കാശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നത് ക്രൂരത: രാഹുല്‍ ഗാന്ധി

ഭീകരാക്രമണ ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുല്‍ കത്ത് നല്‍കി. കശ്മീരി പണ്ഡിറ്റുകള്‍ കശ്മീരില്‍ യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തില്‍ അവരെ തരികെ എത്തിക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവര്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തന്നോട് വിവരിച്ചെന്നും രാഹുല്‍ ഗാന്ധി […]

ഭക്ഷണമായി പ്രാണികള്‍ ഹലാലല്ല; നിരോധനം ആവര്‍ത്തിച്ച്‌ ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യ ഉല്‍പാദനത്തില്‍ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്കിടയില്‍ പ്രാണികളടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിരോധനം സ്ഥിരീകരിച്ച്‌ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തില്‍ പ്രാണികളുടെ ഉപയോഗം ഖത്തറിലെ ഹലാല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാണികളുടെ ഉപഭോഗവും അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീനും സപ്ലിമെന്‍റുകളും നിരോധിച്ച്‌ കൊണ്ടുള്ള അധികാരികളുടെ മതപരമായ അഭിപ്രായത്തിനും ജി.സി.സിയുടെ പ്രസക്തമായ ചട്ടങ്ങള്‍ക്കും അനുസൃതമായാണ് നിരോധനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ ഉറവിടം കൃത്യമായി നിര്‍ണയിക്കുന്നതിന് മന്ത്രാലയത്തിന്റെ […]

ന്യുമോണിയ ഭേദപ്പെടാന്‍ മന്ത്രവാദം; ഇരുന്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭോപ്പാല്‍: ന്യുമോണിയ ഭേദപ്പെടാന്‍ മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ വയറില്‍ ചൂടുള്ള ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ കുത്തി.മന്ത്രവാദത്തിന്‍റെ പേരില്‍ കുഞ്ഞിന്‍റെ ശരീരം പൊള്ളിക്കുകയായിരുന്നു. 51 തവണയാണ് ഇരുന്പ് ദണ്ഡ് പഴുപ്പിച്ച്‌ കുഞ്ഞിന്‍റെ വയറില്‍ കുത്തിയത്. അതിക്രൂരമായ ചികിത്സാരീതിയെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. കമ്ബി പഴുപ്പിച്ച്‌ കുട്ടിയെ കുത്തരുതെന്ന് കുട്ടിയുടെ അമ്മയോട് പ്രദേശത്തെ ആംഗന്‍വാടി അധ്യാപിക അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇവര്‍ അനുസരിച്ചില്ലെന്ന് […]

ട്രെയിനുകള്‍ റദ്ദാക്കി: ജനശതാബ്ദി കൊല്ലംവരെ

തിരുവനന്തപുരം: കൊച്ചുവേളി-തിരുവനന്തപുരം സെക്‌ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ടു ട്രയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.കൊല്ലം-കന്യാകുമാരി മെമു(06772), കന്യാകുമാരി-കൊല്ലം മെമു(06773) എന്നീ ട്രെയിനുകള്‍ നാല്, അഞ്ച്, ആറ്, ഒന്‍പത് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി നാല്, ആറ്, ഒന്‍പത് തീയതികളില്‍ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ആറ്, ഒന്‍പത് തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.47 ന് കൊല്ലത്തു നിന്ന് സര്‍വീസ് ആരംഭിക്കും. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ്(06429) നാല്, അഞ്ച്, ആറ്, ഒന്‍പത് തീയതികളില്‍ […]

അമേരിക്കയില്‍ ചൈനീസ് ചാര ബലൂണ്‍: റിസര്‍ച്ചിനുള്ളതെന്ന് ചൈന

ബെയ്ജിംഗ്: അമേരിക്ക വ്യോമാതിര്‍ത്തി ലംഘിച്ച്‌ ചൈനീസ് ചാര ബലൂണ്‍. അതേസമയം, കാലാവസ്ഥാ റിസര്‍ച്ചിന്‍റെ ഭാഗമായുള്ള ബലൂണ്‍ ആണു പറന്നതെന്നും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും ചൈന അറിയിച്ചു.അന്താരാഷ്ട്ര നിയമങ്ങള്‍ ഉത്തരവാദിത്വത്തോടെ പാലിക്കുന്ന രാജ്യമാണു ചൈനയെന്നും ഏതെങ്കിലും പരമാധികാര രാജ്യത്തിന്‍റെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ഉദ്ദേശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് പറഞ്ഞു. അമേരിക്കയുടെ ആണവ മിസൈലുകള്‍ സ്ഥാപിച്ചിട്ടുള്ള മൊണ്ടാനയിലെ വ്യോമസേനാ താവളത്തിനു മുകളില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട്, പെന്‍റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചു […]

ആ ‘ബിഷ്ത്’ ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി

ദോഹ: അഭിമാനമുദ്രയുടെ മേലങ്കിയായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആ ‘ബിഷ്ത്’ ലയണല്‍ മെസ്സിയെന്ന ഇതിഹാസതാരം ബാഴ്സലോണയിലുള്ള തന്റെ വീട്ടില്‍ സൂക്ഷിക്കും. കരിയറില്‍ അത്രമേല്‍ ആഗ്രഹിച്ച വിശ്വകിരീടത്തിന്റെ സുവര്‍ണശോഭയിലേക്ക് ഡ്രിബ്ള്‍ ചെയ്തു കയറിയ മണ്ണില്‍നിന്ന് ആധുനിക ഫുട്ബാളിലെ അജയ്യതാരത്തിന് ഖത്തര്‍ ആദരസൂചകമായി അണിയിച്ചതായിരുന്നു ആ ഗോള്‍ഡന്‍ ബിഷ്ത്. ലോകകപ്പ് ഫൈനലില്‍ കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന നായകന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഖത്തറിന്റെ മഹത്തായ പാരമ്ബര്യം വിളക്കിച്ചേര്‍ത്ത ആ സവിശേഷ അങ്കി അണിയിച്ചുനല്‍കിയത്. അര്‍ജന്റീനിയന്‍ മാഗസിനായ […]

മകനെ ബസ് കയറ്റാനെത്തിയ എസ്.ഐക്ക് നേരെ കൈയേറ്റം

ഗുരുവായൂര്‍: മകനെ ബസ് കയറ്റാനെത്തിയ എസ്.ഐയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചെന്ന് പരാതി. മുഖത്ത് പരിക്കേറ്റ എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി പി.എ.അറുമുഖനാണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ ഗുരുവായൂര്‍ തൃശൂര്‍ റൂട്ടിലോടുന്ന പി.എ.ആര്‍ ബസിന്റെ കണ്ടക്ടര്‍ പാലക്കാട് കൊട്ടേക്കാട് കൊടിക്കുന്ന് വീട്ടില്‍ രഞ്ജിത്തിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പഠിക്കുന്ന മകന് വിനോദയാത്രയ്ക്ക് പോകാനായി ബസ് കയറ്റാന്‍ […]

‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’; മരിക്കുന്നതിനു മുന്‍പ് മരുമകള്‍ക്ക് സന്ദേശം, വീട്ടമ്മയുടെ മരണത്തില്‍ ബന്ധു അറസ്റ്റില്‍

കൊല്ലം; റബ്ബര്‍ത്തോട്ടത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കോട്ടപ്പുറം പച്ചയില്‍ മന്‍മഥ വിലാസത്തില്‍ നിതിന്‍ (കുട്ടായി-32) ആണ് അറസ്റ്റിലായത്. ഇയാളുടെ മര്‍ദനത്തെ തുടര്‍ന്നാണ് കോട്ടപ്പുറം സ്വദേശി ഷീല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. മരിക്കുന്നതിനു മുന്‍പ് ഷീല മരുമകള്‍ക്ക് അയച്ച സന്ദേശത്തില്‍ മര്‍ദനത്തെ കുറിച്ച്‌ പറയുന്നുണ്ട്. തുടര്‍ന്ന് പൊലീസ് നല്‍കിയ പരാതിയിലാണ് നിതിന്‍ അറസ്റ്റിലാവുന്നത്. ‘എന്നെ കുട്ടായി അടിച്ചു. ഞാന്‍ ചാവാന്‍ പോകുന്നു.’ എന്നാണ് മരുമകള്‍ക്ക് അയച്ച സന്ദേശം. […]

കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം യുവജനങ്ങളുടെ എണ്ണത്തെ മറികടക്കും; തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു യുവാക്കളുടെ എണ്ണം കുറയുകയും 60 വയസ്സ് കഴിഞ്ഞവര്‍ വര്‍ധിക്കുകയുമാണെന്നു ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നു. ഇതുമൂലം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങള്‍ കുറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റിങ് മന്ത്രാലയം പുറത്തു വിട്ട ‘ഇന്ത്യന്‍ യുവത 2022’ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് മന്ത്രി അതേപടി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. 2021ലെ കണക്ക് അനുസരിച്ച്‌ ജനസംഖ്യയുടെ 16.5% പേര്‍ 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്ബോള്‍ ഇത് […]

ഇടുക്കിയെ വിറപ്പിക്കുന്ന സിഗരറ്റ് കൊമ്ബന്‍ ചരിഞ്ഞു; വൈദ്യുതക്കമ്ബിയില്‍നിന്നു ഷോക്കേറ്റ നിലയില്‍ ജഡം

ഇടുക്കി; ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്ബന ചരിഞ്ഞ നിലയില്‍. ബിഎല്‍ റാം കുളത്താമ്ബാറയ്ക്കു സമീപം ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് കൊമ്ബന്‍ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസര്‍ പിവി വെജി പറഞ്ഞു. എട്ടു വയസുകാരനായ സിഗരറ്റ് കൊമ്ബന്‍ പ്രദേശത്തെ നിത്യ സാന്നിധ്യമായിരുന്നു. ഇടുക്കിയെ വിറപ്പിക്കുന്ന മറ്റു കൊമ്ബന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്ബനാണു സിഗരറ്റ് കൊമ്ബന്‍. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്ബനാണിത്. വണ്ണം കുറഞ്ഞ […]