ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത് പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് തക്കാളിയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി പച്ചക്കറികള്‍ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികള്‍ പറയുന്നു.
132 മുതല്‍ 140 രൂപ വരെ മാത്രമെ വിപണയില്‍ തക്കളിയുടെ വിലയുള്ളൂ എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കടുത്ത ക്ഷാമം നേരിട്ടതോടെ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

