ലഡാക്കില്‍ ഇനി മറൈന്‍ കമാന്‍ഡോകളും

ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയിലെ സംഘര്‍ഷമേഖലകളില്‍ ​ഗരുഡ് കമാന്‍ഡോകള്‍ക്കും ഇന്ത്യന്‍ ആര്‍മി പാരാസേനയ്ക്കും പിന്നാലെ മറൈന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) വിന്യസിച്ച്‌ ഇന്ത്യന്‍ നാവിക സേന.
തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മുകശ്മീരിലെ വുളാര്‍ തടാകക്കരയില്‍ ഇത്തരത്തില്‍ നാവിക സേന മാറൈന്‍ കമാന്‍ഡകളെ വിന്യസിച്ചിട്ടുണ്ട്. 2016ലെ പഠാന്‍കോട്ട് സംഭവത്തിനു ശേഷം വ്യോമസേനയുടെ ഗരുഡ് സേന കശ്മീരില്‍ വലിയ സേവനമാണ് കാഴ്ചവെക്കുന്നത്.

വ്യോമസേന, നാവിക സേന, കരസേന എന്നീ സൈന്യത്തിന്റെ മൂന്ന് ഘടകങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശം കൂടി ഇതിനു പുറകിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പാംഗോങ് തടാകത്തില്‍ സൈനിക നീക്കങ്ങള്‍ നടത്താന്‍ നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകള്‍ അനുവദിച്ചിട്ടണ്ട്.
കരസേനയുടെ പാരാ പ്രത്യേക സൈനിക വിഭാഗവും സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സും കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയില്‍ സംഘര്‍ഷം കൂടിയതോടെ വ്യോമസേനയുടെ ഗരുഡ സേനയും ഇവിടെയെത്തി. ഏതാണ്ട് ആറ് മാസത്തിലധികമായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സൈനിക വിഭാഗം ഇവിടെയുണ്ട്. തങ്ങളുടെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനയും ഇത്തരത്തില്‍ പ്രത്യേക സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

prp

Leave a Reply

*