ലഹരിമരുന്നിന്റെ ആഘാതത്തില്‍ കുഴഞ്ഞുവീഴുന്ന യുവതി! പഞ്ചാബിലെ യുവജനതയുടെ ദാരുണമായ അവസ്ഥ

അമൃത്സര്‍: ലഹരിമരുന്നിന് അടിമപ്പെട്ട് നടക്കാന്‍ പോലും കഴിയാതെ കുഴഞ്ഞുവീഴുന്ന യുവതിയുടെ വീഡിയോ ആണ് പഞ്ചാബിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

പഞ്ചാബിലെ യുവ ജനതയുടെ ദാരുണമായ അവസ്ഥയുടെ നേര്‍ചിത്രം കൂടിയാണ് ആ വീഡിയോ.

അമൃത്സര്‍ ഈസ്റ്റ മണ്ഡലത്തിലെ മഖ്ബൂല്‍പുരയില്‍ നിന്നുള്ളതാണ് ദൃശ്യം. മയങ്ങി റോഡില്‍ നില്‍ക്കുന്ന സ്ത്രീ, ഒരടി പോലും മുന്നോട്ട് നടക്കാനാവാതെ കുഴഞ്ഞുപോകുകയാണ്. ലഹരിമരുന്ന് കുറ്റകൃത്യങ്ങളുടെ കേന്ദ്രം കൂടിയാണ് ആ പ്രദേശം.

സിഖ് വിഭാഗക്കാരുടെ വിശുദ്ധ നഗരമായ കണക്കാക്കുന്ന മഖ്ബൂല്‍പുര പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലാണ്. ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ പോലീസ് നിരാവധി ഡി അഡീക്ഷന്‍ യജ്ഞങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.

വീഡിയോ ഞായറാഴ്ച പുറത്തുവന്നതിനു പിന്നാലെ പ്രദേശത്ത് പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. മയക്കുമരുന്നുമായി മൂന്നു പേരെ പിടികൂടുകയും ചെയ്തു. സംശയകരമായ സാഹചര്യത്തില്‍ കണ്ട 12 പേരെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ചതെന്ന് കരുതുന്ന അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അമൃത്‌സര്‍ ഈസ്റ്റ് എംഎല്‍എയായ ജീവന്‍ജ്യോത് കൗര്‍ പറഞ്ഞു.

prp

Leave a Reply

*