മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ചങ്ങരംകുളത്ത് കടത്തുതോണി പുഴയില്‍ മുങ്ങി മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കെെമാറി. ദുഃഖസൂചകമായി ആലങ്കോട് നന്ദന്‍മുക്ക് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അപകടത്തില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. മൂന്ന് പേരെ രക്ഷപെടുത്തിയിരുന്നു.
നരണിപ്പുഴ കടുക്കുഴി പാലശേഖരത്തിലെ കായലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എന്നാല്‍ അപകടത്തിന് കാരണം തോണിയുടെ വിടവിലൂടെ വെള്ളം കയറിയതാണെന്ന് തോണിതുഴഞ്ഞ വേലായുധന്‍ പറഞ്ഞു.
വേലായുധന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ കുട്ടികള്‍ തോണിയുമായി പോവുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികള്‍ തന്നെയായിരുന്നു തോണി തുഴഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. തോണിയില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടം നടന്നത്.
ബണ്ട് പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പുഴക്കരയിലുണ്ടായിരുന്ന കര്‍ഷകരും ചേര്‍ന്ന് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട്, നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എത്തി.
രണ്ടുവര്‍ഷം മുമ്പ് നരണിപ്പുഴയില്‍ ഇതേസ്ഥലത്ത് ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു.

