പാകിസ്ഥാന്റെ തോല്‍വി ആഗ്രഹിച്ചിട്ടില്ല, ലങ്കയുടെ വിജയത്തിന് പിന്നിലെ കാരണമിത്, ഏഷ്യാകപ്പ് വിജയത്തില്‍ ആവേശഭരിതനായി ആനന്ദ് മഹിന്ദ്ര

ദുബായ് : ആരാധകര്‍ കാത്തിരുന്ന ‘ഏഷ്യാ കപ്പ് 2022’ ട്രോഫി ശ്രീലങ്കയ്ക്ക് കിട്ടിയതില്‍ ഏവരും സന്തുഷ്ടരാണ്.

ആനന്ദ് മഹിന്ദ്ര അതിലേറെ സന്തുഷ്ടനാണ്. ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തോല്‍പിച്ചാണ് ശ്രീലങ്ക ആറാമത്തെ ഏഷ്യാ കപ്പ് കിരീടം നേടുന്നത്. സെപ്തംബര്‍ 11 ന് ദുബായിയില്‍ വച്ചായിരുന്നു നേട്ടം.

ഏഷ്യയില്‍ മുന്‍ നിരയിലുള്ള ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിയായിരുന്നു ഏഷ്യാകപ്പിന് തുടക്കമിട്ടത്. മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ വിജയികള്‍ക്ക് ട്വിറ്ററില്‍ വിജയാശംസകള്‍ നേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഒന്നിച്ചുള്ള പ്രവര്‍ത്തനത്തെയും ആനന്ദ് മഹിന്ദ്ര പ്രശംസിച്ചു. കിരീട നേട്ടത്തില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOlsibGlua3RyLmVlIiwidHIuZWUiXSwidmVyc2lvbiI6bnVsbH0sInRmd19ob3Jpem9uX3RpbWVsaW5lXzEyMDM0Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfY2hpbl9waWxsc18xNDc0MSI6eyJidWNrZXQiOiJjb2xvcl9pY29ucyIsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfcmVzdWx0X21pZ3JhdGlvbl8xMzk3OSI6eyJidWNrZXQiOiJ0d2VldF9yZXN1bHQiLCJ2ZXJzaW9uIjpudWxsfSwidGZ3X3NlbnNpdGl2ZV9tZWRpYV9pbnRlcnN0aXRpYWxfMTM5NjMiOnsiYnVja2V0IjoiaW50ZXJzdGl0aWFsIiwidmVyc2lvbiI6bnVsbH0sInRmd19leHBlcmltZW50c19jb29raWVfZXhwaXJhdGlvbiI6eyJidWNrZXQiOjEyMDk2MDAsInZlcnNpb24iOm51bGx9LCJ0ZndfZHVwbGljYXRlX3NjcmliZXNfdG9fc2V0dGluZ3MiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X3R3ZWV0X2VkaXRfZnJvbnRlbmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1569038912529780736&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ffor%2Byou%3Fmode%3Dpwa%26action%3Dclick%26launch%3Dtrue&sessionId=f178658d4d046045a52d3c347281a22aa6cb5efb&theme=light&widgetsVersion=1bfeb5c3714e8%3A1661975971032&width=550px

‘ഇന്ന് വൈകിട്ട് നടന്ന ശ്രീലങ്കയുടെ വിജയത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. പാകിസ്ഥാന്റെ തോല്‍വി ആഗ്രഹിച്ചതുകൊണ്ടല്ല. പക്ഷെ ശ്രീലങ്കയുടെ വിജയത്തിന്റെ പിറകില്‍ ടീം വര്‍ക്കാണ് ‘ എന്നായിരുന്നു ട്വിറ്റര്‍ പോസ്റ്റിന്റെ സാരാംശം.

ഏഷ്യാ കപ്പ് കിരീടത്തില്‍ സൂപ്പര്‍ നാലാം ഘട്ടത്തില്‍ തോല്‍വിയറിയാതെയാണ് ശ്രീലങ്കന്‍ ടീം മുന്നോട്ടുപോയത്. ലങ്കന്‍ ടീം മുഖ്യപരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ഈ വിജയത്തെ ഒരു സ്വപ്നമായാണ് കാണുന്നത്. അതേസമയം, ഒക്ടോബര്‍ 10 ന് നടക്കുന്ന ടി20 ലോകകപ്പില്‍ യോഗ്യത നേടാന്‍ ശ്രീലങ്കന്‍ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല.

prp

Leave a Reply

*