ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇടിച്ച്‌ വീട്ടമ്മയ്ക്ക് പരിക്ക്; കേസെടുക്കാനാവില്ലെന്ന് പൊലീസ്

ആലപ്പുഴ: ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം.

ഇത്തരം വാഹനങ്ങള്‍ ഇടിച്ചാല്‍ കേസ് എടുക്കാന്‍ പറ്റില്ലെന്നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിശദീകരണം എന്ന് പരാതിക്കാരി പറയുന്നു.

ആലപ്പുഴ പൂന്തോപ്പ് സ്വദേശിനി മണിമംഗലം വീട്ടില്‍ രാജമ്മ ആണ് ഇലക്‌ട്രിക് സ്കൂട്ടര്‍ ഇടിച്ച്‌ പരിക്കേറ്റതിന് പിന്നാലെ പരാതി നല്‍കാന്‍ എത്തിയത്. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തില്‍ പരിക്കേറ്റത്. വീടിന് മുന്നില്‍ നില്‍ക്കുമ്ബോള്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. പതിനഞ്ചുകാരനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്.

അപകടത്തില്‍ 71കാരിയായ രാജമ്മയുടെ കൈക്കും കാലിനും ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനെ തുടര്‍ന്ന് ആറു തുന്നിക്കെട്ടുകളും വേണ്ടി വന്നു. ചികിത്സയ്ക്കായി ഇവര്‍ക്ക് നല്ലൊരു തുക ചിലവായി. ഇതോടെ നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തത്.

ജില്ല പോലീസ് മേധാവിയെ ഉള്‍പ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും കുടുംബം പറയുന്നു. എന്നാല്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ മോട്ടോര്‍ വാഹന നിയമങ്ങളുടെ പരിധിയില്‍ വരുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്.

prp

Leave a Reply

*