പിടി 7 നെ പിടികൂടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മയക്കുവെടി വയ്ക്കാന്‍ ശ്രമം

ജനവാസ മേഖലയിലിറങ്ങുന്ന പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം. ആര്‍ആര്‍ടി സംഘം നിലവില്‍ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാല്‍ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി […]

തട്ടുകടകള്‍ക്കു പിടിവീഴുന്നു; എണ്ണ ശേഖരിച്ചു പരിശോധിക്കും

കണ്ണൂര്‍: ഭക്ഷ്യ സുരക്ഷാ പരിശോധനയുടെ ഭാഗമായി തട്ടുകടകള്‍ക്ക്‌ പിടിവീഴുന്നു. പാചക എണ്ണയുടെ പുനരുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തട്ടുകട നടത്തിപ്പുകാര്‍ക്ക്‌ ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന മുന്നറിയിപ്പ്‌. എണ്ണയുടെ പുനരുപയോഗം വ്യാപകമെന്നാണ്‌ കണ്ടെത്തിയതോടെയാണ്‌ നടപടി. നിലവില്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന എണ്ണ വ്യവസ്‌ഥാപിതമായി ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ ടോട്ടല്‍ പോളാര്‍ കോമ്ബൗണ്ട്‌ (ടി.പി.സി) പരിശോധന നടത്തും. ഇത്‌ 25 ശതമാനത്തിന്‌ താഴെ ആണെങ്കില്‍ മാത്രമെ പുനരുപയോഗിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്‌ ലിറ്ററിന്‌ 25 മുതല്‍ 30 രൂപ വരെ […]

സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ഋഷി സുനകിന് പിഴ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. കാര്‍ യാത്രയ്ക്കിടെ ഋഷി സുനക് വീഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് ചര്‍ച്ചയായത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് തെറ്റായിരുന്നെന്നും അതംഗീകരിക്കുന്നുവെന്നും സംഭവത്തിന് പിന്നാലെ ഋഷി സുനക് പ്രതികരിച്ചു. പിഴ അടയ്ക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടണില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 100 പൗണ്ടാണ് (പതിനായിരത്തിലധികം ഇന്ത്യന്‍ […]

വാഹനാപകടത്തെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കം; ബോണറ്റില്‍ യുവാവുമായി യുവതി കാറോടിച്ചത് ഒരുകി.മീ. ദൂരം

വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ബോണറ്റില്‍ അള്ളിപ്പിടിച്ച യുവാവുമായി യുവതി കാറോടിച്ചത് ഒരുകിലോമീറ്ററോളം ദൂരം. ബെംഗളൂരു നഗരത്തിലെ ജ്ഞാനഭാരതി നഗറിലാണ് വാഹനം തടയാന്‍ ശ്രമിച്ച യുവാവിനെ ബോണറ്റില്‍വെച്ച്‌ യുവതി റോഡില്‍ പരാക്രമം കാട്ടിയത്. ഒരുകിലോമീറ്ററോളം ദൂരം ഇത്തരത്തില്‍ യുവാവുമായി സഞ്ചരിച്ചതിന് ശേഷമാണ് യുവതി വാഹനം നിര്‍ത്തിയത്. പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ മുള്‍മുനയിലാക്കി വാഹനവുമായി റോഡിലൂടെ ചീറിപ്പാഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ദര്‍ശന്‍ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിപ്പോയത്. ജ്ഞാനഭാരതി നഗറില്‍വെച്ച്‌ ഇരുവരുടെയും കാറുകള്‍ തമ്മില്‍ […]

വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം;കുട്ടികള്‍ ഉണ്ടാവാന്‍ 28കാരിയെ എല്ല് പൊടിച്ച്‌ കുടിപ്പിച്ചു; ദുര്‍മന്ത്രവാദം; അറസ്റ്റ്

പുണെ: കുട്ടികളുണ്ടാകാന്‍ യുവതിയെ കൊണ്ട് അസ്ഥി പൊടിച്ചത് നിര്‍ബന്ധിച്ച്‌ കഴിപ്പിച്ചു. പുന്നൈയിലാണ് 28കാരിയായ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2019 ലാണ് ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തില്‍ പ്രത്യേക പൂജ നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച്‌ സ്ഥിരമായി വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ല് പൊടിച്ച്‌ വെള്ളത്തില്‍ കലര്‍ത്തി അത് യുവതിയെ നിര്‍ബന്ധിച്ചു കുടിപ്പിച്ചുവെന്നാണ് പരാതി. മന്ത്രവാദ ചടങ്ങ് പൂര്‍ത്തിയാകാന്‍ ഒരു വെള്ളച്ചാട്ടത്തില്‍ […]

നേപ്പാള്‍ വിമാനാപകടം : പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്‌റ്റമില്ല  വിമാനത്താവളം നിര്‍മ്മിച്ചത് ചൈനീസ് സഹായത്താല്‍

കാഠ്മണ്ഡു : നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് പത്ത് സെക്കന്റുകള്‍ക്ക് മുമ്ബാണ് ഇരട്ട എന്‍ജിന്‍ എ.ടി.ആര്‍ – 72 വിമാനം സേതി നദിയുടെ കരയില്‍ കുന്നുകള്‍ക്കിടയിലുള്ള ഗര്‍ത്തത്തില്‍ തകര്‍ന്ന് വീണത്. ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച പൊഖാറ വിമാനത്താവളം അപകടത്തിന് 15 ദിവസങ്ങള്‍ മുന്നേയാണ് തുറന്നുകൊടുത്തത്. വിമാനങ്ങള്‍ റണ്‍വെയില്‍ സുരക്ഷിതമായി ഇറങ്ങാന്‍ […]

നേപ്പാള്‍ വിമാനാപകടം : പൊഖാറ വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്‌റ്റമില്ല  വിമാനത്താവളം നിര്‍മ്മിച്ചത് ചൈനീസ് സഹായത്താല്‍

കാഠ്മണ്ഡു : നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് ഗൈഡന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് പത്ത് സെക്കന്റുകള്‍ക്ക് മുമ്ബാണ് ഇരട്ട എന്‍ജിന്‍ എ.ടി.ആര്‍ – 72 വിമാനം സേതി നദിയുടെ കരയില്‍ കുന്നുകള്‍ക്കിടയിലുള്ള ഗര്‍ത്തത്തില്‍ തകര്‍ന്ന് വീണത്. ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച പൊഖാറ വിമാനത്താവളം അപകടത്തിന് 15 ദിവസങ്ങള്‍ മുന്നേയാണ് തുറന്നുകൊടുത്തത്. വിമാനങ്ങള്‍ റണ്‍വെയില്‍ സുരക്ഷിതമായി ഇറങ്ങാന്‍ […]

അമേരിക്കയില്‍ കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു; ഒരു മുട്ടയുടെ വില 35 രൂപയായി; കള്ളകടത്തു നടത്തുന്നതു ശിക്ഷാര്‍ഹം; 8 ലക്ഷം രുപ പിഴ

ഡാളസ് : ടെക്‌സസ് സംസ്ഥാനത്തു പൊതുവേയും ഡാളസ്സില്‍ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടെങ്കിലും, അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കടകളില്‍ മുട്ട വിലയിലുള്ള കുതിച്ചുകയറ്റം. ഒരു മാസം മുമ്ബു ഒരു ഡസന്‍ മുട്ട ഒരു ഡോളറിനു ( 80 രൂപ)താഴെ ലഭിച്ചിരുന്നു. ഒരു മുട്ടയക്ക് 6.75 രൂപ. ഇപ്പോള്‍ ഒരു ഡസന്‍ മുട്ടയുടെ വില 5 ഡോളര്‍ 22 സെന്റായി ഉയര്‍ന്നു. ഒരു മുട്ടയുടെ വില കണക്കാക്കിയാല്‍ 35 രൂപ. […]

പത്തനംതിട്ടയിലെ തീപിടിത്തത്തിന് കാരണം ചിപ്സ് വറുക്കുന്നതിനിടെയുണ്ടായ അശ്രദ്ധ; വിശദ അന്വേഷണം നടത്തും

പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്ന് അഗ്നിശമന സേന. ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് തീപിടിത്തിന്റെ കാരണം വ്യക്തമായത്. അശാസ്ത്രീയമായ രീതിയില്‍ തെരുവോരത്ത് ബേക്കറി പ്രവര്‍ത്തിച്ചതും പാചകം ചെയ്തതുമാണ് അപകടത്തിനിടയാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിപ്സ് വറുക്കുന്ന ചട്ടിയിലെ […]

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം; ബുഹാരീസ് ഹോട്ടലിനെതിരെ നടപടി

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ ഇതുസംബന്ധിച്ച്‌ അടിയന്തര അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ തടസം നിന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി […]