കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; കുറ്റം ചെയ്തോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി; നിയമസഭാ കയ്യാങ്കളി കേസ് 26ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസില്‍ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു.

യുദ്ധം തുടങ്ങി ഏഴ് മാസം; ശക്തമായ മുന്നേറ്റം നടത്തി യുക്രെയ്ന്‍; കാര്‍കീവ് തിരിച്ചുപിടിച്ചു

കീവ്: റഷ്യന്‍ അധിനിവേശ മേഖലയായിരുന്ന കാര്‍കീവിന്റെ നിയന്ത്രണം തിരിച്ചു പിടിച്ച്‌ യുക്രെയ്ന്‍. സംഘര്‍ഷം ആരംഭിച്ച്‌ ആദ്യ ദിനങ്ങളില്‍ തന്നെ റഷ്യ പൂര്‍ണമായും പിടിച്ചെടുത്ത സ്ഥലമായിരുന്നു കാര്‍കീവ്. മേഖലയുടെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 20ലധികം ജനവാസ കേന്ദ്രങ്ങളാണ് യുക്രെയ്ന്‍ സൈന്യം മോചിപ്പിച്ചത്. കാര്‍കീവ് മേഖലയിലെ പ്രധാന കെട്ടിടങ്ങളിലെല്ലാം വീണ്ടും യുക്രെയ്‌ന്റെ പതാക പുന:സ്ഥാപിച്ചു. ആറ് മാസത്തോളം റഷ്യന്‍ സൈന്യത്തിന് കീഴിലായിരുന്ന പ്രദേശങ്ങളുടെ നിയന്ത്രണമാണ് വീണ്ടും യുക്രെയ്ന്‍ തിരിച്ച്‌ പിടിച്ചത്. […]

ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇടിച്ച്‌ വീട്ടമ്മയ്ക്ക് പരിക്ക്; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ആലപ്പുഴ: ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം. ഇത്തരം വാഹനങ്ങള്‍ ഇടിച്ചാല്‍ കേസ് എടുക്കാന്‍ പറ്റില്ലെന്നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിശദീകരണം എന്ന് പരാതിക്കാരി പറയുന്നു. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനി മണിമംഗലം വീട്ടില്‍ രാജമ്മ ആണ് ഇലക്‌ട്രിക് സ്കൂട്ടര്‍ ഇടിച്ച്‌ പരിക്കേറ്റതിന് പിന്നാലെ പരാതി നല്‍കാന്‍ എത്തിയത്. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തില്‍ പരിക്കേറ്റത്. വീടിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. പതിനഞ്ചുകാരനാണ് […]

കെഎസ്‌ആര്‍ടിസി‍ സ്വയം ഭരണാധികാരമുള്ള 3 ലാഭകേന്ദ്രങ്ങളായി വിഭജിക്കും; സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും ശമ്ബളം നല്‍കാത്തത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത

തിരുവനന്തപുരം : സര്‍ക്കാര്‍ സഹായം നല്‍കിയിട്ടും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാവാത്തത് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല. ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിന്ത വാരികയിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2011-2022 കാലയളവില്‍ 2076 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയിട്ടം ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ സാധിക്കാത്തത് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. സത്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ചില […]

സര്‍ക്കാരിന്റെ ഓണക്കിറ്റിലും കയ്യിട്ടുവാരല്‍; 500 രൂപയുടെ കിറ്റിലുള്ളത് 293 രൂപയുടെ സാധനങ്ങള്‍; മലപ്പുറത്ത് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കിറ്റ് വിതരണം നിര്‍ത്തിവെച്ചു

മലപ്പുറം: സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മുഴുവന്‍ സാധനങ്ങളും ഇല്ലാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് ശക്തമായ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കിറ്റ് വിതരണം നിര്‍ത്തിവെച്ചു. 15 ഇന ഓണക്കിറ്റില്‍ മിക്ക സാധനങ്ങളും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. മമ്ബാട് ഓടായ്‌ക്കലില്‍ എആര്‍ഡി 116ാം നമ്ബര്‍ കടയിലാണ് മുഴുവന്‍ സാധനങ്ങളുമില്ലാതെ കിറ്റ് വിതരണം ചെയ്തത്. ഓണത്തിന് മുന്‍പ് കിട്ടാത്തവര്‍ക്കായിരുന്നു വിതരണം. പ്രദേശത്തെ 44 കുടുംബങ്ങളാണ് കിറ്റ് വാങ്ങാന്‍ ബാക്കിയുണ്ടായിരുന്നത്. ചൊവ്വാഴ്ച കിറ്റ് എത്തിയതായി റേഷന്‍ കടയുടമ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ റേഷന്‍ കടയില്‍ […]

‘രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവു നായകള്‍ മനുഷ്യനെ അക്രമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ’; സന്ദീപ് വാചസ്പതി

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിക്കുന്നതിന്‍റെ പ്രധാന കാരണം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രക്തം പുരണ്ട പച്ച മാംസം കഴിക്കുന്ന തെരുവുനായകള്‍ മനുഷ്യനെ അക്രമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.തെരുവു നായ്ക്കളുടെ അക്രമത്തെ പറ്റി വാചാലരാകുന്നവര്‍ യഥാര്‍ത്ഥ കാരണം ചര്‍ച്ച ചെയ്യാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ അറവ് ശാലകള്‍ സ്ഥാപിക്കാനും അനധികൃത കശാപ്പുശാലകളെ നിയന്ത്രിക്കാനും അധികൃതര്‍ തയ്യാറാകാത്തിടത്തോളം തെരുവുനായ പ്രശ്നം തുടരുക തന്നെ ചെയ്യുമെന്ന് സന്ദീപ് […]

ഭീകരനെ ഇനിയും പിടിച്ചില്ലെങ്കില്‍ ‘പണിയാവും’ ? കൊടും ഭീകരനെ കണ്ടെത്തി പിടിക്കാന്‍ താലിബാന്റെ സഹായം തേടി പാകിസ്ഥാന്‍

ഇസ്ലാമാബാദ് : ഇന്ത്യയുള്‍പ്പടെ തേടുന്ന കൊടും ഭീകരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കണ്ടെത്താന്‍ താലിബാന്റെ സഹായം തേടി പാകിസ്ഥാന്‍. പാകിസ്ഥാനില്‍ ഏറെ നാളായി സുഖജീവിതം നയിച്ച മസൂദിനെ യുഎന്‍ ഭീകരനായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പാകിസ്ഥാന് പരസ്യമായി തള്ളിപ്പറയേണ്ടി വന്നത്. ഭീകരന്‍മാരെ സംരക്ഷിച്ചാല്‍ വിദേശത്ത് നിന്നും വായ്പയടക്കമുള്ള സഹായങ്ങള്‍ ലഭിക്കില്ലെന്നതാണ് താലിബാന്റെ സഹായം തേടാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. മസൂദ് അസ്ഹറിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സഹായം അഭ്യര്‍ത്ഥിച്ച്‌ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് താലിബാന് കത്തെഴുതിയത്. ഭീകരന്‍ അഫ്ഗാനില്‍ […]

പറക്കും കാര്‍ ; വില 72 ലക്ഷം ; ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന പറക്കുന്ന കാര്‍ കാണികള്‍ക്ക് ഒരു വിസ്മയമായിരുന്നു. നൂതനസാങ്കേതിക വിദ്യകളോടെ അവതരിപ്പിച്ചിരുന്ന കാര്‍ യാഥാര്‍ത്ഥ്യമായെങ്കില്‍ എന്ന് ചിലര്‍ എങ്കിലും ചിന്തിച്ചിട്ടുണ്ടാകും . ഇപ്പോഴിതാ പറക്കും കാര്‍ യാഥാര്‍ഥ്യമാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടസ്‌കാനി ആസ്ഥാനമായുള്ള ജെറ്റ്‌സണ്‍ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് കാര്‍ പുറത്തിറക്കുന്നത്. 72 ലക്ഷം രൂപ വില വരുന്ന ഇല്ക്‌ട്രിക് കാറിന് 102 കിലോമീറ്റര്‍ വേഗതയിലും 32 കിലോമീറ്റര്‍ റേഞ്ചിലും പറക്കാനും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഡെലിവറി […]

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ പര്യടനത്തിന്; യാത്രയെ ന്യായീകരിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു. ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ശക്കാപ്പമാണ് യാത്ര. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ഫിന്‍ലാന്‍ഡ് നോര്‍വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന പര്യടനം 14 വരെ നീണ്ടുനില്‍ക്കും. വിദ്യാഭ്യാസ മേഖലകയിലെ സഹകരണത്തിന് ഫിന്‍ലാന്‍ഡ് ക്ഷണിച്ചുവെന്നാണ് വിശദീകരണം. ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. യാത്രയുടെ രൂപ രേഖ മൂന്നു ദിവസത്തിനകം തയ്യാറാകും. സംഘം ഒന്ന് മുതല്‍ നാല് വരെ ഫിന്‍ലാന്‍ഡില്‍ സന്ദര്‍ശിക്കും. വിദ്യാഭ്യാസ മാതൃക പഠിക്കും. […]

പാലക്കാട്- ഗുരുവായൂര്‍ റൂട്ടിലെ മത്സരയോട്ടം; ബസുകള്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്; സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു

പാലക്കാട്: പാലക്കാട്- ഗുരുവായൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി ആരംഭിച്ച്‌ മോട്ടോര്‍വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ നിരീക്ഷിക്കാന്‍സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്റെ അമിത വേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത വേഗതയ്‌ക്ക് പൂട്ടിടാന്‍ ഒരുങ്ങുന്നത്. ഇന്ന് മുതല്‍ ഏഴ് ദിവസം ഈ റൂട്ടിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തും. അമിതവേഗതയാകും പ്രധാനമായും നിരീക്ഷിക്കുക. ഇതിന് പുറമേ എയര്‍ ഹോണിന്റെ ഉപയോഗം, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എക്‌സ്ട്രാ ഫിറ്റിംഗ്‌സുള്ള […]