ദിലീപിനെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യുന്നു

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്‍റെ  ഭാഗമായാണ് ആലുവ പോലീസ് ക്ലബില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്.  എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് ദിലീപ് വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യല്ലെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതായുംവിവരമുണ്ട്.

 

 

 

prp

Related posts

Leave a Reply

*