16+2 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയുമായി Honor 7X

ഹോണറിന്‍റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയില്‍ എത്തുന്നു. ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയാണ് . 5.93 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2160 x 1080 പിക്സല്‍ റെസലൂഷന്‍, 18:9 റെഷിയോ ഡിസ്പ്ലേ    എന്നിവയാണ് ഇതിന്‍റെ മറ്റു പ്രത്യേകതകള്‍. Kirin 659 ലാണ് ഇതിന്‍റെ പ്രവര്‍ത്തനം . 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . Android 7.0 Nougatലാണ് ഇതിന്‍റെ ഓ […]

24 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി7

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍  ‘വി 7’  ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വിവോ വി7 പ്ലസിനെ പോലെ തന്നെ സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വി 7 നും  രംഗത്തിറക്കിയിരിക്കുന്നത്. 18,990 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില. ഷാമ്പയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണ് വിവോ വി 7 വിപണിയിലെത്തിയിരിക്കുന്നത്. 24 മെഗാപ്കിസലിന്‍റെ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്  . 16 മെഗാ പിക്സലിന്‍റെതാണ് റിയര്‍ ക്യാമറ. മൂണ്‍ലൈറ്റ് ഗ്ലോ, ഫെയ്സ് ആക്സസ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാവും. 4ജിബി റാം, 32 ജിബി […]

എല്‍ഇഡി ഫ്ളാഷോടു കൂടിയ എഫ്.എഫ് 2.0 ഓപറേറ്ററുള്ള 13 മെഗാപിക്സല്‍ ഓട്ടോഫോക്കസ് ക്യാമറയുമായി ജിയോണി എം7

പുതുപുത്തന്‍ സവിശേഷതകളുമായി ജിയോണിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ എം7 പവര്‍ പുറത്തിറങ്ങി. 16,999 രൂപ വില വരുന്ന ഈ പുതിയ മോഡല്‍ നവംബര്‍ 25നകം ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 5000 എം.എ.എച്ച്‌ ബാറ്ററിയുമായെത്തുന്ന ഈ ഫോണില്‍ ആറ് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഡ്യൂവല്‍ സിം, ഗോറില്ല ഗ്ലാസ് സംരക്ഷണം, 1.4GHz ഒക്ടകോര്‍ സ്നാപ്ഡ്രാഗണ്‍ 435 എസ്. ഒ.സി, 4 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി […]

ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാം? ‘ഡിലീറ്റ് ഫോര്‍ എവരിവണ്ണി’ന്‍റെ കാര്യത്തില്‍ തീരുമാനമായി

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചറുമായി കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വാട്ട്സാപ്പ് രംഗത്തെത്തിയത്. നമ്മള്‍ അബദ്ധത്തിലും അറിയാതെയും അയയ്ക്കുന്ന സന്ദേശങ്ങള്‍ ഏഴ് മിനിട്ടിനകം വേണമെങ്കില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ  പ്രത്യേകതയെന്നാണ്   കമ്പനി  വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വാട്ട്സാപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കുമെന്നാണ് സ്പാനിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ബ്ലോഗ് കമ്പനി അവകാശപ്പെടുന്നത്. ‘ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. […]

പ്ലേസ്റ്റോറില്‍ നിന്നും യുസി ബ്രൗസര്‍ നീക്കം ചെയ്തു

ഏറ്റവും വേഗതയുള്ള സെര്‍ച്ച്‌ എന്‍ഞ്ചിന്‍ എന്നു പേരെടുത്ത യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കം ചെയ്തു.    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥ കാരണം ഗൂഗിളും യൂസി ബ്രൗസറും പുറത്ത് വിട്ടിട്ടില്ല. യുസി ബ്രൗസര്‍ നീക്കം ചെയ്തെങ്കിലും ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്‍റെ  ഉടമ.യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ […]

രണ്ട് മെമ്മറി വേരിയന്‍റുകളുമായി ഹുവായിയുടെ ഹോണര്‍ 6 പ്ലേ

ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ ഹോണര്‍ പുതിയ മെമ്മറി വേരിയന്‍റ് ഫോണ്‍ ഹോണര്‍ 6 പ്ലേ പുറത്തിറക്കി. 3ജിബി റാം, 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനു  നല്‍കിയിരിക്കുന്നത്. 6,838 രൂപയുമാണ് കമ്പനി വില. 5 ഇഞ്ച് എച്ച്‌ഡി 720 പിക്സല്‍ ഡിസ്പ്ലേ ഉള്ള ഫോണ്‍ എത്തുന്നത് വെളള, ഗോള്‍ഡ് എന്നീ വേരിയന്‍റുകളിലാണ്. ഹോണര്‍ 6ന് ശക്തി പകരുന്നത് ക്വാഡ്കോര്‍ മീഡിയാടെക് MT6737T പ്രോസസറിലാണ്. 2ജിബി റാം 16ജിബി സ്റ്റോറേജ്, 3ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്‍റിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. […]

വരുന്നു യൂബറിന്‍റെ പറക്കും ടാക്സി

ലോസ് ആഞ്ജിലിസ് : അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി രംഗത്തെ പ്രമുഖരായ  യൂബര്‍, പറക്കും ടാക്സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച്‌  ബുധനാഴ്ച ലോസ് ആഞ്ജിലിസില്‍ കമ്പനി പ്രഖ്യാപനം നടത്തി. നാസയുടെ യുടിഎം പദ്ധതിയുടെ സഹായത്തോടെയാണ്  യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്സികളായി ഇറക്കുന്നത്. 2020 ഓടെ അമേരിക്കന്‍ നഗരങ്ങളില്‍ ടാക്സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് 2023-ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും. വായു […]

ഡ്യുവല്‍ ക്യാമറയുള്ള ഫോണ്‍ 899 രൂപയ്ക്ക്!

കുറഞ്ഞ ചെലവില്‍  വാങ്ങിക്കാവുന്ന ഒരു ഫോണ്‍ ആണ് MTech. 899 രൂപയാണ് ഇതിന്‍റെ   വിപണിയിലെ വിലവരുന്നത്. 1.8 ഇഞ്ചിന്‍റെ  QQVGA ഡിസ്പ്ലേയാണ് ഇതിനുള്ളത് 1000mAh ന്‍റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത  മുന്നിലും പിന്നിലും ക്യാമറകള്‍  ഉണ്ട് എന്നതാണ് . 300 മണിക്കൂര്‍ വരെ ഇതിന്‍റെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നു. കൂടാതെ ഡ്യൂവല്‍ സിം സംവിധാനവും ഉണ്ട്. MP3/MP4/WAV FM radio എന്നി ഓപ്ഷനുകളും ഈ ഫോണുകളില്‍ ലഭ്യമാകുന്നു. അതുകൂടാതെ audio/video […]

പുതിയ ഓഫറുകളുമായി ഐഡിയ എത്തുന്നു

ബിഎസ്എന്‍എല്ലും വൊഡാഫോണും അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ പുറത്തിറക്കിയതിനു പിന്നാലെ ഐഡിയയും പുതിയ ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ്. 179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴിയോ റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു. 349 […]

ലോകത്തിലെ ആദ്യത്തെ സ്പിന്നര്‍ ഫോണുകളുമായി ‘ചില്ലി’

ചില്ലി ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ ഫോണുകള്‍  ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി .ലോകത്തിലെതന്നെ ആദ്യത്തെ ഫീഡ്ഗെറ്റ് സ്പിന്നര്‍ മോഡലായ K188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത് . 1200 രൂപമുതല്‍ 1300 രൂപവരെയാണ് ഇതിന്‍റെ വിലവരുന്നത് .280mAh ബാറ്ററി ലൈഫ് ആണ് ഈ ഫീച്ചര്‍ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .8 ജിബിവരെ ഇതിന്‍റെ മെമ്മറി കാര്‍ഡ് മുഖേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . ഇതില്‍ മള്‍ട്ടി മീഡിയ ഓപ്ഷനുകള്‍ കൂടാതെ വീഡിയോസ് ,ഇന്‍റര്‍നെറ്റ് എന്നിവ സപ്പോര്‍ട്ട് ആകും. […]