ലോക ജലദിനത്തില്‍ പോപ് അപ് ഗാലറിയൊരുക്കാന്‍ കൊച്ചി ബിനാലെ

കൊച്ചി: ലോക ജലദിനത്തില്‍ ഇടപ്പള്ളി ലുലു മാളില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പോപ് അപ് ഗാലറി സൃഷ്ടിക്കുന്നു. ആര്‍ട്ടിസ്റ്റ് വിപിന്‍ ധനുര്‍ധരന്‍റെ കലാസൃഷ്ടിയാണ് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏതെങ്കിലുമൊരു പ്രമേയത്തിനുവേണ്ടി ഹ്രസ്വസമയത്തേക്കൊരുക്കുന്ന കലാപ്രദര്‍ശനമാണ് പോപ് അപ് ഗാലറി. ഫോര്‍ട്ട്കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള കനാലുകളുടെയും ജലാശയങ്ങളുടെയും ശോച്യാവസ്ഥയെക്കുറിച്ചാണ് വിപിന്റെ കലാസൃഷ്ടി. തോടുകളുടെയും ജലാശയങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച്‌ വിപിന്‍ തന്നെ രണ്ടു മാസക്കാലമായി ചെയ്തു വന്ന കലാപ്രകടനങ്ങളുടെ വീഡിയോ അടിസ്ഥാനമാക്കിയാണ് പെട്രിക്കോര്‍(പുതുമഴയുടെ മണം) എന്ന പ്രദര്‍ശനം ഒരുക്കുന്നത്. തോടുകളും ജലാശയങ്ങളും കൊണ്ട് സമ്ബന്നമായിരുന്ന കൊച്ചിയില്‍ […]

ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ വലിയ ടെര്‍മിനലുകളുടെ പട്ടികയിലേക്ക് കണ്ണൂര്‍ വിമാനത്താവളവും

കണ്ണൂര്‍: രാജ്യത്തെ വലിയ ടെര്‍മിനലുകളുടെ പട്ടികയിലേക്ക് കണ്ണൂര്‍ വിമാനത്താവളവും. ഇന്ത്യയില്‍ എട്ടാം സ്ഥാനമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്. നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം ഈ മാസം തന്നെ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.ചെറിയ മിനുക്ക് പണികള്‍ മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്ന വിധത്തിലാണ് ടെര്‍മിനലി നിര്‍മ്മാണം.കൂടാതെ 48 പരിശോധന കൗണ്ടറുകള്‍, 16 എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവ എട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 […]

26ന് പെട്രോള്‍ പമ്പ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് പണിമുടക്ക് പ്രഖ്യാപിച്ച്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. പമ്പുകള്‍ 26-ാം തീയതി രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.    

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഇത്തരത്തിലുള്ള 1585 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില സ്കൂളുകള്‍ ഇതു സംബന്ധിച്ച്‌ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

ബിഎസ്‌എന്‍എല്‍ ലാന്‍ഡ് വരിക്കാര്‍ക്ക് ഇനി എല്ലാ കോളുകളും സൗജന്യം

കണ്ണൂര്‍: ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് ഇനിമുതല്‍ എല്ലാ കോളുകളും സൗജന്യം. നേരത്തെ ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി. കേരള സര്‍ക്കിളുകളിലുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ താരീഫ് നിലവില്‍ വരും. ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും. കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ താരിഫ് പരിഷ്കരണം. രാജ്യത്ത് നിലവില്‍ ഏറ്റവും […]

മധുവിന്‍റെ കൊലപാതകം: എട്ടു പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

അഗളി: ആള്‍ക്കൂട്ട അക്രമണത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ് സൂചന നല്‍കി. കേസുമായി ബന്ധപ്പെട്ട് 16പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന.   മധുവിനെ മുക്കാലി-പൊട്ടിക്കല്‍ വനഭാഗത്തുള്ള ഗുഹയില്‍ നിന്ന് പിടികൂടി അവിടെ വെച്ചും പിന്നീട് മുക്കാലി കവലയില്‍വെച്ചും മര്‍ദിച്ചവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തുക. ഇതില്‍ മേച്ചേരി ഹുസൈന്‍ എന്നയാള്‍ മധുവിന്‍റെ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മറ്റ് പ്രതികള്‍ […]

ബസ് കയറി അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവം; ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പെട്രോള്‍ പമ്പിന് പിറകിലെ ഒഴിഞ്ഞ പ്രദേശത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്‍റെ ഡ്രൈവര്‍ തൃശൂര്‍ മുളയം സ്വദേശി ജോയ് ആന്‍റോ , ക്ലീനര്‍ പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ചത്തീസ്ഗഡ് മാന്‍പൂര്‍ സ്വദേശികളായ ബെല്ലി ഷോറി (18), സുരേഷ് ഗൗഡ (15) എന്നിവരാണ് മരിച്ചത്. […]

മുത്തശ്ശിയെ മര്‍ദ്ദിച്ച സംഭവം; ദീപയ്ക്കും പറയാനുണ്ട് കരളുരുകും നൊമ്പരം

കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും മുത്തശ്ശിയെയും പോലീസ് അഗതിമന്ദിരത്തിലേക്ക് മാറ്റി. കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടകഥയാണ്. സങ്കടമഴ ഇടിവെട്ടിപ്പെയ്തു. വര്‍ഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ നല്‍കിയ മാനസിക സംഘര്‍ഷം ദീപയെ അമ്മയെ തല്ലിയവളാക്കി. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ദൃശ്യങ്ങളിലെ പ്രതി ഉപ്പാലവളപ്പില്‍ ദീപയ്ക്ക് ഒന്നേ പറയാനുള്ളൂ ”എന്റെ സങ്കടങ്ങള്‍ വെറുതെ […]

ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ യുവ ഗായകന്‍ മരിച്ചു

തിരുവനന്തപുരം: ഗാനമേളയ്ക്കിടയില്‍ വേദിയില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന  യുവഗായകന്‍ ഷാനവാസ് മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ഷാനവാസ് ഇന്നു രാവിലെ അഞ്ചിനായിരുന്നു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ശാര്‍ക്കരയി വച്ചു നടന്ന ഗാനമേളയ്ക്കിടെ  മറ്റൊരു ഗായികയ്ക്കൊപ്പം പാടുകയായിരുന്നു ഷാനവാസ്. പാടുന്നതിനിടയില്‍ തല ചുറ്റി താഴേക്കു വീഴുകയായിരുന്നു. കണ്ടു നിന്നവര്‍ക്കു കാര്യം മനസിലായില്ല എങ്കിലും ഷാനവാസ് എഴുന്നേറ്റു വരാതായതോടെ ആളുകള്‍ ഓടിയെത്തി ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ച ഷാനവാസിന് അടിയന്തരമായി […]