ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടം; അഞ്ച് മരണം

ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പ്രസാദ്, സച്ചിന്‍, ഷിജുദാസ്, സുമോദ്, അമല്‍ എന്നിവരാണ് മരിച്ചത്. അഞ്ച് പേരും തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്ബലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. നാല് പേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ […]

എറണാകുളത്ത് നോറോ വൈറസ് ബാധ; കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളത്ത് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചു.(noro virus found in kochi kakkanad) ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. […]

ഖത്തര്‍ 2022 ഇനി പ്രധാന ടൂര്‍ണമെന്‍റുകളിലെ സുരക്ഷയെ നിര്‍ണയിക്കും -ഫിഫ

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാള്‍ ആതിഥേയത്വത്തിന് ഒരു ദശാബ്ദത്തിലേറെക്കാലമായുള്ള ഖത്തറിന്റെ തയാറെടുപ്പുകളിലെ പ്രധാന ഘടകമായിരുന്നു സുരക്ഷ സംബന്ധമായ മുന്നൊരുക്കങ്ങള്‍. ഇതിന്റെ ഭാഗമായി മേഖലയിലെയും പുറത്തുമുള്ള പ്രതിരോധ സ്ഥാപനങ്ങളുമായി ഖത്തര്‍ പങ്കാളിത്തം സ്ഥാപിക്കുകയും നേരത്തേയുണ്ടായിരുന്ന സഹകരണം ശക്തമാക്കുകയും ചെയ്തിരുന്നു. സുരക്ഷിതവും അതോടൊപ്പം കൂടുതല്‍ ലളിതവുമായ വിസ നടപടിക്രമങ്ങള്‍ ഉറപ്പാക്കിയുള്ള ഖത്തര്‍ 2022 ലോകകപ്പില്‍ ഉപയോഗിച്ച ‘മിഡിലീസ്റ്റേണ്‍ സെക്യൂരിറ്റി ഇന്നവേഷന്‍’, പ്രധാന ടൂര്‍ണമെന്‍റുകളുടെയും ചാമ്ബ്യന്‍ഷിപ്പുകളുടെയും പൊതു സുരക്ഷയുടെ ഭാവി രൂപപ്പെടുത്തുന്നതായിരിക്കുമെന്ന് ഫിഫ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, ആക്സസ് ഡയറക്ടര്‍ ഹെല്‍മുട്ട് […]

മകനെ എംഡിഎംഎയുമായി പിടികൂടി; അമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ തൂങ്ങിമരിച്ച നിലയില്‍. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കോളജ് വിദ്യാര്‍ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം എക്‌സൈസ് സംഘം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം ഷൈനിനെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാവിലെ […]

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഐ.സി.സിയും; വ്യാജ ഇ-മെയില്‍ ഉപയോഗിച്ച്‌ തട്ടിയത് ഭീമന്‍ തുക

ഒടുവില്‍ ഐ.സി.സിയും സൈബര്‍ കുറ്റവാളികള്‍ക്ക് ഇരയായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് നഷ്ടമായത് 2.5 മില്യണ്‍ ഡോളര്‍. ഏകദേശം 20 കോടിയോളം രൂപ. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം നടന്നത്. തട്ടിപ്പിന്റെ ഉറവിടം യു.എസ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ യുഎസില്‍ നിന്നുള്ള ഐ.സി.സിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചത്. പേയ്‌മെന്റിനായി അവര്‍ ഐ.സി.സിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സി.എഫ്‌.ഒ) ബന്ധപ്പെടുകയായിരുന്നു. ഇമെയില്‍ ഐ.ഡിയും ബാങ്ക് […]

കോഴിയിറച്ചിയില്‍ ഇ-കോളി ബാക്ടീരിയ; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊച്ചി കളമശ്ശേരിയില്‍ പിടിച്ചെടുത്ത കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ മാസം 12നാണ് കൊച്ചി കളമശ്ശേരി നഗരസഭാപരിധിയിലുള്ള കൈപ്പടമുകളിലെ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പ്പനശാലയില്‍ നിന്ന് 500 കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഇവിടെ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ കാക്കനാട് റീജിയണല്‍ […]

ഗുണ്ടകളെ ‘ഇടിച്ചൊതുക്കാന്‍’ വീണ്ടും പ്രിന്‍സിപ്പല്‍ എസ്‌.ഐമാര്‍ !

തിരുവനന്തപുരം: ഗുണ്ടകളെ ‘ഇടിച്ചൊതുക്കാന്‍’ പോലീസ്‌ സ്‌റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ. തസ്‌തിക തിരിച്ചു വരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്ബ്‌ ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും പേടിസ്വപ്‌നമായിരുന്നു സ്‌റ്റേഷനുകളിലെ പ്രിന്‍സിപ്പല്‍ എസ്‌.ഐമാര്‍. സി.ഐമാരെ ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒമാരാക്കിയതോടെ ഈ തസ്‌തിക കാലഹരണപ്പെട്ടിരുന്നു.കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണു പുതിയ നീക്കം. എസ്‌.എച്ച്‌.ഒമാര്‍ക്ക്‌ തൊട്ടുതാഴെ ഇനി പ്രിന്‍സിപ്പല്‍ എസ്‌.ഐമാരായിരിക്കും. എല്ലാ ജില്ലകളിലും പുതിയതായി ഗുണ്ടാ സ്‌ക്വാഡും നിരീക്ഷണവിഭാഗവും രൂപവത്‌കരിക്കുന്ന കാര്യവും പരിഗണനയിലാണ്‌.ഗുണ്ടകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുക, ഡി.ജെ. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ്‌ റദ്ദാക്കുക, ലഹരി ഉപയോഗത്തിന്‌ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ […]

മാഫിയ ബന്ധത്തിന്റെ പേരില്‍ ഇത്തരമൊരു നടപടി കേരള ചരിത്രത്തിലാദ്യം! മംഗലപുരം സ്റ്റേഷന്‍ ‘വെടിപ്പാക്കി’

തിരുവനന്തപുരം: ഗുണ്ട-മണ്ണ് മാഫിയ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. ഇതില്‍ എസ്.എച്ച്‌.ഒ ഉള്‍പ്പെടെ ആറുപേര്‍ക്ക് സസ്പെന്‍ഷനും നാലുപേര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ട്. മാഫിയ ബന്ധത്തിന്‍റെ പേരില്‍ കേരള ചരിത്രത്തിലാദ്യമായാണ് ഒരു സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റുന്നത്. സ്റ്റേഷന്‍ പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും ബന്ധംസ്ഥാപിച്ച്‌ സാമ്ബത്തിക നേട്ടമുണ്ടാക്കിയെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടിയെന്ന്‌ റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ വ്യക്തമാക്കി. ഈ വിഷയത്തില്‍ എസ്.എച്ച്‌.ഒ സജീഷിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് […]

കിഴക്കന്‍ യുക്രെയിനിലെ ഗ്രാമം പിടിച്ചെടുത്തെന്ന് റഷ്യ

കീവ് : കിഴക്കന്‍ യുക്രെയിനില്‍ പോരാട്ടം രൂക്ഷമായി തുടരുന്ന ബഖ്‌മത് നഗരത്തിന് സമീപമുള്ള ക്ലിഷ്‌ചീവ്‌ക ഗ്രാമം പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. പോരാട്ടങ്ങള്‍ ആരംഭിക്കുന്നതിന് മുന്നേ ഏകദേശം 400ഓളം പേരാണ് ക്ലിഷ്‌ചീവ്‌ക ഗ്രാമത്തില്‍ താമസിച്ചിരുന്നത്. റഷ്യയുടെ വാദത്തോട് യുക്രെയിന്‍ പ്രതികരിച്ചിട്ടില്ല. ബഖ്‌മതില്‍ നിന്ന് ഒമ്ബത് കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. അതേ സമയം, സെപൊറീഷ്യ മേഖലയിലെ ലോബ്‌കോവ് ഗ്രാമത്തിന്റെ നിയന്ത്രണവും തങ്ങളുടെ സൈന്യം പിടിച്ചെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു.

മറ്റൊരാളുമായുള്ള ബന്ധം ചോദ്യംചെയ്ത അച്ഛനെ മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി

തൃശൂര്‍: മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്സോ കേസില്‍ കുടുക്കിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയില്‍ പ്രഥമദൃഷ്ട്യ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും പിണങ്ങിക്കഴിയുകയാണ്. ഇവരുടെ വിവഹാമോചനക്കേസും നടന്നു കൊണ്ടിരിക്കുകയാണ്. 14കാരിയായ മകള്‍ അഞ്ചു വയസുമുതല്‍ അച്ഛനോടൊപ്പമായിരുന്നു താമസം. ഒരു ദിവസം മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍ മകളെ വീട്ടുപറമ്ബില്‍ ഒരു യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. […]