തന്‍റെ കവിതകള്‍ പാഠ്യപദ്ധതികളില്‍ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: തന്‍റെ കവിതകള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയോ ഗവേഷണത്തിന് അനുവദിക്കുകയോ ചെയ്യരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്‍റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്‍റെ രചനകള്‍ ഒഴിവാക്കണം. തന്‍റെ കവിതയില്‍ ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്ക് കവിത ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും […]

പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വിളപ്പിശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. അബ്ദുറബ്ബിനെ കൂടാതെ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാധാകൃഷ്ണന്‍,​ മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ശ്രീനിവാസ്, സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലം എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് അന്വേഷണം.

60കാരിയുടെ മരണം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശി മുന്നയാണ് അറസ്റ്റിലായത്. പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ല്‍ ഡേ​വി​സി​ന്‍റെ ഭാ​ര്യ​യാ​യ മോ​ളി​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മു​പ്പ​തു വ​യ​സോ​ളം പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. രാവിലെ മകനാണ് അമ്മ മരിച്ചുകിടക്കുന്ന കാര്യം അയല്‍വീട്ടില്‍ വന്ന് അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മോളിയെ കണ്ടെത്തിയത്. പുല​ര്‍​ച്ചെ […]

വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം; ചെറുമകള്‍ക്കെതിരെ കേസ്- VIDEO

videoകണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ചെറുമകള്‍ ദീപയ്ക്കെതിരെയാണ് കേസ്.  മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂർ ആയിക്കരയിലെ ഒരു വീട്ടിൽ ഒരു manussiya മൃഗം സ്വന്തം അമ്മ യോട് ചെയ്യുന്ന ത് കണ്ടോ Posted by Shihab Zaini on Sunday, March 18, 2018

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് കൊച്ചി വേദിയാകും

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. മാര്‍ച്ച്‌ 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.    

വീപ്പയ്ക്കുള്ളിലെ മൃതദേഹം; സംഭവം പുതിയ വഴിത്തിരിവിലേക്ക്

കുമ്പളം: കുമ്പളത്ത് വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവം കൂടുതല്‍ വഴിത്തിരിവിലേക്ക്. സംഭവത്തില്‍ പെണ്‍വാണിഭസംഘത്തിന്‍റെയും ക്വട്ടേഷന്‍ ടീമിന്‍റെയും സാനിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വീട്ടമ്മയുടെ മരണത്തിന് ശേഷം അപ്രത്യക്ഷയായ മറ്റൊരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഇവര്‍ സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന നഗരത്തിലെ പ്രമുഖ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ വിദേശത്തേക്ക് കടന്നതിനാല്‍ നാട്ടിലേയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ക്ക് നാട്ടിലുള്ള വസ്ത്രശാലയിലാണ് […]

എറണാകുളത്ത് അറുപതുകാരി വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ അറുപതുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്‍റെ ഭാര്യ മോളിയാണ് മരിച്ചത്. മാനസിക വൈകല്യമുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴിയാണ് മകനില്‍ നിന്നും പൊലീസിന് ലഭിക്കുന്നത്. സംഭവസ്ഥലം പോലീസ് പരിശോധിക്കുകയാണ്. സമീപവാസികളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.    

റെയില്‍പാളം മുറിഞ്ഞുപോയി; ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ ഒരു കഷ്ണം പാളം മുറിഞ്ഞുപോയതായി കണ്ടതിനെത്തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ഗതാഗതം നിര്‍ത്തിവച്ചു. 19578 നമ്പര്‍ ജാംനഗര്‍-തിരുനെല്‍വേലി എക്സ്പ്രസ് മൂന്ന് കമ്പാര്‍ട്ടുമെന്‍റുകള്‍ കടന്നുപോകുമ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.  റെയില്‍ പാളത്തിന്‍റെ ഒരു കഷണം മുറിഞ്ഞുപോയതായി കണ്ടെത്തുകയായിരുന്നു. വലിയൊരു അപകടത്തില്‍നിന്നു രക്ഷപ്പെട്ടതായാണ് വിലയിരുത്തല്‍. ഇതോടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍ തകരാറില്ലാത്തതിനാല്‍ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.    

ഓട്ടോ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ

പയ്യന്നൂര്‍: ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി  പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 മണിയോടെയാണ് സംഭവം. ചന്തേര സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ […]

പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? പണി കിട്ടും

പാലക്കാട്:  നിങ്ങള്‍ പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? ഏങ്കില്‍ സൂക്ഷിച്ചോളൂ, ഇനിമുതല്‍ പഴയ എ ടി എം കാര്‍ഡിനും സേവന നിരക്ക് ഈടാക്കും. പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും. സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്. ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോള്‍ പഴയ കാര്‍ഡ് അതത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. […]