ഓഖിയുടെ ഇരകള്‍ അവസാനിച്ചിട്ടില്ല; പൊന്നാനിയ്ക്കടുത്ത് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി 

മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പൊന്നാനിയ്ക്ക് സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന്‍ തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

നാവിക സേന ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.  അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍ രാജ്, വിഴിഞ്ഞത്തു നിന്നുള്ള നാല് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ തെരച്ചില്‍ സംഘം നേവിയുടെ കപ്പലായ ഐ.എന്‍. എസ് സുജാതയില്‍ ഉള്‍ക്കടലിലെ തെരച്ചില്‍ തുടര്‍ന്നുവരികയാണ്.

 

 

prp

Related posts

Leave a Reply

*