ആന്ധ്രയില്‍ ദുരൂഹ രോഗം; 292 പേര്‍ ആശുപത്രിയില്‍: ഒരു മരണം

ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം. രോഗം ബാധിച്ച്‌ 292 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഒരാള്‍ മരണപ്പെട്ടു. ചികിത്സയ്ക്കു ശേഷം 140 ഓളം പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു എന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി ഫോണില്‍ സംസാരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

അപസ്മാരവും ഓക്കാനവും കൊണ്ട് ആളുകള്‍ ബോധരഹിതരായി വീഴുകയായിരുന്നു. എന്താണ് ഇത്തരത്തില്‍ അസുഖമുണ്ടാവാന്‍ കാരണമെന്നത് ഇനിയും വ്യക്തമായിട്ടില്ല. രോഗബാധിതര്‍ക്ക് രക്തപരിശോധനയും സിടി സ്കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരണപ്പെട്ടയാളുടെ പരിശോധനാഫലങ്ങള്‍ വന്നാല്‍ കുറച്ചു കൂടി വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ജില്ലാ ജോയിന്റ് കലക്ടര്‍ ഹിമാന്‍ഷു ശുക്ല പറഞ്ഞു.

അതേസമയം, ഇത്തരത്തില്‍ അസുഖം ബാധിച്ച പലരും വേഗത്തില്‍ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്.

prp

Leave a Reply

*