ഭാരത്‌ ജോഡോ യാത്ര; കാരവാന്‍ ഉപേക്ഷിച്ച്‌ രാഹുല്‍ ഗാന്ധി അന്തിയുറങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍

ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകള്‍ ഉപേക്ഷിച്ച്‌ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ നേതാക്കളും അന്തിയുറങ്ങിയത്‌ നക്ഷത്ര ഹോട്ടലുകളില്‍.

രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഉറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചത്‌.

അതേസമയം, ലക്ഷങ്ങള്‍ ചെലവിട്ടാണ്‌ കണ്ടെയ്‌നര്‍ ലോറികള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ മുറിക്ക്‌ സമാനമാക്കിയെടുത്തത്‌. എസി, കട്ടില്‍, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്‌. രാഹുല്‍ ഗാന്ധിക്ക്‌ പ്രത്യേകം കണ്ടെയ്‌നറും മറ്റ്‌ നേതാക്കള്‍ക്ക്‌ രണ്ടോ മൂന്നോ പേര്‍ക്ക്‌ ഒന്ന്‌ എന്ന നിലയിലുമാണ്‌ ഏര്‍പ്പാടാക്കിയത്‌. എന്നാല്‍, ഞായര്‍ രാത്രി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ്‌ നേതാക്കള്‍ തങ്ങിയത്‌. രാഹുലാകട്ടെ ഒരു ബിഷപ്‌ ഹൗസിന്റെ അതിഥി മന്ദിരത്തിലും. തിങ്കള്‍ രാത്രി കഴക്കൂട്ടത്തെ പ്രധാന ഹോട്ടലുകളിലായിരുന്നു രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്‌ താമസം.

ഉത്തരേന്ത്യയില്‍നിന്നെത്തിയ ഏതാനും പ്രവര്‍ത്തകര്‍മാത്രമാണ്‌ കണ്ടെയ്‌നറുകളിലുറങ്ങിയത്‌. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മാലിന്യനീക്കം പ്രയാസമാണെന്നുമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഉത്തരേന്ത്യയില്‍ നിന്നെത്തിച്ച കണ്ടെയ്‌നറുകളെല്ലാം ജാഥയ്‌ക്ക്‌ പിന്നാലെയുണ്ട്‌.

വിവാദങ്ങള്‍ ഉയര്‍ന്നുവരുമ്ബോഴും ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ മൂന്നാംദിന പര്യടനം ഇന്ന് കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ചു. പദയാത്രയുടെ ആദ്യഘട്ടം ആറ്റിങ്ങലിലാണ് സമാപിക്കുന്നത്. രണ്ടാം ഘട്ടം വൈകിട്ട് നാലിന് ആറ്റിങ്ങല്‍ നിന്നാരംഭിച്ചു കല്ലമ്ബലത്ത് സമാപിക്കും. തലസ്ഥാനത്തെ പര്യടനം പൂര്‍ത്തിയാക്കി പദയാത്ര നാളെ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.

prp

Leave a Reply

*