മാന്‍ ബുക്കര്‍ പ്രൈസ് ജോര്‍ജ് സൗണ്ടേഴ്സിന്

ലണ്ടന്‍ :  ഈ വര്‍ഷത്തെ മാന്‍  ബുക്കര്‍ പുരസ്കാരം അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ് സൗണ്ടേഴ്സിന്. അദ്ദേഹത്തിന്‍റെ  ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത് .  ​മാന്‍ ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ്  സൗണ്ടേഴ്സ്. 66,​000 യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. 1862ല്‍ യു എസ് പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണ്‍ വാഷിംഗ്ടണിലെ സെമിത്തേരിയില്‍ തന്‍റെ  മകനെ സന്ദര്‍ശിച്ച സംഭവത്തെ ആസ്പദമാക്കിയാണ്  ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ’ രചിച്ചിരിക്കുന്നത്. പതിനൊന്നാം വയസില്‍ ടൈഫോയിഡ് ബാധിച്ചാണ് അദ്ദേഹത്തിന്‍റെ   മകനായ വില്യം ലിങ്കണ്‍  […]

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ട്രംപ്

വാഷിങ്ടണ്‍: പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും  വൈറ്റ് ഹൗസില്‍ ദീപാവലി  ആഘോഷങ്ങള്‍ നടന്നു.           അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ   നേതൃത്വത്തിലാണ് ഇത്തവണ    ദീപാവലി  ആഘോഷങ്ങള്‍ നടന്നത്. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്‍റെ  ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു. ട്രംപിന്‍റെ   മകള്‍ ഇവാങ്കാ ട്രംപും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നിരുന്നു. കൂടാതെ , യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, […]

ആണവ യുദ്ധം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന് ഉത്തരകൊറിയ

ലണ്ടന്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ പ്രഖ്യാപനം. ആണവ യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്നും അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും യുഎന്നിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റ്യോംഗ് വ്യക്തമാക്കി. ഉത്തര കൊറിയയ്ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍  ഞങ്ങള്‍ തയാറല്ലെന്നും   റയോങ് പറഞ്ഞു. അമേരിക്കന്‍ സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനും എതിരായി ആണവ ആയുധങ്ങള്‍ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ഉദ്ദേശവും […]

പനാമ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തക  കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

മാള്‍ട്ട: പനാമ അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക സംഘത്തിലംഗമായിരുന്ന വനിതാ ജേണലിസ്റ്റ് മാള്‍ട്ടയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു .ഡാഫ്നെ കര്വാന  ഗലീഷ്യയെന്ന വനിതാ ജേണലിസ്റ്റാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വടക്കന്‍ മാള്‍ട്ടയിലെ ബിഡ്നിയ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ്‌ ഗലീഷ്യയുടെ കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ റോഡില്‍നിന്ന് സമീപത്തെ വയലിലേക്ക് തെറിച്ചുപോയി. ഗലീഷ്യ വാര്‍ത്തകളിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതി വീരന്മാരിലാരെങ്കിലുമാകും സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. മാള്‍ട്ടയിലെ പ്രശസ്തയായ അന്വേഷണാത്മക പത്രപ്രവര്‍ത്തകയാണ് ഡാഫ്നെ ഗലീഷ്യ. മാള്‍ട്ടയിലെ രാഷ്ട്രീയക്കാരുടെയെല്ലാം പേടിസ്വപ്നമായിരുന്ന ഗലീഷ്യ  തന്‍റെ ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരെ നിരന്തരമായി പ്രതികരിച്ചുകൊണ്ടിരുന്നത്. ഭരണത്തലവന്മാരുടെ രാജിക്ക് […]

താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ തടവിലായിരുന്ന കുടുംബത്തെ മോചിപ്പിച്ചു

ഇ​സ്ലാ​മാ​ബാ​ദ്: അ​ഞ്ചു​വ​ര്‍​ഷ​മാ​യി താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ത​ട​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ദമ്പതികളെ  മോ​ചി​പ്പി​ച്ചു. യു​എ​സ് പൗ​ര​യാ​യ കെ​യ്റ്റ്ലാ​ന്‍ കോ​ള്‍​മാ​നും കാനഡക്കാരനായ  ഭ​ര്‍​ത്താ​വ് ജോ​ഷ്വ ബോ​യ്ലും മൂ​ന്നു കുട്ടികളുമാ​ണു പാക്കിസ്ഥാന്‍  സൈന്യത്തിന്‍റെ നാടകീയമായ നീക്കത്തിലൂടെ​  മോചിതരായത്. 2012ല്‍ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് കെ​യ്റ്റ്ലാ​നെ​യും ജോ​ഷ്വ​യെ​യും  താലിബാന്‍ അനുകൂല ഭീകര സംഘടനയായ ഹഖാനി നെറ്റ് വര്‍ക്ക് തട്ടിക്കൊണ്ട് പോയത്. പി​ടി​യി​ലാ​യ സ​മ​യ​ത്തു ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന കെ​യ്റ്റ്ലാ​ന്‍ പി​ന്നീ​ടു ത​ട​വ​റ​യി​ലാണ് രണ്ടു  കുട്ടികള്‍ക്കു കൂ​ടി ജന്‍മം ​ന​ല്‍​കിയത്. ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​സം​ഘ​ട​ന​യെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു പാ​കി​സ്ഥാ​ന്‍ ഇ​തേ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.    […]

വിയറ്റ്നാമില്‍ വെള്ളപ്പൊക്കം. 37 പേര്‍ മരിച്ചു

ഹാനോയ് :  വിയറ്റ്നാമില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 37 പേര്‍ മരിച്ചു . 40 പേരെ കാണാതായി. വിയറ്റ്നാം ഡിസാസ്റ്റര്‍ മാനേജ്മെന്‍റെ് അതോറിറ്റിയാണ്  ഇക്കാര്യം അറിയിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.  നിരവധി വീടുകള്‍ തകരുകയും, കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റുകളും വിയറ്റ്നാമിലുണ്ടാകാറുണ്ട്.

ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന്‍ ഖമര്‍ ജാവേദ് ബജ്വ

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും   അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാന്‍  പാകിസ്ഥാന്‍ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. അയല്‍ രാജ്യങ്ങളുമായുള്ള പാകിസ്താന്‍റെ  ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ അസ്ഥിരമാക്കുന്നതിനു  രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണ് ശത്രുക്കള്‍ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ  കറാച്ചിയെ […]

തുടര്‍ച്ചയായി ഫോണില്‍ ഗെയിമിലേര്‍പ്പെട്ട യുവതിക്ക് കാഴ്ച നഷ്ടമായി

ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് . ചൈനയിലെ ഷാന്‍ഷി പ്രവിശ്യയില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി. സ്മാര്‍ട്ട്ഫോണില്‍ നിര്‍ത്താതെ ഗെയിമിലേര്‍പ്പെട്ട  21 വയസുകാരിക്കാണ് കാഴ്ച നഷ്ടമായത്. യുവതി ധനകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമായ ‘ഹോണര്‍ ഓഫ് കിങ്സ്’ എന്ന ഗെയിമിന് ഇവര്‍ അടിമയായിരുന്നു. ജോലിക്ക് ശേഷവും അവധി ദിവസങ്ങളിലും യുവതി ഗെയിമിലേര്‍പ്പെടുക പതിവായിരുന്നു.  ഗെയിമിന് അടിമയായതോടെ കാഴ്ച ക്രമേണ മങ്ങുകയും പൂര്‍ണമായി നഷ്ടമാവുകയുമായിരുന്നു. തുടര്‍ച്ചയായി […]

സൗദിയില്‍ വിസ കാലാവധി വെട്ടിക്കുറച്ചു

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസ കാലാവധി രണ്ടു വര്‍ഷമുണ്ടായിരുന്നത് ഒരു വര്‍ഷമാക്കി  ചുരുക്കി.  സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമേ ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുകയുള്ളൂ.  സ്വകാര്യ മേഖലയിലേക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളുടെ കാലാവധി ഒരു വര്‍ഷമായി ചുരുക്കാന്‍  തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് നിര്‍ദേശം നല്‍കി. വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ […]

ലാസ് വേഗാസില്‍ സംഗീതനിശയ്ക്കിടെ വെടിവെയ്പ്പ്‌;59 പേര്‍ കൊല്ലപ്പെട്ടു

ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീതനിശയ്ക്കിടെ നടന്ന വെടിവെപ്പില്‍  അമ്പത്തി ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഭയാനകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. ലാസ് വേഗാസില്‍   അക്കൗണ്ടായി ജോലി ചെയ്തിരുന്ന സ്റ്റീഫന്‍ പഡോക്ക് എന്നയാളാണ്  ആക്രമണം  നടത്തിയത്. ഞായറാഴ്ച  മാന്‍ഡലേ ബേ ഹോട്ടലിലെ  മുറിയിലുണ്ടായിരുന്ന സ്റ്റീഫന്‍ രാത്രി പത്തു മണിയോടെ ജനാലച്ചില്ലകള്‍ തകര്‍ത്ത്  സംഗീതപരിപാടിക്ക് എത്തിയ  ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍   പോലീസ് എത്തുന്നതിന് മുന്‍പേ ഇയാള്‍ […]