മൊബൈല്‍ കമ്ബനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍; ഇനി റീച്ചാര്‍ജ് 30 ദിവസം കൂടുമ്ബോള്‍; പ്ലാനുകളില്‍ മാറ്റം വരുത്തി ടെലികോം കമ്ബനികള്‍

ന്യൂഡല്‍ഹി: മൊബൈല്‍ കമ്ബനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി( ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തി.

30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനുകളാണ് ടെലികോം കമ്ബനികള്‍ ആരംഭിച്ചത്. ഇതുവരെ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകളാണ് ഒരു മാസമെന്ന രീതിയില്‍ ടെലികോം കമ്ബനികള്‍ നല്‍കിയിരുന്നത്.

ഒരു മാസമെന്ന പേരില്‍ 28 ദിവസത്തെ റീച്ചാര്‍ജ് പ്ലാനുകള്‍ വഴി ടെലികോം കമ്ബനികള്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം ഉപയോക്താക്കളില്‍ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ചട്ടം ഭേദഗതി ചെയ്യാന്‍ ട്രായ് തീരുമാനിച്ചത്. 30 ദിവസത്തെ റീച്ചാര്‍ജ് പ്ലാനിന് പുറമേ എല്ലാ മാസവും ഒരേ തിയതികളില്‍ പുതുക്കാവുന്ന റീച്ചാര്‍ജ് പ്ലാനിനും ടെലികോം കമ്ബനികള്‍ രൂപം നല്‍കിയിട്ടുണ്ട്.

28 ദിവസത്തെ പ്ലാന്‍ അനുസരിച്ച്‌ ഉപഭോക്താവിന് ഒരു വര്‍ഷത്തില്‍ 13 തവണയാണ് റീച്ചാര്‍ജ് ചെയ്യേണ്ടിവരുന്നത്. ഇതിലൂടെ ഒരു മാസത്തെ അധിക പണം കമ്ബനികള്‍ക്ക് ലഭിച്ചിരുന്നു. ഇത് കടുത്ത നഷ്ടവും കമ്ബനിയ്‌ക്ക് കൊള്ളലാഭവുമാണ് ഉണ്ടാക്കുന്നത് എന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 30 ദിവസ കാലാവധിയുള്ള പ്ലാന്‍ നടപ്പിലാക്കാന്‍ ട്രായ് നിര്‍ദ്ദേശിക്കുകയായിരുന്നു.

prp

Leave a Reply

*