തിരുവനന്തപുരത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം

തിരുവനന്തപുരം കട്ടായിക്കോണത്ത് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി ഷാജിക്ക് നേരെ ആക്രമണം. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചതായി പോത്തന്‍കോട് പൊലീസ് പറഞ്ഞു.

ലഹരിമരുന്നിന്റെ ആഘാതത്തില്‍ കുഴഞ്ഞുവീഴുന്ന യുവതി! പഞ്ചാബിലെ യുവജനതയുടെ ദാരുണമായ അവസ്ഥ

അമൃത്സര്‍: ലഹരിമരുന്നിന് അടിമപ്പെട്ട് നടക്കാന്‍ പോലും കഴിയാതെ കുഴഞ്ഞുവീഴുന്ന യുവതിയുടെ വീഡിയോ ആണ് പഞ്ചാബിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പഞ്ചാബിലെ യുവ ജനതയുടെ ദാരുണമായ അവസ്ഥയുടെ നേര്‍ചിത്രം കൂടിയാണ് ആ വീഡിയോ. അമൃത്സര്‍ ഈസ്റ്റ മണ്ഡലത്തിലെ മഖ്ബൂല്‍പുരയില്‍ നിന്നുള്ളതാണ് ദൃശ്യം. മയങ്ങി റോഡില്‍ നില്‍ക്കുന്ന സ്ത്രീ, ഒരടി പോലും മുന്നോട്ട് നടക്കാനാവാതെ കുഴഞ്ഞുപോകുകയാണ്. ലഹരിമരുന്ന് കുറ്റകൃത്യങ്ങളുടെ കേന്ദ്രം കൂടിയാണ് ആ പ്രദേശം. സിഖ് വിഭാഗക്കാരുടെ വിശുദ്ധ നഗരമായ കണക്കാക്കുന്ന മഖ്ബൂല്‍പുര പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് ലഹരിയുമായി ബന്ധപ്പെട്ട […]

യു.എഫ്.ഒ വീഡിയോകള്‍ ഉണ്ട്, പുറത്തുവിടില്ലെന്ന് യു.എസ് നേവി

വാഷിംഗ്ടണ്‍ : ഇതുവരെ പൊതുജനങ്ങള്‍ കണ്ടിട്ടില്ലാത്ത നിരവധി യു.എഫ്.ഒ വീഡിയോകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ രാജ്യ സുരക്ഷ കണക്കിലെടുത്ത് അവ പുറത്തുവിടില്ലെന്നും അമേരിക്കന്‍ നേവി. ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ ആക്‌ട് പ്രകാരം ഒരു യൂട്യൂബ് ചാനല്‍ ഫയല്‍ ചെയ്ത അഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കുകയായിരുന്നു നേവി. തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് പൊതുവെ പറക്കും തളികകള്‍ അല്ലെങ്കില്‍ യു.എഫ്.ഒകള്‍ അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങള്‍ (യു.എ.പി – Unidentified aerial phenomena) എന്നറിയപ്പെടുന്നത്. യു.എ.പി എന്നാണ് സര്‍ക്കാര്‍ യു.എഫ്.ഒകളെ […]

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍: ‘നിരുപദ്രവകാരികളായ നായകളെ വിഷം വെച്ച്‌ കൊന്നു’-പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ച്‌ വരികയാണ്. ഇന്നലെയും കുട്ടികള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. ഇവയുടെ ശല്യം കാരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കാല്‍നടയായി യാത്ര ചെയ്യാന്‍ കഴിയാതെ വരികയാണ്. ബൈക്കില്‍ പോകുന്നവരെ വരെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയാണ്. ഇതിനിടെ, തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ ആണ് തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃ​ഗസ്നേഹികള്‍ രം​ഗത്ത്. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാര്‍ക്ക് […]

യുവഗായകന്‍ പുതിയ ജീവിതത്തിലേക്കോ?, വിവാഹമോചനത്തിന് ശേഷം ‘ഗേള്‍ഫ്രണ്ടി’നൊപ്പമുള്ള ചിത്രം പങ്കിട്ട് വിജയ് യേശുദാസ്

നിവേദ്യത്തിലെ കോലക്കുഴല്‍ ആലപിച്ച്‌ മലയാളികളുടെ മനസ്സില്‍ ഇടം നോടിയ വിജയ് യേശുദാസിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക വാത്സല്യം തന്നെയുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍്റെ മകന്‍ എന്നൊരു ഇഷ്ടവും വിജയിയോട് മലയാളികള്‍ കാണിക്കാറുണ്ട്. വിജയ് യേശുദാസും പിന്നണിഗാനരംഗത്ത് വളരെ സജീവമാണ്. പാട്ടിന്റെ 21 വര്‍ഷങ്ങള്‍ ഏറെ സവിശേഷമായിരുന്നുവെന്ന് വിജയ് യേശുദാസ് പറഞ്ഞിരുന്നു. ദര്‍ശനയാണ് വിജയ് യേശുദാസിന്‍്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ തന്‍്റെ വ്യക്തിജീവിതത്തില്‍ ചില താളപ്പിഴകളൊക്കെ ഉണ്ടെന്ന് വിജയ് യേശുദാസ് അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്പാനിഷ് സുന്ദരിയോട് പ്രണയം തോന്നിയതിനെക്കുറിച്ചും […]

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; ജിപ്പ് അടിച്ചു തകര്‍ത്തു

കൊല്ലം: കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നരാപോച്ചായിരുന്നു അഭിഭാഷകരുടെ നടപടി. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അക്രമികള്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ […]

പാകിസ്ഥാന്റെ തോല്‍വി ആഗ്രഹിച്ചിട്ടില്ല, ലങ്കയുടെ വിജയത്തിന് പിന്നിലെ കാരണമിത്, ഏഷ്യാകപ്പ് വിജയത്തില്‍ ആവേശഭരിതനായി ആനന്ദ് മഹിന്ദ്ര

ദുബായ് : ആരാധകര്‍ കാത്തിരുന്ന ‘ഏഷ്യാ കപ്പ് 2022’ ട്രോഫി ശ്രീലങ്കയ്ക്ക് കിട്ടിയതില്‍ ഏവരും സന്തുഷ്ടരാണ്. ആനന്ദ് മഹിന്ദ്ര അതിലേറെ സന്തുഷ്ടനാണ്. ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തോല്‍പിച്ചാണ് ശ്രീലങ്ക ആറാമത്തെ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. സെപ്തംബര്‍ 11 ന് ദുബായിയില്‍ വച്ചായിരുന്നു നേട്ടം. ഏഷ്യയില്‍ മുന്‍ നിരയിലുള്ള ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിയായിരുന്നു ഏഷ്യാകപ്പിന് തുടക്കമിട്ടത്. മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ വിജയികള്‍ക്ക് ട്വിറ്ററില്‍ വിജയാശംസകള്‍ നേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തെയും ആനന്ദ് മഹിന്ദ്ര പ്രശംസിച്ചു. […]

കശ്മീര്‍ വിവാദ പരാമര്‍ശം: കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കശ്മീര്‍ വിവാദ പരാമര്‍ശത്തില്‍ കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ന്യൂഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. പരാതിയില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയിരുന്നു. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ […]

‘രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ല, സംഗീതത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കി’; പി ജയചന്ദ്രന്‍

രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ലെന്ന് തുറന്നു പറഞ്ഞ് പി ജയചന്ദ്രന്‍. സംഗീതത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കാനാണ് രവീന്ദ്രന്‍ ശ്രമിച്ചതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ദേവരാജന്‍ ഉള്‍പ്പടെയുള്ള സം​ഗീതസംവിധായകര്‍ക്കു ശേഷം ജോണ്‍സനു മാത്രമാണ് മാസ്റ്ററാകാന്‍ അര്‍ഹതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം എസ് ബാബുരാജ്, എം കെ അര്‍ജുനന്‍, എം എസ് വിശ്വനാഥന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നു. ഇവര്‍ ഓരോരുത്തര്‍ക്കും […]

ഇടുക്കിയില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവനാണ് മരിച്ചത്. സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അ‌ഞ്ച് മണിക്ക് മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് മറിഞ്ഞത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. പൊലീസും അഗ്നിശമന […]