സ്വപ്ന ഭവനം ഇനി കുറഞ്ഞ ചെലവില്‍

മനസിനിണങ്ങിയ, എല്ലാം ഒത്തുചെര്‍ന്നൊരു വീട് എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്.    എന്നാല്‍ വീടുപണി ആരംഭിച്ചു കഴിഞ്ഞാണ് പലരും ബട്ജറ്റ് കയ്യിലോതുങ്ങില്ലല്ലോ എന്ന് ചിന്തിക്കാന്‍ തുടങ്ങുക.

പുതിയ വീടുപണി ആരംഭിക്കുമ്പോള്‍ നൂറായിരം ചിന്തകളും പ്ലാനിങ്ങുകളുമായിരിക്കും മനസ്സില്‍.അവസാനം സ്വപ്ന മാളിക ഉയര്‍ന്നു കഴിയുമ്പോള്‍ കീശ കാലിയായി ജീവിക്കാന്‍ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാരംഭിക്കും. ഒരു ആയുഷ്കാലം മുഴുവന്‍ ജീവിക്കേണ്ട പണം മുഴുവന്‍ ആ വീടിനു വേണ്ടി ചെലവായിട്ടുണ്ടാകും.

വീടിന്‍റെ പ്ലാനിംഗ്

വീടിന്‍റെ പ്ലാനിംഗ് മുതല്‍ ശ്രദ്ധിച്ചാല്‍ തന്നെ അനാവശ്യമായുള്ള പണച്ചെലവുകള്‍ ഒഴിവാക്കാം. ഇന്ന് നാം കാണുന്ന വീടുകളില്‍ പലതും ആവശ്യത്തിലുപരി ആഡംബരത്തിനു വേണ്ടിയുള്ളതാണ്. വീട് എവിടെ വേണം,എത്ര സ്ക്വയര്‍ ഫീറ്റ്‌ വേണം, വീടിന്‍റെ സ്ഥാനം എവിടെയായിരിക്കണം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

 വാതിലുകളും ജനലുകളും

വാതിലുകള്‍ക്കും ജനലുകള്‍ക്കും തടിയുള്ള ഫ്രെയിമുകള്‍ ഉപയോഗിക്കുന്നതിനു പകരം കോണ്ക്രീറ്റ് ആക്കിയാല്‍ ചെലവ് മൂന്നിലൊന്നു കുറയും.തടി തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ വില കൂടിയ മരങ്ങള്‍ക്ക് പകരം താരതമ്യേനെ വില കുറഞ്ഞതും എന്നാല്‍ ഗുണനിലവാരം കൂടിയതുമായ പ്ലാവ്,ആഞ്ഞിലി പോലുള്ളവ തിരഞ്ഞെടുക്കുക.

അനാവശ്യ എരിയകള്‍

വീടിന്‍റെ പ്ലാനിംഗ് ചെയ്യുമ്പോള്‍ അനാവശ്യമായിട്ടുള്ള ഏരിയകള്‍ ഒഴിവാക്കാം.ഉദാഹരണത്തിന് നടവഴികള്‍ ഇടവഴികള്‍ പോലെയുള്ളവ വീടിന്‍റെ സ്ഥല പരിമിതികളെ ബാധിക്കുന്നവയാണ്. ആവശ്യങ്ങള്‍ അറിഞ്ഞു നിര്‍മിക്കുന്ന വീടുകളാണ് എപ്പോഴും നല്ലത്.കാരണം പിന്നീട് നിരാശപ്പെടരുതല്ലോ.

വീടിന്‍റെ വലുപ്പമാണ് മറ്റൊരു സംഗതി. അണുകുടുംബം ആണെങ്കില്‍ അതിനനുസരിച്ചുള്ള നിര്‍മാണം മതിയാകും. സ്ഥല പരിമിതികള്‍ ലംഘിച്ചുകൊണ്ടുള്ള വച്ചുപിടിപ്പിക്കലുകള്‍ ഒഴിവാക്കാം. ചെറിയ സ്ഥലത്ത്   വീട് പണിയുമ്പോള്‍ ഇരുനില വീടുകളാണ് നല്ലത്. സ്ഥലങ്ങള്‍ കൂടുതലുള്ളവര്‍ക്ക് വിശാലമായ വീടുകള്‍ സ്വപ്നം കാണാം.

 ഓപ്പണ്‍ ഫ്ലോര്‍

ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതിനേക്കാള്‍ നല്ലത് തുറന്ന സ്ഥലങ്ങള്‍ ആണ്. ഇത് വീടിനുള്ളില്‍ കൂടുതല്‍ സ്സൌകര്യങ്ങള്‍ ഉള്ളതായി തോന്നിപ്പിക്കും. ഡൈനിംഗ് റൂമും ലീവിംഗ് റൂമും തുറന്നിരിക്കട്ടെ. തുറന്ന സ്ഥലങ്ങള്‍ ഒരു പോസിറ്റീവ് മൂഡ്‌ ഉണ്ടാക്കിയെടുക്കും.

ലളിതമായ അലങ്കാരങ്ങള്‍

വീടിനു പുറംഭാഗത്ത് വിലകൂടിയ അലങ്കാരപ്പനികള്‍ ചെയ്യേണ്ട കാര്യമുണ്ടോ..പുറം മോടിയെക്കാള്‍ അകത്തുള്ള സൗകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക.. പുറത്ത് ചെയ്യുന്ന കൊത്തുപണികള്‍ ഇടയ്ക്കിടെ വൃത്തിയാക്കിക്കൊണ്ടിരിക്കേണ്ടി വരും. വെറുതേ അതിനു പിന്നാലെ പോകുന്നതിനേക്കാള്‍ നല്ലത് പണവും സമയവും ലാഭിക്കുന്നതല്ലേ…

ആര്‍ഭാടങ്ങള്‍

വീടിനുള്ളില്‍  ഫര്‍ണിച്ചറുകള്‍ കുത്തിനിറയ്ക്കുന്നത് പനച്ചെലവിനെയും സ്ഥല പരിമിതികളെയും ഒരുപോലെ ബാധിക്കും.ബട്ജറ്റിനു ഒതുങ്ങുന്ന വിലയിലുള്ള രൂഫിങ്ങുകളും പെയിന്‍റുകളും ഉപയോഗിക്കാം. അപ്രധാന സ്ഥലങ്ങളില്‍ അതിനനുസരിച്ചുള്ള സാമഗ്രികള്‍ മതിയാവും.വിലകൂടിയ ലൈറ്റുകള്‍,ഫര്‍ണിച്ചറുകള്‍ എന്നിവ ചിലവ് കൂടുന്നതിന് പ്രധാന വില്ലനാണ്.

വെറുതെ ഒന്ന് ഓണ്‍ലൈന്‍ സൈറ്റുകള്‍ നോക്കിയാല്‍ കടകളില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ നമുക്ക് ലഭിക്കും.

ഫര്‍ണിച്ചര്‍ നിര്‍മിച്ച് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.കാരണം കുറച്ച സമയം എടുത്താലും കടകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ഗ്യാരണ്ടിയുള്ള സാമഗ്രികള്‍ നമുക്ക് ലഭ്യമാകും.

അടുക്കള

അടുക്കളയാണ്‌ ചെലവ് ലൂടുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നത്. ചിമ്മിനികള്‍ ഇപ്പോള്‍ ഫാഷനല്ല.എങ്കിലും ചിമ്മിനികള്‍ പണിയുമ്പോള്‍ ലളിതവും ചെലവു കുറഞ്ഞതുമായ സ്റ്റീല്‍ ചിമ്മിനികള്‍ ചെയ്യാന്‍ പറയാം. വര്‍ക്ക് ഏരിയ,സ്റ്റോറൂം എന്നിങ്ങനെ വേറെ വേറെ സ്ഥലം നീക്കി വെക്കെണ്ടാതില്ല. അടുക്കളയില്‍ തന്നെ അതിനു സൌകര്യങ്ങള്‍ ഒരുക്കാം.

ഇനിയും ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് നമുക്ക് വീട് എന്ന സ്വപ്നം കുറഞ്ഞ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കം.പക്ഷെ അല്‍പ്പം മനസുവേക്കേണ്ടിവരുമെന്ന്  മാത്രം…

prp

Related posts

Leave a Reply

*