സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു.ഴിഞ്ഞ ആഴ്ച യുഎസില്‍ അവതരിപ്പിച്ച സാംസങിന്റെ ഗാലക്‌സി ഇസഡ് ഫ്ലിപ് ഫോള്‍ഡബിള്‍ ഫോണ്‍ ആണ് ഇന്ത്യയിലെത്തിയത്. സാംസങിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗാലക്‌സിഇസഡ്ഫ്ലിപ്. നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടി ചെറിയ സെക്കണ്ടറി കവര്‍ സ്ക്രീനും ഡ്യൂവല്‍ റിയര്‍ ക്യാമറ സംവിധാനവും 3,300mAh ബാറ്ററിയും പുതിയ സാംസങ് ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 21 മുതലാണ് ഇന്ത്യയില്‍ ഫോണ്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാകുക. സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപിന് ഇന്ത്യയില്‍ 1,09,999 രൂപയാണ് വില. 8 […]

റിയല്‍മി എക്സ് 50 പ്രോ; 5 ജിയുമായി ഫെബ്രുവരി 24 ന് വിപണിയിലെത്തും

റിയല്‍മിയുടെ ഏറ്റവും പുതിയ റിയല്‍മി എക്‌സ് 50 പ്രോ 5 ജി സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരി 24 ന് വിപണിയിലെത്തിക്കുമെന്ന് റിയല്‍മി സ്ഥിരീകരിച്ചു. ബാഴ്സലോണയില്‍ എംഡബ്ല്യുസി 2020 ല്‍ റിയല്‍മി എക്‌സ് 50 പ്രോ 5 ജി പുറത്തിറക്കുമെന്ന് കമ്ബനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇപ്പോള്‍ MWC റദ്ധാക്കുകയാണുണ്ടായത്. അതേസമയം ഓണ്‍ലൈന്‍ അവതരണ പരിപാടിയില്‍ റിയല്‍മി അതിന്റെ മുന്‍നിര ഫോണ്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു. റിയല്‍മി എക്‌സ് 50 പ്രോ 5 ജി വൈ-ഫൈ 6 […]

ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2 മാര്‍ച്ചില്‍ പുറത്തിറങ്ങിയേക്കും

ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ പിന്‍ഗാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുറച്ച്‌ കാലമായി പുറത്തുവരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ഫോണ്‍ വിപണിയില്‍ എത്തിയേക്കും. ഐഫോണിനെ, ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2 എന്നാണ് ചിലര്‍ വിളിക്കുന്നത്. ഇത് മാര്‍ച്ച്‌ പകുതിയോടെ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 2017 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 8 ല്‍ നിന്നാണ് ഐഫോണ്‍ എസ്‌ഇയുടെ രൂപകല്‍പ്പന. പുതിയ ഫോണില്‍ 4.7 ഇഞ്ച് സ്‌ക്രീന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഫോണിന്റെ ട്രയല്‍ പ്രൊഡക്ഷനും ആപ്പിള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐഫോണ്‍ എസ്‌ഇ […]

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 361 ആയി, വൈറസ് ബാധിച്ചത് 17,205 പേര്‍ക്ക്; മറ്റൊരു സുപ്രധാന നഗരംകൂടി അടച്ചു

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 361 ആയി. നിലവില്‍ 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി ഉയര്‍ന്നു. ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് […]

ഇനി ഗൂഗിളിന്റെ ആപ്ലിക്കേഷനുകളല്ല; സ്വന്തം ആപ്പുകള്‍ പുറത്തിറക്കാനൊരുങ്ങി വാവെ

ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സ്വന്തം ആപ്പുകള്‍ പുറത്തിറക്കാനുള്ള നീക്കവുമായി ചൈനീസ് ടെക് കമ്ബനി വാവെ. ഗൂഗിളിന്റെയും അമേരിക്കയുടേയും ഉപരോധത്തേയും നിയന്ത്രണങ്ങളേയും സ്വന്തം നിലക്ക് എതിരിടാനാണ് വാവെയുടെ തീരുമാനം. നേരത്തെ മൈക്രോസോഫ്റ്റും നോകിയയും ശ്രമിച്ച്‌ പരാജയപ്പെട്ട ഈ നീക്കത്തിന് പിന്നാലെയാണ് ചൈനീസ് കമ്ബനിയും ഇറങ്ങിയിരിക്കുന്നത്. വാവെയുടെ പി40 സ്മാര്‍ട്ട്ഫോണില്‍ യുട്യൂബും മാപും അടക്കമുള്ള ഗൂഗിളിന്റെ കോര്‍ ആപ്പുകള്‍ക്ക് പകരം സ്വന്തം ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനാണ് വാവെയ് ശ്രമം. ഇതിന് 1.5 ബില്യണ്‍ ഡോളര്‍(ഏകദേശം 10721 കോടിരൂപ) വാവെയ് […]

കോളിനിടെ തന്നെ അലേര്‍ട്ട് ലഭിക്കും, അടുത്ത കോളുമായി സംസാരിക്കാന്‍ ഓപ്ഷനും ; ഉപയോക്താക്കള്‍ കാത്തിരുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്‌

സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ആപ്പാണ് വാട്‌സാപ്. ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ് ഉപയോക്താക്കളെ കൂടുതല്‍ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ, പുതിയ പതിപ്പില്‍ ഫോണുകളില്‍ ലഭ്യമായിരുന്ന കോള്‍ വെയിറ്റിങ് ഫീച്ചറുമായാണ് വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് വരാന്‍ പോകുന്നത്. ഈ പുതിയ ഫീച്ചറിലൂടെ ഒരു ഉപയോക്താവുമായി സംസാരിക്കുമ്ബോള്‍ മറ്റേതൊരു ഉപയോക്താവും ഒരേ സമയം നിങ്ങളെ വിളിക്കാന്‍ ശ്രിമിക്കുകയാണോ എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നേരത്തെ നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആരെങ്കിലും വിളിക്കാന്‍ ശ്രമിക്കുമ്ബോള്‍ ‘മിസഡ് കോള്‍’ ആയാണ് കാണിച്ചിരുന്നത്. എന്നാല്‍ […]

അഭ്യൂഹങ്ങള്‍ക്ക് വിട; വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ബെംഗളൂരു: ( 03.12.2019) അങ്ങനെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടുകൊണ്ട്, ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ‘കാണാതായ’ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയാണ് കണ്ടെത്തിയതായി അറിയിച്ചത്. ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രമിന്റെ അവശിഷ്ടങ്ങളും തകര്‍ന്നസ്ഥലവും (ക്രാഷ് ലാന്‍ഡിംഗ്) കണ്ടെത്തിയത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനിയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് പിന്നില്‍. ക്രാഷ് ലാന്‍ഡിംഗില്‍ ലാന്‍ഡര്‍ പൂര്‍ണ്ണമായി നശിച്ചുവെന്ന കാര്യത്തില്‍ ഇതോടെ സ്ഥിരീകരണമായി. 21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രമുള്ളത്. […]

ഉപയോക്താക്കള്‍ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി വാട്ട്സ്‌ആപ്പ്. അജ്ഞാതമായ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും ചില ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വന്നാലും അഡ്മിന്മാര്‍ വീണ്ടും ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുവെന്നുമുള്ള പരാതികള്‍ വളരെ നാളായി വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ലഭ്യമാക്കിയിരിക്കുന്നത്. ‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്സ്, മൈ കോണ്‍ടാക്റ്റ്സ് എക്സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്ട്സ്‌ആപ്പ് നല്‍കുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനുള്ള അനുവാദമില്ലാത്ത അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നിങ്ങള്‍ക്ക് പേഴ്സണല്‍ മെസേജ് ആയി അയക്കേണ്ടി വരും. എവരിവണ്‍, […]

ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ലഭിക്കില്ല

ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ലഭിക്കില്ല. ലക്ഷക്കണക്കിന് ഹുവാവേ ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ ഫോണില്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. അമേരിക്കയും ചൈനയും തമ്മിൽ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്‍റെ തുടർച്ചയാണ് ഇത്. ഹുവാവേ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ ഫേസ്ബുക്ക് നീക്കി. ഇതോടെ ഹുവാവേ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് പ്രീ ഇന്‍സ്റ്റാളേഷന്‍ നടക്കില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ചിലമാസങ്ങളായി ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. ചൈന കമ്പനിയുടെ ഉത്പന്നങ്ങള്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ […]

വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി

കൊച്ചി : വണ്‍ പ്ലസ് ഏറ്റവും പുതിയ പ്രീമിയം ഫ്ലാഗ് ഷിപ്പായ വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി. സ്മാര്‍ട്ട് ഫോണ്‍ അനുഭവത്തിന്‍റെ അതിരുകള്‍ ഭേദിക്കുന്ന വേഗതയുള്ളതും ലളിതവുമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസ് 7 പ്രോ, വണ്‍ പ്ലസ് 7 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്കു പേരിട്ടിരിക്കുന്നത്. നിരവധി സോഫ്റ്റ് വെയര്‍ ഫീച്ചറുകള്‍ക്കൊപ്പം വൈവിധ്യങ്ങളായ ഹാര്‍ഡ് വെയര്‍ ഫീച്ചറുകളും വണ്‍ പ്ലസ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയോടു കൂടി വിപണിയില്‍ ഇറങ്ങുന്ന വണ്‍ […]