ബുറെവിയില്‍ വിറച്ച്‌ തമിഴ്നാട്; മരണം 19 ആയി

ചെന്നൈ: ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരണം 19 ആയി. കടലൂര്‍ അടക്കമുള്ള ജില്ലകളില്‍ വന്‍ കൃഷിനാശങ്ങള്‍ സംഭവിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. അതേസമയം കേരളത്തില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട് മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് നല്‍കിയിരിക്കുകയാണ്.

മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുന്ന നിലയിലാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്‍്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെയും ചില സമയങ്ങളില്‍ 60 കിമീ വരെയുമാണ്.അതിതീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടലുകള്‍.

prp

Leave a Reply

*