ഭര്‍ത്താവിനെ കൊല്ലാന്‍ നവവധു പാലില്‍ വിഷം കലര്‍ത്തി; പ്രതികാരം കലാശിച്ചത് 13 പേരുടെ മരണത്തില്‍

ലാഹോര്‍:  കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നവവധു ചെയ്ത കടുംകൈ ദുരന്തത്തില്‍ കലാശിച്ചു.  പാലില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച  യുവതിയുടെ കെണിയില്‍ ബന്ധുക്കളായ 13 പേര്‍ മരിച്ചു. 15 പേര്‍ ചികിത്സയിലാണ്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. വിവാഹശേഷം നടത്തിയ സല്‍ക്കാരത്തിനിടെയാണ് ദൗലത് പൗര്‍ സ്വദേശിനിയായ ആസിയ  ഭര്‍ത്താവ് അംജത്തിനെ കൊല്ലാന്‍ പാലില്‍ വിഷം ചേര്‍ത്തത്. എന്നാല്‍ അയാള്‍ പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന്  ബന്ധുക്കള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും അത് ഇരുപത്തിയെട്ടു പേര്‍ ചേര്‍ന്ന്‍ കുടിക്കുകയുമായിരുന്നു. ആസിയയുടെ സമ്മതമില്ലാതെയാണ് […]

മെസ്സിക്ക് പിന്നാലെ നെയ്മറിനും ഐ.എസ് ഭീകരരുടെ ഭീഷണി

മോസ്കോ: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്  ഐ.എസിന്‍റെ ഭീഷണി വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ. കണ്ണില്‍ നിന്ന് രക്തം വാര്‍ന്ന് തടവില്‍ കഴിയുന്ന മെസ്സിയുടെ ചിത്രം പുറത്തു വിട്ടത്തിനു പിന്നാലെ  ഐ.എസ് ഭീകരര്‍ വീണ്ടും ഭീഷണിയുമായി രംഗത്തു വന്നു. ഇത്തവണ  നെയ്മറിനെയും ഭീഷണിക്കിരയാക്കിയിരിക്കുകയാണ്. ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സിയും സമീപത്തായി ഭീകരന്‍റെ  പിടിയില്‍ കരയുന്ന നെയ്മറുമാണ് ചിത്രത്തിലുള്ളത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ നിങ്ങള്‍ക്ക് വഴിയുള്ളുവെന്ന് ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.

സുരക്ഷാ ഭീഷണി; ജെറ്റ് എയര്‍വെയ്സ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‍ പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന  9w339 വിമാനം 3.45ന് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചു പരിശോധന നടത്തി. ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വെയ്സ് തയ്യാറായില്ല.

റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍; ചരിത്ര വിസ്മയമായി ചൈന

ബീജിംഗ്: റോഡിലൂടെ പലതരം വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുന്ന ട്രെയിനിനെ സങ്കല്‍പിക്കാന്‍  സാധിക്കുമോ? എങ്കിലിതാ പാളങ്ങള്‍ ഇല്ലാത്ത ലോകത്തെ ആദ്യ ട്രെയിന്‍ ചൈനയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. റോഡിലെ സാങ്കല്‍പിക പാതയിലൂടെ സെന്‍സര്‍ ഉപയോഗിച്ച്‌ ഓടുന്ന ട്രെയിനിന്‍റെ  വേഗം മണിക്കൂറില്‍ 78 കിലോമീറ്ററാണ്. ഓട്ടോണമസ് റെയില്‍ ട്രാന്‍സിറ്റ് (ART) എന്നാണ് ചൈനീസ് സ്മാര്‍ട്ട് ട്രെയിനിന്‍റെ  ഔദ്യോഗിക നാമം. നഗരങ്ങളിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായാണ് സ്മാര്‍ട്ട് ട്രെയിനിനെ ചൈന അവതരിപ്പിച്ചിരിക്കുന്നത്.   പ്ലാസ്റ്റിക്കില്‍ റബര്‍ പൊതിഞ്ഞ ചക്രങ്ങളുള്ള […]

ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ

പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. ഉത്തരകൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് യുഎന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നു ഉത്തരകൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍ പറഞ്ഞു. ഏകാധിപതി കിം ജോങ് ഉന്നിന്‍റെ  ലക്ഷ്യങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തിയാണു വിദേശകാര്യമന്ത്രി. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ  വാക്കുകള്‍ തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറായാല്‍ മൂന്നര […]

മെസ്സിക്കും ലോകകപ്പ് ഫുട്ബോളിനും ഐ.എസ് ഭീഷണി ?

മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐ. എസ് ഭീഷണി. കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്.  ഇസ്ലാമിക് സ്റ്റേറ്റ് വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇതിനു പിന്നിലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.  നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്‍റെ  ലോഗോയോടൊപ്പം മുഖംമൂടി […]

സിനിമാ ലോകത്ത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുമോ? ഹോളീവുഡ് സംവിധായകനെതിരെ 38 യുവതികള്‍ രംഗത്ത്.

ലൊസാഞ്ചല്‍സ് : സിനിമയില്‍  താരങ്ങള്‍ ആക്കാമെന്നു പറഞ്ഞ് സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന  വെളിപ്പെടുത്തലുകളുമായി  മുപ്പത്തിയെട്ടു യുവതികള്‍  രംഗത്ത്. ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിനെതിരെയാണ് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍  ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ യുവതികളെയൊന്നും   കണ്ടിട്ടേയില്ലെന്നാണ് പറയുന്നത്. അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് […]

ഷെറിന്‍ മാത്യൂസിന്‍റെ മരണം; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

ടെക്സ​സ്​: ടെക്​സസില്‍ നിന്ന്​ കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരിയായ വളര്‍ത്തുമകള്‍  ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്​ സമീപത്തുള്ള കലുങ്കില്‍ നിന്ന്​ കഴിഞ്ഞ ദിവസം  കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന്​ അഭിഭാഷകനോടൊപ്പം അയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സാസിലെ റിച്ചാര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തെ മരത്തിനു കീഴില്‍ നിര്‍ത്തിയ കുട്ടിയെ പതിനഞ്ചു മിനിട്ടിനുശേഷം കാണാതായെന്നാണു  വെസ്‍ലി ആദ്യം […]

ഷെറിന്‍റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ടെക്സസ്:അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്‍റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി വിവരം. ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷെറിന്‍റെ  വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.  മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്‍റേതാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വ്യക്തമായ പരിശോധിച്ചതിന് ശേഷമേ ഷെറിനാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി […]

അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും: നിക്കി ഹാലി

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍റെ  കാര്യത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന ബന്ധമാണ് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ തെക്കന്‍ ഏഷ്യയുടെ പുതിയ നയത്തിന്‍റെ അടിസ്ഥാനമെന്നും അവര്‍   പറഞ്ഞു. ഇതിനോടകം, അഫ്ഗാനിസ്ഥാന്‍റെ  സ്ഥിരതയ്ക്കു വേണ്ടി ഇന്ത്യ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പാകിസ്ഥാന്‍റെ  കാര്യത്തിലും അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്കാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭീഷണിയായ ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നതാണ് യു.എസിന്‍റെ  […]