ആന്ധ്രയില്‍ ദുരൂഹ രോഗം; 292 പേര്‍ ആശുപത്രിയില്‍: ഒരു മരണം

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം. രോഗം ബാധിച്ച്‌ 292 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഒരാള്‍ മരണപ്പെട്ടു. ചികിത്സയ്ക്കു ശേഷം 140 ഓളം പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു എന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി ഫോണില്‍ സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപസ്മാരവും ഓക്കാനവും കൊണ്ട് ആളുകള്‍ ബോധരഹിതരായി വീഴുകയായിരുന്നു. എന്താണ് ഇത്തരത്തില്‍ അസുഖമുണ്ടാവാന്‍ കാരണമെന്നത് ഇനിയും വ്യക്തമായിട്ടില്ല. രോഗബാധിതര്‍ക്ക് രക്തപരിശോധനയും […]

ബിജെപി കഴിഞ്ഞ തവണ ജയിച്ചത് 1321 വാര്‍ഡുകളില്‍; ഇത്തവണ നാലിരട്ടി; 70 പഞ്ചായത്തുകള്‍ ഭരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ഉണ്ടാക്കുക ബിജെപി ആയിരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബിജെപിയുടെ വോട്ടിലും സീറ്റിലും വലിയ വര്‍ധന ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ ത്രിതല പഞ്ചായത്തുകളില്‍ എല്ലാം കൂടി 1321 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ഇത് നാലിരട്ടിയിലധികമായി വര്‍ധിപ്പിക്കും. 5000-6000 വാര്‍ഡുകളില്‍ ജയിക്കുക ബിജെപി പ്രതിനിധികളാകും. തിരുവനന്തപുരം, പാലക്കാട്, തൊടുപുഴ, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍. ആറ്റിങ്ങല്‍ തുടങ്ങി 10-12 നഗരസഭകളുടെ ഭരണം ബിജെപിയ്ക്കാകും. 60-70 പഞ്ചായത്തുകളിലും ഭരണം കിട്ടും. നിലവില്‍ പാലക്കാട് നഗരസഭ […]

കമ്ബനി ഉണ്ടാക്കുന്നത് പോലെയല്ല രാഷ്ട്രീയ പാര്‍ട്ടിയെന്ന് സിപിഎം ; രജനീകാന്തിന്റെ പാര്‍ട്ടി ബിജെപിയുടെ മറ്റൊരു മുഖമെന്ന് തിരുമാവഴകന്‍

ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വന്‍ വാര്‍ത്തയായിരിക്കുന്ന തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രഖ്യപിക്കുന്നത് മുമ്ബ് തന്നെ താരത്തിന്റെ പാര്‍ട്ടിയുടെ ആശയവും ലക്ഷ്യവും ചോദ്യം ചെയ്ത് സിപിഎമ്മും വിടുതലൈ മക്കള്‍ കക്ഷി (വിസികെ)യും. ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണ് രജനീകാന്തിന്റെ പാര്‍ട്ടിയെന്ന് വി.സി.കെ നേതാവ് തിരുമാവഴകന്റെ വിമര്‍ശനം. സ്വകാര്യ കമ്ബനി ഉണ്ടാക്കുന്നത് പോലെയാണ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്നാണ് സ്‌റ്റൈല്‍ മന്നന്‍ വിചാരിച്ചിരിക്കുന്നതെന്നാണ് സിപിഎം വിമര്‍ശനം. തമിഴ്‌നാട്ടിലെ ചെറുപാര്‍ട്ടികളെയെല്ലാം ചേര്‍ത്ത് രജനീകാന്ത് ഒരു മൂന്നാം മുന്നണിക്കായി ശ്രമിക്കുന്നു എന്ന ഊഹാപോഹവും […]

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് തടസമില്ല.

ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം; സുരക്ഷ ശക്തമാക്കി സൈന്യം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന നടത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി സൈന്യം. നുഴഞ്ഞുകയറ്റ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചൈനയുടെ വാദങ്ങള്‍ പൊളിയുകയാണ്. അമേരിക്കന്‍ ഭൗമ നിരീക്ഷണ ഏജന്‍സിയായ പ്ലാനറ്റ് ലാബ്‌സ് ഉപഗ്രഹ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്നു ഗ്രാമങ്ങള്‍ പുതുതായി നിര്‍മിച്ചിരുന്നു. ഹാന്‍ വംശജരെയും ടിബറ്റുകാരായ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയുമാണ് അവിടേക്കു മാറ്റിപ്പാര്‍പ്പിച്ചത്. അതിര്‍ത്തിത്തര്‍ക്കത്തില്‍ അവകാശവാദം ശക്തമാക്കാനുള്ള ചൈനയുടെ പുതിയ നീക്കമാണിതെന്നാണു വിലയിരുത്തല്‍. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ട്രൈ […]

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

മോസ്കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിച്ചു. ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കുത്തിവെപ്പ് നല്‍കിത്തുടങ്ങിയിരിക്കുന്നത്. തലസ്ഥാനമായ മോസ്കോയിലെ ക്ലിനിക്കുകളിലൂടെയാണ് വിതരണം. സ്പുട്നിക് ഫൈവെന്ന റഷ്യയുടെ സ്വന്തം വാക്സിനാണ് രോഗികള്‍ക്ക് നല്‍കുന്നത്. റഷ്യ സ്പുട്നിക്കിന്റെ രജിസ്ട്രേഷന്‍ നടത്തിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. കോവിഡിനെതിരേ 95 ശതമാനം ഫലപ്രദമാണ് വാക്സിനെന്നാണ് റഷ്യയുടെ അവകാശവാദം. വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഇപ്പോഴും വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ പരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് റഷ്യ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. സ്കൂളുകളിലും ആരോഗ്യമേഖലയിലും ജോലിചെയ്യുന്നവര്‍, സാമൂഹിക […]

എക്സ്റ്റന്‍ഷന്‍ സെഡാന്‍ ; വരുന്നു മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്‌ട്രിക് കാര്‍

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്‌അപ്പ് ഇന്ത്യയ്ക്കായി ഒരു ഇലക്‌ട്രിക്ക് കാര്‍ നിരത്തിലെത്തിക്കുന്നു. ഹ്യുണ്ടായി കോന, എംജി eZS, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും ഈ പുതിയ മോഡല്‍. റിപ്പോര്‍ട്ട് പ്രകാരം എക്സ്റ്റന്‍ഷന്‍ എം.കെ1 എന്ന പേരില്‍ പ്രീമിയം ഇലക്‌ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത് പ്രവീഗ് ഡൈനാമിക്സ് എന്ന ഇന്ത്യന്‍ കമ്ബനി ആണ്. ഈ വാഹനം ഡിസംബര്‍ നാലിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ പുതിയ ഇവി വില്‍പ്പനയ്ക്ക് എത്തുക. തുടര്‍ന്ന് […]

കണ്ണൂരില്‍ പീഡന കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫിന് എതിരെ പോക്‌സോ കേസ്. മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തലശേരി പൊലീസ് കേസെടുത്തു. ഒക്‌ടോബര്‍ 21നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ വിളിച്ച്‌ വരുത്തി ഇ ഡി ജോസഫ് മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കുന്നതിനിടെയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൊഴിയെടുക്കലിന് ശേഷം കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. […]

ബുറെവിയില്‍ വിറച്ച്‌ തമിഴ്നാട്; മരണം 19 ആയി

ചെന്നൈ: ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരണം 19 ആയി. കടലൂര്‍ അടക്കമുള്ള ജില്ലകളില്‍ വന്‍ കൃഷിനാശങ്ങള്‍ സംഭവിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. അതേസമയം കേരളത്തില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട് മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് നല്‍കിയിരിക്കുകയാണ്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുന്ന നിലയിലാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 […]

കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ട് സ്ഥാനാര്‍ത്ഥികള്‍

തണ്ണിത്തോട് : തിരഞ്ഞെടുപ്പിന്റെ സ്വീകരണ പര്യടനം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയില്‍ സ്ഥാനാര്‍ത്ഥികള്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെടുകയുണ്ടായി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്. ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷന്‍ എല്‍. ഡി. എഫ്. സ്ഥാനാര്‍ത്ഥി ജിജോ മോഡിയും ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ മടങ്ങുമ്ബോള്‍ കോന്നി – തണ്ണിത്തോട് റോഡില്‍ പേരുവാലി ഭാഗത്തെ വളവില്‍ വച്ചാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെടുകയുണ്ടായത്. കുട്ടിയാനയും പിടിയനായും റോഡിലും, ആറ് ആനകള്‍ റോഡരുകിലുമായാണ് നിലയുറപ്പിച്ചിരിക്കുകയുണ്ടായത്. വളവിലായതിനാല്‍ വാഹനം […]