തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവ്

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്സ് വിജിലന്‍സിന്‍റെതാണ് ഉത്തരവ്.  കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തെരെഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150കോടിയെ കുറിച്ചാണ് അന്വേഷണം.      അതേസമയം മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്. […]

അദ്ധ്യാപകന്‍റെ വത്തക്കാ പരാമര്‍ശം; വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഫറൂഖ് കോളജ് അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ.എം.ഷാജി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി എ.കെ.ബാലനാണ് നിയമസഭയില്‍ മറുപടി നല്‍കിയത്. വത്തക്ക പരാമര്‍ശത്തിന്‍റെ പേരില്‍ അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ സര്‍ക്കാര്‍ നടപടിയുണ്ടാകൂ എന്നും കേസെടുത്തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ […]

ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനോട് ഹൈക്കോടതി. കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ദിലീപിനോട് ചോദിച്ചത്. അതേസമയം, ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്‍റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് […]

വാ​ട്സ്‌ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: വാ​ട്സ്‌ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ​. മു​ഖ്യ​മ​ന്ത്രി​യെ അവഹേളിക്കുകയും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാണ്​ മാ​വി​ലാ​യി സ്വ​ദേ​ശി പൊ​യ്യ​യി​ല്‍ വീ​ട്ടി​ല്‍ വൈ​ഷ്ണ​വ് (20) അ​റ​സ്റ്റി​ലാ​യ​ത്. കൊ​യ​ക്ക​ട്ടാ​സ് എ​ന്ന വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചീ​ത്ത പ​റ​ഞ്ഞും അ​വ​ഹേ​ളി​ച്ചും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും കാ​ണി​ച്ച്‌ മാ​വി​ലാ​യി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ട​ക്കാ​ട് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

പെട്രോള്‍ പമ്പുകളില്‍ സമരം തുടങ്ങി; കണ്ണൂര്‍, മലപ്പുറം ജില്ലകളെ ഒഴിവാക്കി

കണ്ണൂര്‍: പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത ഏഴുമണിക്കൂര്‍ സമരം തുടങ്ങി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമരം. എന്നാല്‍ സമരത്തില്‍ നിന്ന് കണ്ണൂര്‍, മലപ്പുറം ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉടമകള്‍ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കില്‍ ജില്ലയിലെ പമ്പുകള്‍ പങ്കെടുക്കില്ലെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.വി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷാക്കാലം, അടുത്ത […]

ഡോക്ടര്‍മാരുടെ തികഞ്ഞ അനാസ്ഥമൂലം ഗര്‍ഭിണി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധു എഴുതിയ കുറിപ്പ്

ചികിത്സയിലായിരിക്കെ ഡോക്ടര്‍മാരുടെ തികഞ്ഞ അനാസ്ഥമൂലം ഗര്‍ഭിണി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ്യം വെളിപ്പെടുത്തി ബന്ധു എഴുതിയ കുറിപ്പ് വൈറലാകുന്നു.  ആശയുടെ ബന്ധു മനീഷ് തമ്പാനാണ് കാര്യങ്ങള്‍ വെളിപ്പെടുത്തി കുറിപ്പെഴുതിയത്. മനീഷിന്‍റെ കുറിപ്പ്: കണ്ണീരില്‍ കുതിര്‍ന്ന ദിനം.. ആദരാജ്ഞലികള്‍ പൊന്നുമോളെ.. കാഞ്ഞങ്ങാട്ടെ ‘പ്രമുഖ’ അല്ലെങ്കില്‍ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവര്‍ പ്രമുഖര്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതി. ഞങ്ങള്‍ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് സ്വയം […]

രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തിആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത

തൃശൂര്‍: ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയ രോഗിയെ ഡ്രൈവര്‍ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി. പാലക്കാട് നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറാണ് രോഗിയോട് ക്രൂരമായി പെരുമാറിയത്. ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തിയപ്പോല്‍ പുറത്തിറങ്ങാന്‍ ഡ്രൈവര്‍ രോഗിയോട് പറഞ്ഞു. സ്വയം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗിക്ക് അതിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവര്‍ സ്ട്രെച്ചര്‍ ഉള്‍പ്പടെ രോഗിയെ വാഹനത്തിന് പിറകില്‍ തലകീഴായി നിര്‍ത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടി നിന്നവര്‍ പകര്‍ത്തുകയും ചെയ്തു. സ്‌ട്രെച്ചര്‍ തലകീഴായി വച്ച് രോഗിയെ തനിച്ചാക്കി ഡ്രൈവര്‍ ആശുപത്രി […]

രണ്ടു വര്‍ഷം മുമ്പ് തന്‍റെ പണം മോഷ്ടിച്ച കള്ളനെ കണ്ടക്ടര്‍ കുടുക്കിയത് സിനിമാ സ്റ്റൈലില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ നടന്നത് പലര്‍ക്കും അവിശ്വസനീയമായി തന്നിയേക്കാവുന്ന ഒരു സംഭവമാണ്. രണ്ട് വര്‍ഷം മുമ്ബ് തന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചോടിയ കള്ളനെ സിനിമാ സ്റ്റൈലില്‍ കയ്യോടെ പിടികൂടിയിരിക്കുകയാണ് കണ്ടക്ടര്‍. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് രണ്ട് വര്‍ഷം മുമ്ബ് ജോലിക്കിടെ തന്നെ കബളിപ്പിച്ച്‌ 11,500 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കള്ളനെ തന്ത്രപൂര്‍വ്വം കുടുക്കിയത്. 2016 മാര്‍ച്ച്‌ 16നാണ് മോഷ്ടാവ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ പണം തട്ടി കടന്നത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ […]

ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു (48)​, ​ മക്കളായ അഭിജിത്ത് (18)​,​ അമര്‍ജിത്ത് (16)​ എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചയോടെ തോട്ടപ്പള്ളി കല്‍പകവാടിയിലാണ് അപകടം നടന്നത്. നിറുത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. ഡ്രൈവിങ്ങിനിടെ  ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  

കതിര്‍മണ്ഡപത്തില്‍ എത്തേണ്ട പ്രണയിനിയെ ഒടുവില്‍ ബ്രിജേഷ് കണ്ടത് മോര്‍ച്ചറിക്ക് മുന്നില്‍

കൊയിലാണ്ടി: തന്‍റെ പ്രണയിനിക്ക് ചാര്‍ത്താനുള്ള താലിമാലയും മറ്റ് സാധനങ്ങളെല്ലാം വാങ്ങി വിവാഹത്തിന് ഒരുങ്ങിയ ബ്രിജേഷ് അറിഞ്ഞത് അവളുടെ മരണ വാര്‍ത്തയായിരുന്നു. കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കേണ്ട അവന് പിന്നീട് അവളെ കാത്തിരുന്നത് മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. വിവാഹത്തലേന്ന് അച്ഛന്‍റെ പിച്ചാത്തിപ്പിടിയില്‍ മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയെ വിവാഹം കഴിക്കാനിരുന്നയാളാണ് ബ്രിജേഷ്. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ […]