കാബൂളില്‍ ടെലിവിഷന്‍ ചാനലിനു നേരെ ആക്രമണം;4 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പഷ്തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. അക്രമിസംഘം കെട്ടിടത്തില്‍ സ്ഫോടനം നടത്തിയശേഷം ഇവിടേയ്ക്ക് ഇരച്ചുകയറി തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നു. താലിബാന്‍ തീവ്രവാദികളാണ് ഇതിനു  പിന്നിലെന്നാണ് സൂചന. അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഒരു ഭീകരനെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഷംഹാദ് ടിവി സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ ടോളോ ചാനലിനു നേര്‍ക്കുണ്ടായ താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ […]

ഫിഫ ലോകകപ്പിന് സുരക്ഷ ഒരുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പോലീസുകാരെ എത്തിക്കുമെന്ന് ഖത്തര്‍

ദോഹ:  2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷ ഒരുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പോലീസുകാരെ എത്തിക്കുമെന്ന് ഖത്തര്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ ലോകകപ്പ് മത്സരം സംഘടിപ്പിക്കുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. 2016 യൂറോ കപ്പ് മത്സരത്തിനിടെ ഇംഗ്ലീഷ്, റഷ്യന്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷം ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് സുരക്ഷാ കൂടുതല്‍ ശക്തമാക്കുന്നതെന്ന് ലോകകപ്പ് ടൂര്‍ണമെന്‍റിനെ ഉദ്ധരിച്ച്‌ സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്‍റ് ലെഗസി ഡപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ അലി മുഹമ്മദ് അല്‍ അലി […]

അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവെയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്: അമേരിക്കയിലെ ടെക്സാസില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ വെടിവെച്ചുകൊന്നു. പ്രാദേശിക സമയം 11.30 നാണ് ആക്രമണം നടന്നത്. പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍  മറ്റൊരാള്‍ തോക്ക് പിടിച്ച്‌ വാങ്ങി തിരിച്ചു വെടിവെച്ചു.വെടിയേറ്റ അക്രമി ഇതോടെ കാറില്‍കയറി രക്ഷപ്പെട്ടു. പിന്നീട് തൊട്ടടുത്തുതന്നെ കാര്‍ ഇടിച്ച തകര്‍ന്നനിലയിലും അക്രമിയെ അതിനുള്ളില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഇയാളെ  പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ

കെയ്റോ: ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ ഗവേഷകര്‍ കണ്ടെത്തി. രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളില്‍ വായു ശൂന്യമായ ഭാഗം കണ്ടെത്തിയത്. വീഡിയോ കാണാം. സ്കാന്‍ പിരമിഡ് പ്രൊജക്ടിന്‍റെ ഭാഗമായിട്ടായിരുന്നു ഗവേഷണം. പിരമിഡിന്‍റെ വടക്ക് ഭാഗത്തും സമാനമായ ഒരു ചെറിയ വായുരഹിത സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൗഗ്രഫി എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിരമിഡിനുള്ളില്‍ ഗവേഷകര്‍ അറ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഇവ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് കൃത്യമായ ഒരു ഉത്തരമില്ല. […]

മൊ​റോ​ക്കോ​യി​ലെ കഫേയില്‍ വെടിവെപ്പ് ഒരാള്‍ കൊല്ലപ്പെട്ടു

റ​ബാ​ത്: മൊ​റോ​ക്കോ​യി​ലെ മ​റ​ക്കേ​ഷ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ക​ഫേ​യി​ല്‍ ക​ട​ന്നു​ചെ​ന്ന ര​ണ്ടു അ​ക്ര​മി​ക​ള്‍ പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ള്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മ​ത്തി​ന്‍റെ പിന്നിലെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.  

ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു

ലണ്ടന്‍: ലൈംഗീകാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജി വെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെന്ന് സ്വയം കുറ്റം ഏറ്റെടുത്തുകൊണ്ടായിരുന്നു രാജി. തെരേസ മെയ് മന്ത്രിസഭയില്‍ ലൈംഗികേരോപണത്തെ തുടര്‍ന്ന് പുറത്തു പോകുന്ന ആദ്യത്തെ ആളാണ് മൈക്കിള്‍  ഫാലന്‍. താനടക്കം പാര്‍ലമെന്‍റിലെ നിരവധി എംപിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇതില്‍ ചിലതെല്ലാം വസ്തുതാ വിരുദ്ധമാണ്. എന്നാല്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തിരുന്ന് താന്‍ ചെയ്തിട്ടുള്ളത് സൈന്യത്തിന്‍റെ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫാലന്‍റെ രാജി സംബന്ധിച്ചുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും […]

മുറിയന്‍ ജീന്‍സ് ധരിച്ച് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമ: നബീല്‍ അല്‍ വഹ്ശ്

കെയ്റോ: മുറിയന്‍ ജീന്‍സ് ധരിച്ച് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ് എന്ന പ്രസ്താവന നടത്തിയ അഭിഭാഷകന്‍ ഇപ്പോള്‍ വിവാദക്കുരുക്കിലാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് വരാനിരിക്കുന്ന നിയമത്തിന്‍റെ  കരടിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് തികച്ചും സ്ത്രീവിരുദ്ധമായ നിലപാടുമായി നബീല്‍ അല്‍ വഹ്ശ് എന്ന അഭിഭാഷകന്‍ രംഗത്തു വന്നത്. തുടകളുടെ പകുതിയും കാണിച്ച്‌ ഒരു പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവുമോ എന്നായിരുന്നു വഹ്ശിന്‍റെ ചോദ്യം. ധാര്‍മികത സംരക്ഷിക്കലാണ് രാജ്യത്തിന്‍റെ  അതിര്‍ത്തി സംരക്ഷണത്തെക്കാള്‍ പ്രധാനമെന്നും അത്തരത്തില്‍ നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നുമാണ് അദ്ദേഹം […]

അമേരിക്കയിലെ കൊളറാഡോയിൽ ആക്രമണം; 2 മരണം

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ ഡെൻവർ സബർബിലെ വാൾമാർട്ട് സ്റ്റോറിൽ‌ വീണ്ടും ആക്രമണം. ബുധനാഴ്ച ഉണ്ടായ വെടിവെപ്പില്‍ 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി അറസ്റ്റിലായോ എന്നും വ്യക്തമല്ല. ബുധനാഴ്ച പ്രദേശിക സമയം 6.30 ഓടെയായിരുന്നു ആക്രമണം. വാര്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ കടന്ന അക്രമികള്‍ തുടരെ വെടിവയ്ക്കുകയായിരുന്നു. പോലീസും ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആക്രമണം അവസാനിച്ചതായും ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ത്രൊണ്‍ടണ്‍ പോലീസ് അറിയിച്ചു. സ്റ്റോറിനുള്ളില്‍ നിന്ന് മുപ്പതോളം […]

ഉത്തര കൊറിയയില്‍ ആണവ പരീക്ഷണ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു

പ്യോങ്യാങ്: ഉത്തര കൊറിയയിലെ ആണവ പരീക്ഷണ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു. ആണവ കേന്ദ്രത്തിന്‍റെ  അടിത്തറയിലുണ്ടായ ബലക്ഷയമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് ആണവവികിരണം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുഗ്ഗിറി ആണവ കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. ടണലില്‍ ജോലി ചെയ്തു കൊണ്ടിരുന്ന നൂറ് പേരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തുരങ്കത്തിന്‍റെ  ശേഷിച്ച ഭാഗം കൂടി തകര്‍ന്ന് നൂറ് പേര്‍ കൂടി മരണമടയുകയായിരുന്നു. സെപ്തംബര്‍ മൂന്നിന് ഉത്തര […]

ഫാഷന്‍ മേഖലയുടെ പറുദീസയില്‍ ഒരു ‘ചോക്ലറ്റ് ഫാഷന്‍ ഷോ’

വ്യത്യസ്തമായ ഫാഷന്‍ മാമാങ്കങ്ങള്‍ നാം കണ്ടുകാണും. ആധുനിക രീതിയിലും പരമ്പരാഗത രീതിയിലുമുള്ള വസ്ത്രങ്ങളണിഞ്ഞു മോഡലുകള്‍ നമ്മുടെ മുന്നിലേക്ക് ഒഴുകിയെത്തുകയാണ്. അത്തരത്തില്‍ പുതുമയാര്‍ന്ന ഒരു ചോക്ലേറ്റ്  ഫാഷന്‍ ഷോ ആണ് ലോക ഫാഷന്‍ മേഖലയുടെ പറുദീസയായ പാരിസില്‍ വര്‍ഷംതോറും അരങ്ങേറുന്നത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്‍റെ  സഹകരണത്തോടെയാണ് പരിപാടി  സംഘടിപ്പിക്കുന്നത്. ഭാഗികമായി ചോക്ലേറ്റില്‍ രൂപകല്പന ചെയ്ത വേഷങ്ങളണിഞ്ഞാണ് മോഡലുകള്‍ ഈ ആഘോഷവേദിയിലേക്ക് എത്തുക. വീഡിയോ കാണാം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ചോക്ലേറ്റ് ആരാധകരാണ് ചോക്ലേറ്റ് ഉത്സവത്തിന്‍റെ  ഭാഗമാകാന്‍ വര്‍ഷംതോറും എത്തിച്ചേരുന്നത്. ഫ്രഞ്ച് സിനിമാതാരങ്ങളും ചോക്ലേറ്റ് വേഷങ്ങളില്‍ റാംപിലെത്താറുണ്ട്. […]