ഫാറൂഖ് കോളേജ് അധ്യാപകനെ അനുകൂലിച്ച് വി ടി ബല്‍റാം

കോഴിക്കോട്: അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് വി ടി ബല്‍റാം എംഎല്‍എ. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച്‌ തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായമാണിത്. ഇതിനെ നിയമത്തിന്‍റെ കാര്‍ക്കശ്യം ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.  തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ്  ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്‍റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്‍റെ മതത്തിന്‍റെയോ അതിന്‍റെ […]

സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായി ഇന്‍ഷുറന്‍സ് പരിധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിധിയില്‍. വിദ്യാര്‍ഥികളെയും പാചകത്തൊഴിലാളികളെയും ഇന്‍ഷുര്‍ ചെയ്യും. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ മികച്ച ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൈരളി അവാര്‍ഡ് ഏര്‍പ്പെടുത്തും. അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുന്ന 141 സ്കൂളുകളുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ തറക്കല്ലിടല്‍ ഉത്സവങ്ങള്‍ നടത്തും. […]

നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര ഇനിയില്ല; അച്ഛന്‍റെ വാശി മകളുടെ ജീവനെടുത്തു

അരീക്കോട്: വിവാഹപന്തലില്‍ ഉയരേണ്ട അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ ഉയര്‍ന്നത് തോരാത്ത കണ്ണീര്‍ പന്തല്‍. വിവാഹപന്തലിലേക്ക് മംഗല്ല്യപട്ടുടുത്ത് നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര എത്തില്ല. വിവാഹത്തിനു തലേദിവസം അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയ വാര്‍ത്ത   നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് . അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനാണ് മകളായ ആതിരയെ (21) കുത്തിക്കൊന്നത്. വിവാഹത്തലേന്നുണ്ടായ തര്‍ക്കത്തിനിടെ  മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പോലീസ് […]

തന്‍റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി ദിവ്യ എസ്.അയ്യര്‍

പേരൂര്‍ക്കട: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ചിത്രം ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനിയുടെ പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി. താന്‍ കോട്ടയം അസി. കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രം സ്മാര്‍ട്ട്​വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി ദിവ്യ എസ്.അയ്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച്‌ ദിവ്യ എസ്.അയ്യരും കമ്പനിയില്‍ പങ്കാളിയാണെന്ന്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി.ജി.പി പരാതി […]

മാതാപിതാക്കളെ ഒരുമിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥിനിക്ക് വാക്ക് നൽകി; ഒടുവില്‍ അവസാനിച്ചത്?

പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ട് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് മതിലുചാടി. കോതമംഗലത്താണ് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് നടന്നത്. സംഭവം ഇങ്ങനെ… വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ കുടുംബ കലഹത്തെ തുടർന്ന് അകന്ന് ജീവിക്കുകയായിരുന്നു. ഒരിക്കല്‍ കുടുബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കവേ പഠിപ്പിച്ചിരുന്ന ഈ അധ്യപികയോട് വിദ്യാര്‍ത്ഥിനി വീട്ടിലെ പ്രശ്നങ്ങള്‍ കണ്ണീരോടെ വിവരിച്ചു. ഇതുകേട്ടപ്പോള്‍ ടീച്ചര്‍ക്കും സങ്കടമായി. ദിവസം കഴിയും തോറും പെൺകുട്ടിയോടുള്ള വാത്സല്യവും കൂടി. അമ്മയുടെ ലാളനയും പരിരക്ഷയും കിട്ടാത്ത വിദ്യാര്‍ത്ഥിനിയെ കുറിച്ച് ആദി പൂണ്ട കന്യാസ്ത്രീ മതാപിതാക്കളെ ഒരുമിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥിനിക്ക് […]

ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക: ട്രെയിനുകള്‍ വൈകും

തൃശൂര്‍: ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ എഞ്ചിനില്‍ നിന്നും പുക കണ്ടതിനെ തുടര്‍ന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. രാവിലെ 7.15ന് പൂങ്കുന്നം റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അര മണിക്കൂറെടുത്താണ് എന്‍ജിന്‍ തകരാര്‍ പരിഹരിച്ചത്. ഈ സമയമത്രയും ട്രെയിന്‍ ഗതാഗതം മുടങ്ങി. പാസഞ്ചര്‍ ട്രെയിന്‍ പിന്നീട് തൃശൂരില്‍ യാത്ര ഉപേക്ഷിച്ചു.  ഇതുവഴി എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ അറിയിച്ചു. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിര്‍ത്തണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.

കുപ്പിവെള്ളത്തിന് വില കുറച്ചു

തിരുവനന്തപുരം: വേനല്‍ക്കാലത്ത് ആശ്വാസമേകുന്ന തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍. കേരളത്തില്‍ ഇനി കുപ്പി വെള്ളത്തിന് വെറും12 രൂപ നല്‍കിയാല്‍ മതിയാകും. കുപ്പിവെള്ളത്തിന്‍റെ വില ഏകീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. വന്‍കിട കമ്പനികള്‍ നിലവില്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്ബനികള്‍ 15 രൂപയ്ക്കും. കേരളത്തിലെ 150-ഓളം കമ്ബനികള്‍ 80-ലേറെ അസോസിയേഷനില്‍ അംഗങ്ങളാണ്. വ്യാപാരികള്‍ക്ക് കമ്മിഷന്‍ കൂട്ടിനല്‍കി വന്‍കിട കമ്പനികള്‍ ഈ നീക്കത്തെ തകര്‍ക്കുമെന്ന […]

ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് കിട്ടിയത് പഴയ ബെല്‍റ്റും പൊട്ടിയ ഷൂസും

കയ്പമംഗലം: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയയാള്‍ക്ക് ലഭിച്ചത് പഴയ സാധനങ്ങള്‍. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഈ മാസം 15ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമൈസ് എന്‍റര്‍പ്രൈസസില്‍ നാലായിരം രൂപയടച്ച്‌ ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കി. പിന്നീട്, സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തന്നെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തി തുക അടച്ച്‌ പാഴ്സല്‍ വാങ്ങി തുറന്നു നോക്കിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. കവറിനുള്ളില്‍ […]

ഇടഞ്ഞോടിയ ആന ക്ഷേത്രത്തിന് സമീപത്തെ കിണറ്റില്‍ വീണു ചരിഞ്ഞു

പാലക്കാട്: പാലക്കാട് ആന ഇടഞ്ഞോടി ക്ഷേത്രത്തിന് സമീപത്തെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് രാത്രി 8.45 ഓടെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ ആള്‍മറയില്ലാത്ത കിണറ്റിലേക്കു തലകുത്തി വീണത്. ഉത്സവം കഴിഞ്ഞ ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോ ഴാണു സംഭവമെന്നു പോലീസ് പറഞ്ഞു. നീലിപ്പറമ്പില്‍ വിശ്വന്‍റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്.  വീഴ്ചയില്‍ കൊമ്പുകള്‍ കിണറിന്‍റെ വശങ്ങളില്‍ കുത്തിക്കയറി. […]

കൊച്ചിയില്‍ ലസ്സി ഗോഡൗണില്‍ റെയ്ഡ്; കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നത്

കൊച്ചി: എറണാകുളത്തെ അറിയപ്പെടുന്ന ഗോഡൗണില്‍ റെയ്ഡ്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ലസ്സികളാണ് ഇവിടെ ഉണ്ടായിരുന്നത്. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ കൃത്രിമ പൊടികള്‍ ചേര്‍ത്ത ലസ്സി പിടികൂടിയത്. കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ടവുമെല്ലാം ഇവിടെ കണ്ടെത്തി. കൂടാതെ നിര്‍മ്മാണത്തിനാവശ്യമായ വെള്ളം എടുക്കുന്നതാവട്ടെ ടോയ്ലറ്റില്‍ […]