ലേറ്റസ്റ്റ് ന്യൂസ് അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം

ചാലക്കുടി: വിനോദ സഞ്ചാരികള്‍ക്ക് അതിരപ്പിള്ളി മേഖലയിലേക്ക് താല്‍കാലിക പ്രവേശനം അനുവദിച്ചു. പ്രദേശവാസികളുടെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് അതിരപ്പിള്ളി വ്യൂ പോയിന്റ് വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പൂര്‍ണമായി പ്രവേശനം അനുവദിക്കും. എന്നാല്‍ തുമ്ബൂര്‍മുഴിയിലേക്ക് പ്രവേശനാനുമതിയില്ല. തുമ്ബൂര്‍മുഴിക്ക് എതിര്‍വശത്തുള്ള എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖത്ത് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിട്ടും ഇവിടെ വിനോദ സഞ്ചാരികളെ അനുവദിക്കാത്തതില്‍ പ്രതിഷേധമുണ്ട്‌

നവംബറില്‍ വില്‍പ്പനയില്‍ 50 ശതമാനം വളര്‍ച്ച; കുതിപ്പുമായി കിയ മോട്ടോര്‍സ്

ന്യൂഡല്‍ഹി: പുതുതായി അവതരിച്ച കിയ മോട്ടോര്‍സിന് വമ്ബന്‍ വളര്‍ച്ച. 2019 നവംബറിനെ അപേക്ഷിച്ച്‌ ഇപ്രാവശ്യം നവംബറില്‍ 50.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2019 ല്‍ കമ്ബനി 14,005 സെല്‍റ്റോസ് മോഡല്‍ വിറ്റപ്പോള്‍, ഇപ്രാവശ്യം അത് 21,022 ല്‍ എത്തി. കഴിഞ്ഞമാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോംപാക്‌ട് എസ്.യു.വി വിറ്റഴിച്ച കമ്ബനിയും കിയ തന്നെയാണ്. സോണറ്റ് മോഡല്‍ 11,417 എണ്ണമാണ് വിറ്റത്. 9,205 യൂനിറ്റുകള്‍ വിറ്റ് സെല്‍റ്റോസും വിപണിയില്‍ കുതിച്ചുകയറി. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം തങ്ങള്‍ പ്രതീക്ഷയോടെയായിരുന്നുവെന്നും വലിയ […]

വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച്‌ പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്; മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസ്‌ക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു; രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച്‌ പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട […]

ന്യൂനമര്‍ദ്ദം: വിഴിഞ്ഞത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് അതിജാഗ്രതാ നിര്‍ദേശം. ഉള്‍ക്കടലില്‍ പോയ മത്സ്യതൊഴിലാളികളെ തിരികെ വിളിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെ മറൈന്‍ എന്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തി. ഉള്‍ക്കടലില്‍ ഉള്ളവരെ സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. മത്സ്യ ബന്ധനം നിരോധിച്ചതോടെ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ഇതിന് ബദല്‍ വരുമാന […]

300 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തു; ബ്രഹ്മോസ് മിസൈലിന്റെ കപ്പല്‍ വേധ പതിപ്പ് പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നത്. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം നാവിക സേനയാണ് വീണ്ടും നടത്തിയത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍. നാവികസേനയുടെ ഐഎന്‍എസ് റണ്‍വിജയ്‌യില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചതായി മിസൈല്‍ വികസിപ്പിച്ച ഡിആര്‍ഡിഒ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്‍ നിക്കോബാര്‍ ദ്വീപിലാണ് മിസൈലിന്റെ ലക്ഷ്യസ്ഥാനം ക്രമീകരിച്ചിരുന്നത്. കഴിഞ്ഞദിവസം മിസൈലിന്റെ ഭൂതല പതിപ്പ് വിജകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ […]

കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം ബന്ധം നിര്‍ത്താനൊരുങ്ങി ഉ​ത്ത​ര​കൊ​റി​യ

പോം​ഗ്യാം​ഗ്: കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം നിര്‍ത്താനൊരുങ്ങി ഉ​ത്ത​ര​കൊ​റി​യ. ചൈ​ന​യു​മാ​യു​ള​ള വാ​ണി​ജ്യ​ബ​ന്ധം പൂ​ര്‍​ണ​മാ​യി അവസാനിപ്പിക്കാന്‍ കിം ​ജോം​ഗ് ഉ​ന്‍ നടപടിയെടുത്തു . ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​യാണ് ചൈ​ന.മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ​നിന്ന് ഉ​ത്ത​ര​കൊ​റി​യ കൂ​ടു​ത​ലാ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല. അ​തി​നാ​ല്‍ ത​ന്നെ രാ​ജ്യ​ത്ത് ക​ടു​ത്ത ഭ​ക്ഷ്യ​ക്ഷാമമം ഉണ്ടാവുമെന്നാണ് സൂചന .

ക​ര്‍​ഷ​ക പോ​രാ​ട്ടം രാ​ജ്യ​ത്തി​ന്‍റെ​യാ​കെ​യു​ള്ള പ്ര​തി​ഷേ​ധമായി മാ​റു​ക​യാ​ണ്; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ഷ​ക പോ​രാ​ട്ടം രാ​ജ്യ​ത്തി​ന്‍റെ​യാ​കെ​യു​ള്ള പ്ര​തി​ഷേ​ധമായി മാ​റു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി . ക​ര്‍​ഷ​ക​രെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന സ​മീ​പ​ന​ത്തി​ല്‍​ നിന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മാറണമെന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വലിയ ജ​ന​മു​ന്നേ​റ്റ​മാ​യി ക​ര്‍​ഷ​ക പോ​രാ​ട്ടം ഉ​യ​രു​ന്ന അ​നു​ഭ​വ​മാ​ണ് ഉ​ണ്ടായതെന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി . ക​ര്‍​ഷ​ക​രു​ടെ ക​ണ്ണീ​രി​ലും ചോ​ര​യി​ലും കു​തി​ര്‍​ന്ന ച​രി​ത്ര​മാണ് ഇതെന്നും അവരുടെ അവസാനത്തെ പ്ര​തീ​ക്ഷ​യും ക​വ​ര്‍​ന്നെ​ടു​ത്ത​പ്പോ​ളാ​ണ് അവര്‍ പ്ര​തി​ഷേ​ധത്തിന് ഇറങ്ങിയതെന്നും അദ്ദേഹം വ്യക്‌തമാക്കി .

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്രമായി; പന്ത്രണ്ട് മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ്, മുന്നൊരുക്കങ്ങള്‍ ആരംഭിച്ച്‌ റവന്യു വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ തെക്കന്‍ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുദ്ധബ്മാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുളളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി […]

ഒരു സീനിന് ശേഷം അടുത്ത ഷെഡ്യൂള്‍ ഒരുവര്‍ഷം കഴിഞ്ഞ് ആരംഭിച്ചാലും ലാല്‍ സാര്‍ കൃത്യമായി ഓര്‍ക്കിരിക്കും; സേതു അടൂര്‍

മലയാള സിനിമയിലെ താരങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞ് സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാറിലൊരാളായ സേതു അടൂര്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവച്ചത്. അപാരമായ ഓര്‍മ്മ ശക്തിയാണ് ലാലിനുള്ളത്, ഒരു സീന്‍ ഷൂട്ട് ചെയ്ത് അടുത്ത ഷെഡ്യൂള്‍ ഒരുവര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നതെങ്കിലും ലാല്‍ സാര്‍ ഓര്‍ത്തിരിക്കും. മോനേ ആ ചെയര്‍ അവിടല്ലായിരുന്നുവല്ലോയെന്ന് അദ്ദേഹം ചോദിക്കും. അതിന് ശേഷമായിരിക്കും അവരും ഇത് നോക്കുന്നതെന്ന് സേതു. പക്ഷെ, ഡബ്ബിംഗിന് കയറിയാല്‍ അത് തീര്‍ത്തേ പൃഥ്വിരാജ് വെള്ളം പോലും കുടിക്കൂ, […]

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; വാര്‍ണര്‍ക്ക് പരിക്ക്, ടി20യില്‍ കമ്മിന്‍സും ടീമിലുണ്ടാകില്ല

അടിയറവ് പതറാതെ മുന്നേറി കൊണ്ടിരുന്ന ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി.ആസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെയാണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാര്‍ണര്‍ കളിക്കില്ല. പരിക്ക് കാരണം ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചു. ഡിസംബര്‍ 17ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്ബരക്ക് മുമ്ബ് പരിക്ക് ഭേദമാക്കാനാണ് ശ്രമം. കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും വാര്‍ണറുടെ മികച്ച പ്രകടനമാണ് വാര്‍ണര്‍ […]