മലപ്പുറം: പൊന്നാനിയില്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി അഴിമുഖത്ത് ഫൈബര്‍ ബോട്ടുമുങ്ങി കാണാതായ താനൂര്‍ സ്വദേശി ഹംസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് ബുധനാഴ്ചയാണ് ഹംസ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടത്.
Tag: ponnani
ചങ്ങരംകുളത്ത് തോണി മുങ്ങി മരിച്ച 6 കുട്ടികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ചങ്ങരംകുളത്ത് കടത്തുതോണി പുഴയില്‍ മുങ്ങി മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കെെമാറി. ദുഃഖസൂചകമായി ആലങ്കോട് നന്ദന്‍മുക്ക് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. അപകടത്തില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. മൂന്ന് പേരെ രക്ഷപെടുത്തിയിരുന്നു. നരണിപ്പുഴ കടുക്കുഴി പാലശേഖരത്തിലെ കായലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. എന്നാല്‍ അപകടത്തിന് കാരണം തോണിയുടെ വിടവിലൂടെ വെള്ളം കയറിയതാണെന്ന് തോണിതുഴഞ്ഞ വേലായുധന്‍ […]
ഓഖിയുടെ ഇരകള്‍ അവസാനിച്ചിട്ടില്ല; പൊന്നാനിയ്ക്കടുത്ത് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പൊന്നാനിയ്ക്ക് സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന്‍ തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാവിക സേന ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് […]



