തട്ടുകടകള്‍ക്കു പിടിവീഴുന്നു; എണ്ണ ശേഖരിച്ചു പരിശോധിക്കും

കണ്ണൂര്‍: ഭക്ഷ്യ സുരക്ഷാ പരിശോധനയുടെ ഭാഗമായി തട്ടുകടകള്‍ക്ക്‌ പിടിവീഴുന്നു. പാചക എണ്ണയുടെ പുനരുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തട്ടുകട നടത്തിപ്പുകാര്‍ക്ക്‌ ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന മുന്നറിയിപ്പ്‌.

എണ്ണയുടെ പുനരുപയോഗം വ്യാപകമെന്നാണ്‌ കണ്ടെത്തിയതോടെയാണ്‌ നടപടി. നിലവില്‍ ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന എണ്ണ വ്യവസ്‌ഥാപിതമായി ഉപയോഗിച്ച്‌ കഴിഞ്ഞാല്‍ ടോട്ടല്‍ പോളാര്‍ കോമ്ബൗണ്ട്‌ (ടി.പി.സി) പരിശോധന നടത്തും. ഇത്‌ 25 ശതമാനത്തിന്‌ താഴെ ആണെങ്കില്‍ മാത്രമെ പുനരുപയോഗിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്‌ ലിറ്ററിന്‌ 25 മുതല്‍ 30 രൂപ വരെ നല്‍കി സര്‍ക്കാര്‍ അംഗീകൃത എജന്‍സി ശേഖരിക്കും.
തുടര്‍ന്ന്‌ ബയോ ഡീസല്‍ കമ്ബനിക്ക്‌ കൈമാറണമെന്നാണ്‌ കേന്ദ്രത്തിന്റെ വ്യവസ്‌ഥ. എന്നാല്‍ ഇതേകുറിച്ച്‌ തട്ടുകട നടത്തിപ്പിക്കാര്‍ക്ക്‌ കൃത്യമായ അറിവില്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ അവര്‍ക്ക്‌ ബോധവല്‍ക്കരണം നല്‍കും. തുടര്‍ന്ന്‌ തട്ടുകടയില്‍ നിന്നു പുനരുപയോഗിക്കാന്‍ കഴിയാത്ത എണ്ണ ശേഖരിക്കാനാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്‌തുക്കളുമായി ബന്ധപ്പെട്ട പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്‌. നിറം, മണം, രുചി എന്നിവയ്‌ക്ക് വേണ്ടി ചേര്‍ക്കുന്ന പല രാസ വസ്‌തുക്കളും ജീവന്‌ തന്നെ ഭീഷണിയാണ്‌.
പല ഹോട്ടലുകളും ഇത്തരം മായങ്ങള്‍ അളവില്‍ കൂടുതല്‍ ചേര്‍ക്കുകയാണ്‌. പരിശോധനയില്‍ നിരവധി ഹോട്ടലുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്‌തു. ഭക്ഷണങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ഇത്തരം രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ നല്‍കാം. അജിനമോട്ടോ നിരോധിച്ചിട്ടില്ലെങ്കിലും ഫുഡ്‌ മെനുവില്‍ ഈ കാര്യം ചേര്‍ക്കണമെന്നാണ്‌ വ്യവസ്‌ഥ. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക്‌ ഇത്‌ വേണ്ടെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്‌ കീഴില്‍ പരിശോധന തുടരുകയാണെന്നും സിന്തറ്റിക്‌ ഫുഡ്‌ കളര്‍ ഉപയോഗിക്കുന്നത്‌ കണ്ടാല്‍ നടപടിയെടുക്കുമെന്നും ഫുഡ്‌ സേഫ്‌റ്റി അധികൃതര്‍ അറിയിച്ചു

prp

Leave a Reply

*