ചങ്ങരംകുളത്ത് തോണി മുങ്ങി മരിച്ച 6 കുട്ടികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ചങ്ങരംകുളത്ത് കടത്തുതോണി പുഴയില്‍ മുങ്ങി മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കെെമാറി. ദുഃഖസൂചകമായി ആലങ്കോട് നന്ദന്‍മുക്ക് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അപകടത്തില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. മൂന്ന് പേരെ രക്ഷപെടുത്തിയിരുന്നു. നരണിപ്പുഴ കടുക്കുഴി പാലശേഖരത്തിലെ കായലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എന്നാല്‍ അപകടത്തിന് കാരണം തോണിയുടെ വിടവിലൂടെ വെള്ളം കയറിയതാണെന്ന് തോണിതുഴഞ്ഞ വേലായുധന്‍ […]

പോള്‍ ആന്‍റണി പുതിയ ചീഫ് സെക്രട്ടറിയായേക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്‍റണിയെ നിമയിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. നിലവിലെ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എകെ ദുബെ, അരുണ്‍ സുന്ദര്‍രാജന്‍ എന്നിവരായിരുന്നു സീനിയോറിറ്റിയില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും കേരളത്തിലേക്ക് വരാന്‍ താത്പര്യപ്പെടാത്ത സാഹചര്യത്തിലാണ് […]

വാനാക്രൈ മാതൃകയില്‍ തിരുവനന്തപുരം സഹകരണബാങ്കില്‍ സൈബര്‍ ആക്രമണം

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണബാങ്കിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലക്കുനേരെ വാനാക്രൈ മോഡല്‍ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം മെര്‍ക്കന്‍റൈല്‍ സഹകരണ ബാങ്കിന്‍റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് സൈബര്‍ ആക്രമണമുണ്ടായത്. 23 ന് വൈകിട്ടാണ് ആക്രമണം ശ്രദ്ധയില്‍ പെട്ടത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കമ്പ്യൂട്ടര്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. ബാങ്ക് സെര്‍വറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിനു നേരെയാണ് ആക്രമണം. റീസ്റ്റാര്‍ട്ട് ചെയ്തുവെങ്കിലും ഒരു സന്ദേശം മാത്രമാണ് കാണാനായത്. മുന്‍പ് വാനാക്രൈ ആക്രമണ സമയത്ത് കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശത്തിന് സമാനമായിരുന്നു ഇത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ ‘എന്‍ക്രിപ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു […]

പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് ആരോപണം

തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് ആരോപണം. മാങ്ങാട്ടിടത്തെ സി.രമ്യയാണ് മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ് മരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ബഹളമുണ്ടാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്. ഇക്കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കഴാഴ്ച രാത്രി 9 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടു. ജീവനക്കാരെ അറിയിച്ചെങ്കിലും കേട്ടഭാവം നടിക്കാതെ അവര്‍ വാട്സ് ആപില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. ഡോക്ടറുടേയും ജീവനക്കാരുടേയും […]

വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നു; പാര്‍വതി പോലീസില്‍ പരാതി നല്‍കി

കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നടി പാര്‍വതി പരാതി നല്‍കി. സിനിമയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും  ഫേസ്ബുക്ക്,​ വാട്ട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പാര്‍വതി പരാതിയില്‍ ചൂണ്ടിക്കാട്ടി. നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് നിറഞ്ഞുനിന്നിരുന്നത്. നടിയുടെ പരാതി സ്വീകരിച്ച സൈബര്‍ പോലീസ്, സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

ഹരിവരാസനം പുരസ്കാരം ചിത്രയ്ക്ക്

ഹരിവരാസനം പുരസ്കാരം മലയാളത്തിന്‍റെ വാനമ്പാടി ഗായിക കെ.എസ്. ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് സമ്മാനിക്കും. ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയ്യല്ലൂരില്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഇവരെ  മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിന്‍റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു. സുധീറിന്‍റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി ആണ് […]

സുനാമി ദുരന്തത്തിന് പതിമൂന്ന് വയസ്

തിരുവനന്തപുരം:  കണ്ണീരോടെ എന്നും ലോകം ഓര്‍ക്കുന്ന സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. ആയിരകണക്കിന് പേരുടെ ജീവനും സ്വത്തുമടക്കം എല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തപ്പോള്‍ തീരത്ത് ബാക്കിയായത് കണ്ണീര്‍ മാത്രം, അനാഥമായത് ആയിരങ്ങളെ. 2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വലിയ ഭൂകമ്പത്തെ തുടര്‍ന്ന് […]

നെല്‍വയല്‍ നികത്തല്‍: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ നിയഭേദഗതി വരുന്നു

തിരുവനന്തപുരം: നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനുള്ള നിര്‍ണായക നിയമഭേദഗതി വരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നെല്‍വയല്‍ നീര്‍ത്തട നിയമം ഇതിനായി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കൃഷി ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്ന തരിശ് നിലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം ആവശ്യമില്ലാതാകും. നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. കുറ്റമാണെങ്കിലും പിഴയടച്ച്‌ […]

മലപോലെ വന്നു, എലിപോലെ പോയി; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍

തിരുവനന്തപുരം: ടുജി സ്പെക്‌ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്‍റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. മലപോലെ വന്നു, എലിപോലെ പോയി എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. ”ടുജി സ്പെക്‌ട്രം അഴിമതിക്കേസില്‍ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കി. ടുജി സ്പെക്‌ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ഒന്നായിരുന്നു. സിബിഐയാണ് അന്വേഷണം നടത്തിയത്. രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സിയാണ് സിബിഐ കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാന്‍ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ്. ലേലമൊന്നും […]