കോട്ടയം: കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളൂര്‍ പോലീസ് ആണ് കേസെടുത്തത്.നായകളുടെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ നടത്തി തുടര്‍ നടപടി എടുക്കും. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയില്‍ കണ്ടെത്തിയത്. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ […]
Category: News
പാറമടയ്ക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റിക്കൊന്നു
ചെന്നൈ: അനധികൃ പാറമടയ്ക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനെ ലോറി കയറ്റി കൊലപ്പെടുത്തി. തമിഴ്നാട് തിരൂപ്പൂരിന് സമീപമുള്ള കരൂരിലാണ് സംഭവം.കുപ്പം സ്വദേശിയായ ജനഗനാഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോറി ഡ്രൈവറും പാറമട ഉടമയും അറസ്റ്റിലായി. ശനിയാഴ്ച കുപ്പത്തുനിന്ന് കാരുടയന്‍പാളത്തേക്കു പോകുകയായിരുന്നു ജഗനാഥനെ പിന്നില്‍ നിന്ന് ലോറി ഇടിച്ച് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഉടമ പാറമട ഉടമ സല്‍വകുമാറാണെന്ന് കണ്ടെത്തി. ലോറി ഡ്രൈവര്‍ ശക്തിവേലിനെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജഗനാഥന്റെ കൃഷി സ്ഥലത്തോടു ചേര്‍ന്നു […]
ഭാരത് ജോഡോ യാത്ര; കാരവാന്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി അന്തിയുറങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍
ഭാരത് ജോഡോ യാത്രയ്‌ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് നക്ഷത്ര ഹോട്ടലുകളില്‍. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഉറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. അതേസമയം, ലക്ഷങ്ങള്‍ ചെലവിട്ടാണ് കണ്ടെയ്‌നര്‍ ലോറികള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ മുറിക്ക് സമാനമാക്കിയെടുത്തത്. എസി, കട്ടില്‍, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്. രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കണ്ടെയ്‌നറും മറ്റ് നേതാക്കള്‍ക്ക് രണ്ടോ മൂന്നോ പേര്‍ക്ക് ഒന്ന് എന്ന നിലയിലുമാണ് ഏര്‍പ്പാടാക്കിയത്. എന്നാല്‍, ഞായര്‍ […]
ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍പോയ പെണ്‍കുട്ടിയെ കാണാതായി; എറണാകുളത്ത് ട്രെയിനില്‍ കണ്ടെത്തി
ആലപ്പുഴ: തിരുവനന്തപുരത്തുനിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റെയില്‍വേ പൊലീസ് കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതേ ട്രെയിനില്‍ ഡ്യൂട്ടിക്കിടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഗ്രേഡ് സിവില്‍ പൊലീസ് ഓഫിസര്‍ മുകേഷ് മുരളിയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ട്രെയിന്‍ എറണാകുളം വിട്ടശേഷമാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇതേ ട്രെയിനില്‍ തിരുവനന്തപുരത്തെത്തി മ്യൂസിയം പൊലീസിന് കൈമാറി. വീട്ടില്‍നിന്നും ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍പോയ 15കാരിയായ പെണ്‍കുട്ടിയെ കാണാതായെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതിയെത്തിയിരുന്നത്. പെണ്‍കുട്ടിയുടെ ചിത്രം […]
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക്; യാത്ര ഒക്ടോബര്‍ ആദ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു ഉദ്യോഗസ്ഥസംഘവും യൂറോപ്പ് സന്ദര്‍ശിക്കാനൊരുങ്ങുന്നു.യുകെ, നോര്‍വേ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശം നടത്തുന്നത്. രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി ഒക്ടോബര്‍ ആദ്യം തന്നെ സംഘം യാത്ര തിരിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനായി ഫിന്‍ലാന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് യൂറോപ്പ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെ പ്രളയത്തെ അതിജീവിക്കുന്നതിനായി നെതര്‍ലന്‍ഡ് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. രാജ്യം സ്വീകരിച്ച മാര്‍ഗങ്ങള്‍ പഠിക്കാനും നേരിട്ട് […]
‘ഇലക്‌ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഫൈന്‍’; പിഴവ് പറ്റിയതാണെന്ന് പൊലീസ് വിശദീകരണം
മലപ്പുറം: പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഇലക്‌ട്രിക് സ്കൂട്ടറിന് പിഴ ഈടാക്കി പൊല്ലാപ്പിലായി പൊലീസ്.കഴിഞ്ഞദിവസം കരുവാരക്കുണ്ട് പൊലീസാണ് ഇലക്‌ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്. പൊലീസ് പിഴ ഈടാക്കിയ രസീത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പിന്നാലെ പുകകുഴലില്ലാത്ത വണ്ടിയ്ക്ക് ഫൈന്‍ അടച്ച പൊലീസിന് ട്രോള്‍ മഴയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. പിഴവ് പറ്റിതാണെന്ന് പൊലീസ് പറയുന്നു. പിഴ രസീത് അടയ്ക്കുന്ന ഇ-പേസ് യന്ത്രത്തില്‍ ഓരോ കുറ്റത്തിനും ഓരോ നമ്ബറാണ് ഉള്ളത്. ഇതില്‍ ലൈസന്‍സ് ഹാജരാക്കിയില്ല എന്ന […]
63 ലക്ഷം പേര് ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു; ശ്രീലങ്കയില്‍ ഭക്ഷ്യപ്രതിസന്ധി
കൊളംബോ> ഗുരുതര സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില് ഏകദേശം 63 ലക്ഷം പേര് ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന. ഭക്ഷ്യസുരക്ഷയും ജീവിതോപായവും ഏര്പ്പെടുത്തിയില്ലെങ്കില് സ്ഥിതി കൂടുതല് ഗുരുതരമാകുമെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ലോക ഭക്ഷ്യ പരിപാടിയുടെയും സംയുക്ത റിപ്പോര്ട്ട് വ്യക്തമാക്കി. തുടര്ച്ചയായ രണ്ടു സീസണിലെയും മോശം വിളവെടുപ്പ് ഉല്‍പ്പാദനത്തില് 50 ശതമാനം ഇടിവാണുണ്ടാക്കിയത്. കാര്ഷിക ഉല്‍പ്പാദന നിലവാരം പഠിക്കാന് ജൂണ്, ജൂലൈ മാസങ്ങളില് 25 ജില്ലയില് സന്ദര്ശിച്ചാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്. സാമ്ബത്തിക പ്രതിസന്ധി കാരണം 60 […]
അട്ടപ്പാടി മധുവധക്കേസ് : നിര്‍ത്തിവച്ച വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും
അട്ടപ്പാടി മധുവധക്കേസില്‍ നിര്‍ത്തിവച്ച വിചാരണ നടപടികള്‍ ഇന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയില്‍ പുനരാരംഭിക്കും. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുക. ( attappadi madhu case ) കേസിലെ 15 സാക്ഷികളെയാണ് കോടതി ഇതുവരെ വിസ്തരിച്ചത്.122 സാക്ഷികളുള്ള കേസില്‍ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് […]
ടീം റെഡി : സഞ്‌ജുവില്ലാത്ത ലോകകപ്പ് , പ്രതിഷേധം ശക്‌തം
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ അടുത്ത മാസം നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന് ഇടമില്ല. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ.) ഇന്നലെയാണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പരുക്കിന്റെ പിടിയിലായിരുന്ന ജസ്‌പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. ഇരു പേസര്‍മാരും ഏഷ്യാ കപ്പില്‍ കളിച്ചില്ല. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ലോകകപ്പിനുള്ള ടീമിലില്ല. രോഹിത് ശര്‍മ നായകനായ ടീമില്‍ ലോകേഷ് രാഹുലാണ് […]
ശ്രീലങ്കയില്‍ ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ടവര്‍ തുറക്കുന്നു
കൊളംബോ : ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച കൂറ്റന്‍ കമ്മ്യൂണിക്കേഷന്‍ ടവര്‍ തുറക്കാനൊരുങ്ങി ശ്രീലങ്ക. പുറത്താക്കപ്പെട്ട രാജപക്സമാരും ചൈനയും തമ്മിലെ അടുപ്പത്തിന്റെ പ്രതീകമാണ് പച്ച, പിര്‍പ്പിള്‍ നിറങ്ങളിലെ ഈ ടവര്‍. ‘ ലോട്ടസ് ടവര്‍ ” എന്ന ഈ ടവറിന് 1,155 അി ഉയരമുണ്ട്. മഹിന്ദ രാജപക്സ പ്രസിഡന്റായിരിക്കെ 2012ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ ടവര്‍ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയാണ് ഇതുവരെ തുറക്കാതിരുന്നത്. ഏകദേശം 113 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് ഇത് നിര്‍മ്മിച്ചത്. കൊളംബോയുടെ എല്ലാ ഭാഗത്ത് നിന്നും […]










