കണ്ണൂരില്‍ പീഡന കേസില്‍ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ ഡി ജോസഫിന് എതിരെ പോക്‌സോ കേസ്. മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തലശേരി പൊലീസ് കേസെടുത്തു.

ഒക്‌ടോബര്‍ 21നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡന കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ വിളിച്ച്‌ വരുത്തി ഇ ഡി ജോസഫ് മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കുന്നതിനിടെയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മൊഴിയെടുക്കലിന് ശേഷം കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം, ആരോപണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായ ഇ ഡി ജോസഫ് നിഷേധിച്ചു. പ്രതി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്‌പര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, ആരോപണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായ ഇ ഡി ജോസഫ് നിഷേധിച്ചു.

prp

Leave a Reply

*