കനേഡിയന്‍ ദമ്ബതികളായ എഡിത്ത് ലാമെയും സെബാസ്റ്റ്യന്‍ പെല്ലറ്റിയറും തങ്ങളുടെ നാലുമക്കള്‍ക്കൊപ്പം നീണ്ട യാത്രയിലാണ്. കേവലം വിനോദത്തിനുവേണ്ടിയല്ല ഇവര്‍ യാത്ര പുറപ്പെട്ടത്. തങ്ങളുടെ മക്കളുടെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുന്നതിന് മുമ്ബ് ഈ ലോകത്തെ അവര്‍ക്ക് പരിചയപ്പെടുത്താനും കുഞ്ഞുങ്ങളുടെ മനസ്സില്‍ ഓര്‍മച്ചിത്രങ്ങള്‍ ഒരുക്കാനുമാണ്. എഡിത്ത്-സെബാസ്റ്റ്യന്‍ ദമ്ബതികളുടെ മൂത്തമകളായ മിയക്കാണ് അപൂര്‍വ ജനിതക രോഗമായ റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന രോഗാവസ്ഥ ആദ്യം സ്ഥിരീകരിച്ചത്. ക്രമേണ കാഴ്ച നഷ്ടപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്. നിലവില്‍ ഫലപ്രദമായ ചികിത്സ ഇതിനില്ല. പിന്നീട് മക്കളായ കോളിനും ലോറന്‍റും […]
Category: News
24 മണിക്കൂര്‍, 20 ലേറെ പ്രദേശങ്ങള്‍: റഷ്യയെ തുരത്തി യുക്രെയിന്‍
കീവ് : 24 മണിക്കൂറിനിടെ റഷ്യന്‍ സൈന്യത്തെ തുരത്തി തിരിച്ചുപിടിച്ചത് 20 ലേറെ ജനവാസ കേന്ദ്രങ്ങള്‍ എന്ന് യുക്രെയിന്‍. ഈ പ്രദേശങ്ങളുടെ നിയന്ത്രണം മുഴുവനായി തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുകയാണെന്നും യുക്രെയിന്‍ സൈന്യം ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ സൈന്യം തങ്ങളുടെ സ്ഥാനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നതായി യുക്രെയിന്‍ പറയുന്നു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങളില്‍ നിന്ന് റഷ്യയ്ക്കെതിരെ യുക്രെയിന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ഖാര്‍ക്കീവിലെ ഇസിയം, കുപിയാന്‍സ്ക്, ബലാക്ലിയ നഗരങ്ങള്‍ […]
ജർമ്മനിക്ക് വേണം ഈ ജോലികൾ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെ, മൂന്ന് വർഷം കഴിഞ്ഞാൽ പൗരത്വമടക്കമുള്ള ആനുകൂല്യങ്ങളും
വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ ഇമിഗ്രേഷൻ നിയമങ്ങൾ ലളിതമാക്കാൻ ഒരുങ്ങുകയാണ്.യൂറോപ്യൻ രാജ്യമായ ജർമ്മനി വർദ്ധിച്ചുവരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായാണ് ഈ നീക്കം പുതിയ ഇമിഗ്രേഷൻ നിയമം അനുസരിച്ച് വിദഗ്ദ്ധ തൊഴിലാളികൾക്ക് ഇരട്ട പൗരത്വവും മൂന്ന് മുതൽ അഞ്ച് വർഷത്തേക്കായി പ്രത്യേക പൗരത്വ പദവിയും രാജ്യം വാഗ്ദ്ധാനം ചെയ്യുന്നു വിദഗ്ദ്ധരായ കരകൗശല തൊഴിലാളികൾ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, ഐടി വിദഗ്ദ്ധർ, പരിചരണം, നഴ്സുമാർ, കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ എന്നിവരെയാണ് ജർമ്മനി തേടുന്നത് കഴിഞ്ഞ നവംബറിലാണ് ജർമ്മനി ഇരട്ടപൗരത്വം അനുവദിക്കുന്നതിനുള്ള പദ്ധതികൾ […]
സസ്‌പെന്‍ഷന്‍ പണിഷ്‌മെന്റ് ആയിരുന്നില്ലെന്ന വിചിത്രവാദവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍, സദ്യ വിവാദത്തില്‍ മലക്കം മറിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മലക്കം മറിഞ്ഞ് മേയര്‍ ആര്യ രാജേന്ദ്രന്‍. തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ‌്തത് പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്നുമാണ് മേയറുടെ ഇപ്പോഴത്തെ നിലപാട്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം ചോദിച്ചിരുന്നു. അതില്‍ വ്യക്തത കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. പണിഷ്മെന്റ് എന്ന നിലയിലല്ല സസ്‌പെന്‍ഡ് ചെയ‌്തതെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്ന് മേയര്‍ […]
മദ്യം, ആത്മഹത്യ , പെരുമയ്‌ക്ക് പോറല്‍ ഏല്ക്കുമ്ബോള്‍
കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന ചൊല്ലിനെ കൊല്ലത്തുകാര്‍ ഇക്കുറി മദ്യത്തിലൂടെയാണ് അന്വര്‍ത്ഥമാക്കിയത്. ഓണം ആഘോഷിക്കാന്‍ കൊല്ലത്തുകാര്‍ ഒറ്റ ദിവസം 1.06 കോടിയുടെ മദ്യം കുടിച്ച് സംസ്ഥാനത്ത് റെക്കോര്‍ഡിട്ടു. ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് 117 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കൊല്ലം ആശ്രാമത്തെ ഔട്ട്ലറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഒരുകോടിയിലേറെ വില്പന നടന്ന ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളെയാണ് കൊല്ലം പിന്നിലാക്കിയത്. ആശ്രാമത്തെ ബിവറേജ് ജീവനക്കാര്‍ കേക്ക് […]
മൊബൈല്‍ കമ്ബനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍; ഇനി റീച്ചാര്‍ജ് 30 ദിവസം കൂടുമ്ബോള്‍; പ്ലാനുകളില്‍ മാറ്റം വരുത്തി ടെലികോം കമ്ബനികള്‍
ന്യൂഡല്‍ഹി: മൊബൈല്‍ കമ്ബനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തി. 30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനുകളാണ് ടെലികോം കമ്ബനികള്‍ ആരംഭിച്ചത്. ഇതുവരെ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകളാണ് ഒരു മാസമെന്ന രീതിയില്‍ ടെലികോം കമ്ബനികള്‍ നല്‍കിയിരുന്നത്. ഒരു മാസമെന്ന പേരില്‍ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ വഴി ടെലികോം കമ്ബനികള്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം […]
ദൂരത്തിന് അനുസരിച്ച് ടോള്‍; ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് പരീക്ഷണ ഘട്ടത്തിലെന്ന് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങള്‍ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെക്കഗിനിഷന്‍ സിസ്റ്റം. ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പുതിയ ടോള്‍ പിരിവെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. ഇന്തോ- അമേരിക്കന്‍ ചേമ്ബര്‍ ഓഫ് കോമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് […]
സസ്‌പെന്‍ഷന്‍ പണിഷ്‌മെന്റ് ആയിരുന്നില്ലെന്ന വിചിത്രവാദവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍, സദ്യ വിവാദത്തില്‍ മലക്കം മറിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മലക്കം മറിഞ്ഞ് മേയര്‍ ആര്യ രാജേന്ദ്രന്‍. തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ‌്തത് പണിഷ്‌മെന്റ് ആയിരുന്നില്ലെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്നുമാണ് മേയറുടെ ഇപ്പോഴത്തെ നിലപാട്. ആദ്യഘട്ടത്തില്‍ തൊഴിലാളികളുടെ വിശദീകരണം ചോദിച്ചിരുന്നു. അതില്‍ വ്യക്തത കുറവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. പണിഷ്മെന്റ് എന്ന നിലയിലല്ല സസ്‌പെന്‍ഡ് ചെയ‌്തതെന്നും, കൂടുതല്‍ അന്വേഷണം നടത്തുക എന്ന ഉദ്ദേശമാണ് നഗരസഭയ‌്ക്കുള്ളതെന്ന് മേയര്‍ […]
കാര്‍ തടഞ്ഞ് ഒന്നരക്കോടി കവര്‍ന്ന കേസില്‍ മുഖ്യപ്രതി ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
കാസര്‍ഗോഡ് മൊഗ്രാല്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.തലശ്ശേരി മാലൂര്‍ സ്വദേശി സിനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്. കതിരൂര്‍ മനോജ് കേസിലെ ഒന്‍പതാം പ്രതി കൂടിയാണിയാള്‍. 2021 സപ്തംബര്‍ 22നാണ് മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച നടത്തിയത്. ഒരു കോടി 65 ലക്ഷം രൂപയാണ് കവര്‍ന്നത്. സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് ഡ്രൈവറെ തട്ടിക്കൊണ്ട് പോയായിരുന്നു കവര്‍ച്ച. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കേസിലെ മുഖ്യ പ്രതിയാണ് കാസര്‍ഗോഡ് പോലീസിന്റെ […]
പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കല്ലേറില്‍ എസ്.ഐയ്‌ക്കും പോലീസുകാരനും പരുക്കേറ്റു. വലിയതുറ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ: അഭിലാഷ് മോഹന്റെ കാലിനും പോലീസുകാരനായ വരുണ്‍ഘോഷിന്റെ നെറ്റിയിലുമാണ് പരുക്കേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്‌റ്റ് ചെയ്‌തു. വലിയതുറ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജിജോബാബുവിനെ(36)യാണ് വലിയതുറ പോലീസ് അറസ്‌റ്റുചെയ്‌തത്. ഇയാളുടെ വീട്ടില്‍ ശംഖുംമുഖം അസി.കമ്മീഷണര്‍ ഡി.കെ. പൃഥിരാജിന്റെ നേത്യത്വത്തിലുളള പോലീസ് നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന […]










