പ്ലേസ്റ്റോറില്‍ നിന്നും യുസി ബ്രൗസര്‍ നീക്കം ചെയ്തു

ഏറ്റവും വേഗതയുള്ള സെര്‍ച്ച്‌ എന്‍ഞ്ചിന്‍ എന്നു പേരെടുത്ത യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കം ചെയ്തു.    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍.

ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥ കാരണം ഗൂഗിളും യൂസി ബ്രൗസറും പുറത്ത് വിട്ടിട്ടില്ല. യുസി ബ്രൗസര്‍ നീക്കം ചെയ്തെങ്കിലും ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്‍റെ  ഉടമ.യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു നീക്കം ചെയ്തതുമായി ഇതിനു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

prp

Related posts

Leave a Reply

*