ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍പോയ പെണ്‍കുട്ടിയെ കാണാതായി; എറണാകുളത്ത് ട്രെയിനില്‍ കണ്ടെത്തി

ആലപ്പുഴ: തിരുവനന്തപുരത്തുനിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റെയില്‍വേ പൊലീസ് കണ്ടെത്തി.

ഞായറാഴ്ച വൈകീട്ട് മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഇതേ ട്രെയിനില്‍ ഡ്യൂട്ടിക്കിടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഗ്രേഡ് സിവില്‍ പൊലീസ് ഓഫിസര്‍ മുകേഷ് മുരളിയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ട്രെയിന്‍ എറണാകുളം വിട്ടശേഷമാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഇതേ ട്രെയിനില്‍ തിരുവനന്തപുരത്തെത്തി മ്യൂസിയം പൊലീസിന് കൈമാറി. വീട്ടില്‍നിന്നും ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍പോയ 15കാരിയായ പെണ്‍കുട്ടിയെ കാണാതായെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതിയെത്തിയിരുന്നത്. പെണ്‍കുട്ടിയുടെ ചിത്രം പൊലീസിന്‍റെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു.

prp

Leave a Reply

*