ട്രെയിനുകള്‍ റദ്ദാക്കി: ജനശതാബ്ദി കൊല്ലംവരെ

തിരുവനന്തപുരം: കൊച്ചുവേളി-തിരുവനന്തപുരം സെക്‌ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ടു ട്രയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.കൊല്ലം-കന്യാകുമാരി മെമു(06772), കന്യാകുമാരി-കൊല്ലം മെമു(06773) എന്നീ ട്രെയിനുകള്‍ നാല്, അഞ്ച്, ആറ്, ഒന്‍പത് തീയതികളില്‍ പൂര്‍ണമായും റദ്ദാക്കി.

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി നാല്, ആറ്, ഒന്‍പത് തീയതികളില്‍ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ആറ്, ഒന്‍പത് തീയതികളില്‍ ഉച്ചകഴിഞ്ഞ് 3.47 ന് കൊല്ലത്തു നിന്ന് സര്‍വീസ് ആരംഭിക്കും.

കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ്(06429) നാല്, അഞ്ച്, ആറ്, ഒന്‍പത് തീയതികളില്‍ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 1.55 ന് സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

prp

Leave a Reply

*