എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് […]

പാകിസ്ഥാനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തക്കാളിയുടെ വില കുതിച്ചുയരുകയാണ്.  ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ  തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.  ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്  പറഞ്ഞു. ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ്‌ തക്കാളിയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി […]

ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ അംഗമായി മലയാളി സാന്നിധ്യം

വെല്ലിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്‍റ്  അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ  എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും. 2004 ല്‍ സ്റ്റുഡന്‍റ്സ്  വിസയില്‍ എത്തി ന്യൂസിലന്‍ഡിലെ ഭരണചക്രത്തില്‍ സ്ഥാനം പിടിച്ച ഏക മലയാളി സാന്നിധ്യമാണ് പ്രിയങ്ക. ന്യുസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ ആദ്യത്തെ കിവി- ഇന്ത്യന്‍ എംപി കൂടെ ആണ് അവര്‍. കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് നടന്ന പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പില്‍ നേരിയ വ്യതാസത്തിനു തൊട്ടടുത്ത എതിരാളിയായ […]

ലണ്ടനില്‍ യൂബര്‍ ടാക്സികള്‍ക്ക് വിലക്ക്

ലണ്ടന്‍: യൂബര്‍ ടാക്സി സര്‍വീസ് ഉപേക്ഷിക്കാനൊരുങ്ങി ലണ്ടന്‍. സെപ്റ്റംബര്‍ 30 വരെ മാത്രമേ ഇനി യൂബര്‍ ടാക്സികള്‍ ഓടിക്കുവാനോ ഉപയോഗിക്കുവാനോ സാധിക്കൂ. നിരവധി പ്രശ്നങ്ങള്‍ ഊബറുമായി ബന്ധപ്പട്ട് ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിക്ക് ലണ്ടന്‍ നഗര അധികൃതര്‍ നിര്‍ബന്ധിതരായത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ഉപഭോക്താക്കളാണ് യൂബറിലെ സുരക്ഷയേപ്പറ്റി സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്  നിരവധി സ്ഥലങ്ങളില്‍ യൂബറിന്‍റെ  ആപ്പ് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.  

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന്   സഹോദരന്‍ ഇക്ബാല്‍ കസ്കര്‍ 

താനെ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന്   സഹോദരന്‍ ഇക്ബാല്‍ കസ്കര്‍.  കഴിഞ്ഞ ദിവസം ഇയാളെ താനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദാവുദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് കസ്കര്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത് . ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നും വിട്ട് തരണമെന്നും ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചിരുന്നു.  പാകിസ്താന്‍ ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നു അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ പതിനെട്ടിന് ആയിരുന്നു ഇക്ബാല്‍ കസ്കറിനെയും മറ്റ് രണ്ട് സഹായികളെയും […]

ഇര്‍മയ്ക്ക് പിന്നാലെ കനത്ത ദുരന്തം വിതച്ച് മരിയ

കിംഗ്സ്റ്റണ്‍: അമേരിക്ക വീണ്ടും കൊടുങ്കാറ്റ് ഭീഷണിയില്‍. കഴിഞ്ഞയാഴ്ച കനത്ത ദുരന്തം വിതച്ച ഇര്‍മയ്ക്ക് പിന്നാലെ  ‘മരിയ’ കൊടുങ്കാറ്റ് എത്തുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കന്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന മൂന്നാമത്തെ കൊടുങ്കാറ്റാണ് മരിയ. മണിക്കൂറില്‍ 195 കിലോമീറ്ററില്‍ വീശുന്ന ശക്തിയേറിയ ഈ കാറ്റ് കരീബിയന്‍ ദ്വീപസമൂഹത്തിലെ ലീവാര്‍ഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ട്.  ഇര്‍മ നാശം വിതച്ച അതേ പാതയില്‍തന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ്  വീശിയടിച്ച ഇര്‍മ ദുരന്തത്തില്‍ യുഎസില്‍ 28 പേരും കരീബിയനില്‍ 80ല്‍ […]

നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു

നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ നൈജര്‍ നദിയില്‍  ബോട്ട് മുങ്ങി   മുപ്പത്തിമൂന്നു പേര്‍ മരിച്ചു  . നിരവധി പേര്‍ക്ക് പരിക്കേറ്റു. എണ്‍പത്തിനാല്  പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.നൂറ്റിയമ്പത് യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മുപ്പതു പേരെ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച രാവിലെ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്തെ ലോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള ചന്തയില്‍ പോകുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് എഴുപത് പേരെ മാത്രമേ ബോട്ടില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ […]

”ജപ്പാനെ കടലില്‍ മുക്കും അമേരിക്കയെ ചാരമാക്കും”; ഭീഷണിയുമായി ഉത്തര കൊറിയ

സോള്‍: യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ.  ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 6.30 നാണ് മിസൈല്‍ പരീക്ഷണമെന്നാണ് വിവരം. ജപ്പാന്‍റെ  വടക്കന്‍ ദ്വീപായ ഹൊക്കൈദോയിലൂടെ സഞ്ചരിച്ച മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചു. 1200 മൈല്‍ സഞ്ചരിക്കാന്‍ പതിനേഴ് മിനിറ്റാണ് എടുത്തത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ , എത്രയും വേഗം സുരക്ഷിത  സ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് ഉച്ചഭാഷിണിയിലൂടെയും എസ്‌എംഎസിലൂടെയും  ജനങ്ങള്‍ക്ക് […]

ബുക്കര്‍ പുരസ്കാര പട്ടികയില്‍ നിന്ന് അരുന്ധതി പുറത്ത്

ലണ്ടന്‍ : കഥാവിഭാഗത്തിനുള്ള മാന്‍ ബുക്കര്‍ പുരസ്കാര മത്സരത്തില്‍നിന്ന് അരുന്ധതി റോയിയുടെ പുതിയ പുസ്തകം ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ പുറത്ത്. പുരസ്കാരത്തിനായി പരിഗണിക്കുന്ന ദീര്‍ഘപട്ടികയില്‍ ഇടംനേടിയ പുസ്തകം ബുധനാഴ്ച  പുറത്തുവിട്ട ആറുപുസ്തകത്തിന്‍റെ  ചുരുക്കപ്പട്ടികയില്‍ ഇടംനേടിയില്ല. അമേരിക്കന്‍ ബ്രിട്ടീഷ് എഴുത്തുകാരുടെ പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയതിലേറെയും. ജൂലായില്‍ പുരസ്കാര നിര്‍ണയസമിതി തിരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളില്‍ അരുന്ധതി റോയിയുടെ നോവല്‍ ഉണ്ടായിരുന്നു. തന്‍റെ    ആദ്യ രചനയായ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സി’ലൂടെ 1997ല്‍ അരുന്ധതി ബുക്കര്‍ നേടിയിരുന്നു. രണ്ടാംതവണയും […]

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന് മോചനം.

ദുബായ്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് മോചനം സാധ്യമായതാണെന്നാണ് വിവരം.  യെമനില്‍ നിന്ന് അദ്ദേഹത്തെ ഒമാനിലെത്തിച്ചതായാണ് വിവരം. അദ്ദേഹത്തിന്‍റെ പുതിയ   ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ നാലിനാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നാല് സന്യാസിനികളെയടക്കം 16 പേരെ കൂട്ടക്കൊലചെയ്തതിനു ശേഷമായിരുന്നു ഇത്.കോട്ടയം രാമപുരം സ്വദേശിയാണ് […]