ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച്‌ നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച്‌ തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് ഉറപ്പിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇപ്പോള്‍ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതോടെ, ബുര്‍വി […]

വീണ്ടും പ്രശ്നമുണ്ടാക്കാനുറച്ച്‌ ചൈന: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബ്രഹ്മപുത്ര നദിയില്‍ നിര്‍മ്മിക്കുന്നത് കൂറ്റന്‍ ഡാം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി വെട്ടിപ്പിടിക്കാനുളള ശ്രമങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചതോടെ ഇന്ത്യക്കെതിരെ മറ്റൊരു നീക്കവുമായി ചൈന. ബ്രഹ്മപുത്ര നദിയുടെ ടിബറ്റിലെ ഭാഗത്ത് വന്‍കിട അണക്കെട്ട് നിര്‍മ്മിക്കാനുളള പദ്ധതികളുമായി ചൈന മുന്നോട്ടുപോവുകയാണ്. പതിനാലാം പഞ്ചവത്സരപദ്ധതിയില്‍ ഇതിനുളള നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിര്‍മ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ […]

ദീപാവലി കഴിഞ്ഞാല്‍ കോവിഡ് വ്യാപനം തീവ്രമാവുമെന്ന ആശങ്ക അകലുന്നു; രോഗമുക്തര്‍ 90 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ദീപാവലി കഴിഞ്ഞാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന ആശങ്ക തള്ളി അസുഖബാധിതരുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറയുന്നു. ഇന്നലെ 38,772 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 94,31,696 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 443 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,139 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,46,952 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 45,333 പേരാണ് രോഗമുക്തി […]

ലഡാക്കില്‍ ഇനി മറൈന്‍ കമാന്‍ഡോകളും

ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയിലെ സംഘര്‍ഷമേഖലകളില്‍ ​ഗരുഡ് കമാന്‍ഡോകള്‍ക്കും ഇന്ത്യന്‍ ആര്‍മി പാരാസേനയ്ക്കും പിന്നാലെ മറൈന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) വിന്യസിച്ച്‌ ഇന്ത്യന്‍ നാവിക സേന.തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മുകശ്മീരിലെ വുളാര്‍ തടാകക്കരയില്‍ ഇത്തരത്തില്‍ നാവിക സേന മാറൈന്‍ കമാന്‍ഡകളെ വിന്യസിച്ചിട്ടുണ്ട്. 2016ലെ പഠാന്‍കോട്ട് സംഭവത്തിനു ശേഷം വ്യോമസേനയുടെ ഗരുഡ് സേന കശ്മീരില്‍ വലിയ സേവനമാണ് കാഴ്ചവെക്കുന്നത്. വ്യോമസേന, നാവിക സേന, കരസേന എന്നീ സൈന്യത്തിന്റെ മൂന്ന് ഘടകങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നാവിക സേനയ്ക്ക് […]

ജമ്മു കശ്‌മീര്‍ ഇനി വികസനത്തിന്റെ പാതയില്‍ ; വാഗ്ദാങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ജമ്മു കശ്‌മീരിനെ വികസനത്തിന്റെ പാതയിലെത്തിക്കുമെന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍. സംസ്ഥാനത്തെ ലേ, കാര്‍ഗില്‍ എന്നീ മേഖലകളെ സ്മാര്‍ട്ട് സിറ്റികളാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലേയിലെയും കാര്‍ഗിലിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം നഗരകാര്യ മന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടിവെള്ള വിതരണം, ശുചിത്വം, ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. തെരുവ് വിളക്കുകള്‍, […]

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; 24, 000 കോടിയുടെ വമ്ബന്‍ കരാറില്‍ ഒപ്പുവച്ചു

ന്യൂദല്‍ഹി: എല്‍ ആന്‍ഡ് ടി കമ്ബനിയുമായി 24,000 കോടിയുടെ അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കരാറില്‍ ഒപ്പുവച്ച്‌ ദേശീയ അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍. രാജ്യത്തെ എക്കാലത്തെയും ഏറ്റവും വലിയ നിര്‍മാണ കരാറാണിത്. ഗുജറാത്തിലെ 325 കിലോമീറ്ററിന്റെ നിര്‍മാണമാണ് ആദ്യ ഘട്ടത്തില്‍ എല്‍ ആന്‍ഡ് ടിക്ക് നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ വിന്യസിച്ചതായി എല്‍ ആന്‍ഡ് ടി അറിയിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലം മഹാരാഷ്ട്ര ഏറ്റെടുക്കുന്നത് വരെ ഗുജറാത്ത് കാത്തു നില്‍ക്കേണ്ടെന്നും എത്രയും വേഗം സംസ്ഥാനത്തെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര […]

സോളാര്‍ കേസ്; മനോജിന്റെ ആരോപണം നിഷേധിച്ച്‌ സരിത എസ് നായര്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ ബി ​ഗണേഷ് കുമാറിനെതിരെ സി മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ കേസിലെ പരാതിക്കാരി സരിത എസ് നായര്‍. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ​മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. ​താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും സരിത വ്യക്തമാക്കി. മനോജ് കുമാറിന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു.ശരണ്യ […]

ഇന്ത്യയെ വെല്ലുവിളിച്ച്‌ ചൈന; ചൈനയെ വിരട്ടി നേപ്പാള്‍

കാഠ്മണ്ഡു: ചൈനയുമായുള്ള ബന്ധത്തില്‍ ഒഴിഞ്ഞുമാറി നേപ്പാള്‍. ഇന്ത്യയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നേപ്പാളിന് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണ്. ഇന്ത്യയെ വെല്ലുവിളിച്ച്‌ പുതിയ ഭൂപടം തന്നെ അവര്‍ സഭ കൂടി പാസാക്കി. എന്നാല്‍ ഇപ്പോള്‍ ആ ബന്ധം നേപ്പാള്‍ കൈവിട്ടോ എന്ന സംശയം ഉദിക്കുന്ന നീക്കങ്ങളാണ് പുതുതായി നടക്കുന്നത്. എന്നാല്‍ തന്റെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്നും ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും ചൈനീസ് അംബാസിഡര്‍ ഹുവോ യാങ്‌ക്വിയോട് കഴിഞ്ഞയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയില്‍ നേപ്പാള്‍ […]

എഎസ്‌ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച, നല്ല നടപ്പ് പരീശീലനത്തിന് അയക്കണം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം :പരാതി നല്‍കാനെത്തിയ ആളെ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഗോപകുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റേഞ്ച് ഡിഐജി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാര്‍ സേനയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും,നല്ല നടപ്പ് പരീശീലനത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേലുദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണം നടത്തുമെന്നാണ് സൂചന. പരാതി നല്‍കാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. പൊലീസിന്റെ പെരുമാറ്റം മോശമായപ്പോള്‍ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണില്‍ […]

ആമസോണിന് ഏഴ് ദിവസത്തേക്ക് വിലക്കേര്‍പെടുത്തണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ്

മുംബൈ: ( 28.11.2020) ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്കണമെന്ന് വ്യാപാര സംഘടനയായ കാണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആവശ്യപ്പെട്ടു. പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറഞ്ഞു. നേരത്തെ വിവരങ്ങള്‍ […]