മലര്‍ ആയി നമിത പ്രമോദ് എത്തുന്നു

ദിലീഷ് പോത്തന്‍റെ  ‘മഹേഷിന്‍റെ പ്രതികാരം’ തമിഴിലേക്ക് നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍.  ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന   ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി അഭിനയിക്കുന്നത്. മലയാളത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെയാണ് നമിത തമിഴില്‍ അവതരിപ്പിക്കുന്നത്.

   ചിത്രത്തിലെ നമിതയുടെ കഥാപാത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിലെ പ്രേമം എന്ന സിനിമയിലെ മലര്‍ എന്ന പേരാണ് നമിതയുടെ കഥാപാത്രത്തിന്‍റെ  പേരും. തേനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലാവും ഷൂട്ടിംഗ് നടക്കുക.

ക്രിസ്ത്യന്‍ കുടുംബങ്ങളെ   അടിസ്ഥാനമാക്കിയാണ് ഫഹദ് നായകനായ മഹേഷിന്‍റെ പ്രതികാരം അവതരിപ്പിച്ചിരിക്കുന്നതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു കുടുംബ പശ്ചാത്തലങ്ങളിലെക്കാണ് പ്രിയദര്‍ശന്‍ നമ്മെ      കൂട്ടിക്കൊണ്ടു പോകുന്നത്.  കഥകള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഒരുപാടുണ്ട്.

എന്തായാലും  സിനിമ മഹേഷിന്‍റെ പ്രതികാരത്തെ  കടത്തി വെട്ടുമോ എന്നു കാത്തിരുന്നു കാണാം.

prp

Related posts

Leave a Reply

*