വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം;കുട്ടികള്‍ ഉണ്ടാവാന്‍ 28കാരിയെ എല്ല് പൊടിച്ച്‌ കുടിപ്പിച്ചു; ദുര്‍മന്ത്രവാദം; അറസ്റ്റ്

പുണെ: കുട്ടികളുണ്ടാകാന്‍ യുവതിയെ കൊണ്ട് അസ്ഥി പൊടിച്ചത് നിര്‍ബന്ധിച്ച്‌ കഴിപ്പിച്ചു. പുന്നൈയിലാണ് 28കാരിയായ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃവീട്ടുകാര്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

2019 ലാണ് ഇവരുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തില്‍ പ്രത്യേക പൂജ നടത്തിയാല്‍ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച്‌ സ്ഥിരമായി വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി എല്ല് പൊടിച്ച്‌ വെള്ളത്തില്‍ കലര്‍ത്തി അത് യുവതിയെ നിര്‍ബന്ധിച്ചു കുടിപ്പിച്ചുവെന്നാണ് പരാതി. മന്ത്രവാദ ചടങ്ങ് പൂര്‍ത്തിയാകാന്‍ ഒരു വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണമെന്നും മന്ത്രവാദിനി നിര്‍ദേശിച്ചിരുന്നു. കൂടാതെ തന്റെ മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ചിരുന്നതായും യുവതി പറയുന്നു
ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം, സ്ത്രീധന പീഡന നിരോധന നിയമം എന്നിവ പ്രകാരം ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

prp

Leave a Reply

*