വാനാക്രൈ മാതൃകയില്‍ തിരുവനന്തപുരം സഹകരണബാങ്കില്‍ സൈബര്‍ ആക്രമണം

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണബാങ്കിന്‍റെ കമ്പ്യൂട്ടര്‍ ശൃംഖലക്കുനേരെ വാനാക്രൈ മോഡല്‍ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം മെര്‍ക്കന്‍റൈല്‍ സഹകരണ ബാങ്കിന്‍റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് സൈബര്‍ ആക്രമണമുണ്ടായത്.

23 ന് വൈകിട്ടാണ് ആക്രമണം ശ്രദ്ധയില്‍ പെട്ടത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കമ്പ്യൂട്ടര്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. ബാങ്ക് സെര്‍വറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിനു നേരെയാണ് ആക്രമണം. റീസ്റ്റാര്‍ട്ട് ചെയ്തുവെങ്കിലും ഒരു സന്ദേശം മാത്രമാണ് കാണാനായത്. മുന്‍പ് വാനാക്രൈ ആക്രമണ സമയത്ത് കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശത്തിന് സമാനമായിരുന്നു ഇത്.

കമ്പ്യൂട്ടറിലെ ഫയലുകള്‍ ‘എന്‍ക്രിപ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. ഫയലുകള്‍ തിരികെ കിട്ടണമെങ്കില്‍ ബിറ്റ്കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്ന സന്ദേശവും  ഇതോടൊപ്പം ഒരു ഇമെയിലിലേയ്ക്ക് മറുപടി അയയ്ക്കാനും നിര്‍ദേശമുണ്ട്.

 

 

 

 

prp

Related posts

Leave a Reply

*