ഗ്യാലക്സി A50 ക്ക് പിന്നാലെ A20 യെ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്

ഗ്യാലക്സി A50 ക്ക് പിന്നാലെ A20 യെക്കൂടി ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ് സാംസങ്. ഏപ്രില്‍ 8 മുതല്‍ A20 യുടെ വില്‍പ്പന ഇന്ത്യന്‍ വിപണിയില്‍ ആരംഭിക്കും. സാംസങ്ങിനെ ഓണ്‍ലൈന്‍ ഒഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം മാള്‍ തുടങ്ങിയ ഈ കൊമേഴ് പോര്‍ട്ടലുകല്‍ വഴിയും A20 വാങ്ങാനാകും. 12,490 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണിന്‍റെ വില. എ സീരീസിലെ നാലമത്തെ സ്മാര്‍ട്ട്ഫോണിനെയാണ് സാംസങ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 6.4 ഇഞ്ച് എച്ച്‌ഡി പ്ലസ്, ഇന്‍ഫിനിറ്റി വി, സൂപ്പര്‍ […]

വിപണി കീഴടക്കാനൊരുങ്ങി ആപ്പിള്‍; ഐ ഫോണിന്‍റെ വില കുറയ്ക്കുന്നു

മുംബൈ: ആപ്പിള്‍ ഐ ഫോണ്‍ കൂടുതല്‍ ജനപ്രിയമാവുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്‌സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യം. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഐ ഫോണുള്ളത്. ഐ ഫോണ്‍ എക്‌സ് ആറിന്‍റെ 64 ജി.ബിയുടെ വില 76,900 ല്‍നിന്ന് 59,900 ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് […]

പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റോ ശരിയോ..; ഇനി വാട്സാപ്പ് പറഞ്ഞു തരും

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സഹചര്യത്തില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും കൃത്യമായി തിരിച്ചറിയുന്നതിനായി ‘ചെക്ക്പോയിന്‍റ് ടിപ്‌ലൈന്‍’ എന്ന പുതിയ സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. പ്രോട്ടോ എന്ന ഇന്ത്യന്‍ സ്മര്‍ട്ട് ആപ്പ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വാട്സാപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. രാജ്യത്ത് പ്രചരിക്കുന്ന വ്യജ വാര്‍ത്തകളുടെയും അഭ്യൂഹങ്ങളുടെയും ഒരു ഡേറ്റാബേസ് പ്രോട്ടോ തയ്യാറാക്കും. ശേഷം വാട്സാപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ഈ ഡേറ്റാ ബേസിന്‍റെ സഹായത്തോടെ തിരിച്ചറിയാന്‍സാധിക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. വാര്‍ത്തകള്‍ പരിശോധിച്ച്‌ ഈ ഡേറ്റാബേസ് […]

ഫിംഗര്‍പ്രിന്‍റ്​ ഫീച്ചറുമായി​ വാട്​സാ​പ്പ്

മെസേജിങ്​ ആപ്പായ വാട്​സാപ്പ്​ പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചു​. ആപ്പ്​ തുറക്കാന്‍ ഫിംഗര്‍പ്രിന്‍റ്​ സ്​കാനറാണ്​ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്​. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ്​ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ടെക്​നോളജി വെബ്​സൈറ്റായ വാബീറ്റ ഇന്‍ഫോയാണ്​ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്​. ആപ്പിന്‍റെ ഓപ്പറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. സെറ്റിങ്​സ്​- അക്കൗണ്ട്​- പ്രൈവസി- യൂസ്​ ഫിംഗര്‍പ്രിന്‍റ്​ അണ്‍ലോക്ക്​ എന്നിങ്ങനെയാണ്​ പുതിയ സേവനം ഉപയോഗിക്കാനുള്ള ക്രമം. നിരവധി തവണ ഫിംഗര്‍പ്രിന്‍റ്​ വഴി ആപ്പ്​ അണ്‍ലോക്ക്​ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ […]

സ്മാര്‍ട്ട് ഫോണുകളുടെ ചക്രവര്‍ത്തിയാകാന്‍ ഒരുങ്ങി ഹുവേയുടെ P 30, P 30 പ്രോ

പാരിസ് : ഹുവേയ് സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാ വിഷയം. നാലു ക്യാമറകളുമായി എത്തുന്ന ഹുവേയുടെ പി 30, പി 30 പ്രോ സീരീസുകള്‍ ഐഫോണിനെയും സാംസങ്ങിനേയും മറികടന്ന് ഒന്നമനാകാന്‍ ഒരുങ്ങുകയാണ്. പാരിസില്‍ ഫോണ്‍ പ്രദര്‍ശന വേളയിലാണ് ഹുവേയുടെ ഫോണുകളുടെ മികവിനെ കുറിച്ചുള്ള ചര്‍ച്ച നടന്നത്. പവര്‍ ഫുള്‍ ഒപ്റ്റിക്കല്‍ ലെന്‍സും 50x ഡിജിറ്റല്‍ സൂം ടെക്ക്നോളജിയുമടങ്ങുന്ന പി 30 ഫോണിലെടുത്ത ചിത്രങ്ങളും ഐഫോണില്‍ എടുത്ത ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പാരിസില്‍ ഫോണ്‍ […]

ഷവോമി റെഡ്മി നോട്ട് 7 പ്രോ അവതരിപ്പിച്ചു

ഷവോമി റെഡ്മി നോട്ട് 5 പ്രോ, 6 പ്രോ എന്നിവയ്ക്ക് ശേഷം ഇതേ സീരീസിലെ പുതിയ ഫോണായ നോട്ട് 7 പ്രോ അവതരിപ്പിച്ചിരിക്കുകയാണ്. 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്. 2.5 ഡി കര്‍വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. നെപ്റ്റ്യൂൺ ബ്ലൂ, നെബൂല റെഡ്, ക്ലാസിക് സ്പൈസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. യൂണിഗ്ലാസ് […]

കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് വാട്സ്‌സാപ്പ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ മെസ്സേജിങ് ആപ്പായ വാട്സ്‌സാപ്പിനെ കാര്യമായി ബാധിച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 20 കോടി ഉപയോക്താക്കളാണ് വാട്സ്‌സാപ്പിന് ഇന്ത്യയില്‍ ഉള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കള്‍ ഉള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകാര്യമല്ല എന്നതാണ് കാരണം. വാട്‌സാപ്പിന് എന്‍ഡ് […]

പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി

ഹൈദരാബാദ്: പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചാണ് പിഎസ്എല്‍വി സി 44 ന്‍റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് […]

2020 ഓടെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്ന് കമ്പനി

സാന്‍ഫ്രാന്‍സിസ്‌കോ: 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും. ‘വിന്‍ഡോസ് 7’ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഇതോടെ ഉപഭോക്താക്കള്‍ എല്ലാവരും വിന്‍ഡോസ് 10 ലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത് പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്‌ഡേഷനുകളോ വിന്‍ഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം. […]

പുത്തന്‍ ക്യാമറ സവിശേഷതകളുമായി ഹുവാവെ Y9 ഇന്ന് ആമസോണിൽ

ഹുവാവെ Y9 ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും. ഒക്ടോബറിലാണ് ഫോൺ കമ്പനി പുറത്തിറക്കിയത്. ഡുവൽ ഫ്രണ്ട്, റിയർ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ഡിസ്‌പ്ലേ നോച്ച് എന്നിവയാണ് ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഫോണിന്‍റെ ഹൈലൈറ്റ്. 15,990 രൂപയാണ് ഇന്ത്യയിൽ ഫോണിന്‍റെ വില. 4 ജിബിയാണ് റാം. 64 ജിബിയാണ് ഇന്‍റേണൽ മെമ്മറി. ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പായ 8.1 ഓറിയോയിൽ പ്രവർത്തിക്കുന്ന ഫോണിന്‍റെ ഡിസ്‌പ്ലേ 6.5 ഇഞ്ച് ഫുൾ എച്ച്ഡി ആണ്. ഡുവൽ സെൽഫി ക്യാമറ […]