എഎസ്‌ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച, നല്ല നടപ്പ് പരീശീലനത്തിന് അയക്കണം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം :പരാതി നല്‍കാനെത്തിയ ആളെ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാര്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഗോപകുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റേഞ്ച് ഡിഐജി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗോപകുമാര്‍ സേനയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും,നല്ല നടപ്പ് പരീശീലനത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേലുദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണം നടത്തുമെന്നാണ് സൂചന.

പരാതി നല്‍കാനെത്തിയ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടുമാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. പൊലീസിന്റെ പെരുമാറ്റം മോശമായപ്പോള്‍ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണില്‍ സംഭവം റെക്കോര്‍ഡ് ചെയ്തത്.ഇത് സോഷ്യല്‍ മീ‌ഡിയയില്‍ പ്രചരിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയ്ക്ക് പിന്നാലെ ഗോപകുമാറിനെ കുട്ടിക്കാനം ആംഡ് ബറ്റാലിയന്‍ അഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.

prp

Leave a Reply

*