അല്‍പ്പം വിനാഗിരി കൊണ്ട് വീട് വൃത്തിയാക്കാം

മിക്ക വീടുകളിലും വിനാഗിരി അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കും . എന്നാല്‍ അവയുടെ ചില ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല വീട് വൃത്തിയാക്കാനും നല്ലതാണ്.

*സിങ്ക് വൃത്തിയാക്കാന്‍: സിങ്കിന്‍റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി.

*ജനല്‍ വൃത്തിയാക്കാന്‍ : വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്‌പോഞ്ച് അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ മതി.

 

Image result for usage of vinegar in cleaning

*തറ തുടയ്ക്കാന്‍ : അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തറ തുടച്ചാല്‍ നിലം തിളങ്ങും.

*ഓവന്‍ വൃത്തിയാക്കാന്‍ : കാല്‍ കപ്പ് വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി മൈക്രോവേവില്‍ വച്ച് തിളപ്പിക്കുക. ചില്ലുകളില്‍ ആവി വന്നു തുടങ്ങുമ്പോള്‍ ഓഫാക്കി മൈക്രോവേവ് തുടച്ചെടുക്കാം

 

Related image

*ചില്ലു ഗ്ലാസുകളും പാത്രങ്ങളും വെട്ടിത്തിളങ്ങാന്‍ : ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിനൊപ്പം അല്പം വിനാഗിരി കൂടി മിക്‌സ് ചെയ്ത് കഴുകിയാല്‍ മതി

*ക്ലാവ് പിടിച്ച ചെമ്പ്,പിച്ചള പാത്രങ്ങള്‍ വൃത്തിയാക്കാന്‍ : ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും അര കപ്പ് വിനഗറും അല്പം മാവും ചേര്‍ത്ത് പേസ്റ്റ് പോലെയാക്കി പാത്രങ്ങളില്‍ പുരട്ടി പത്ത് മിനിറ്റ് വെക്കുക. ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക

 

Related image

*ഷവര്‍ വൃത്തിയാക്കാന്‍ : ഒരു കപ്പ് വിനാഗിരി ഒരു പ്ലാസ്റ്റിക് കവറിലൊഴിച്ച് ഷവറില്‍ കെട്ടി വയ്ക്കുക. ഒരു ദിവസം മുഴുവന്‍ അങ്ങനെ വച്ചിരന്നതിന് ശേഷം കവര്‍ അഴിച്ചു മാറ്റിയാല്‍ മതി. ഷവറിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവര്‍ തിളങ്ങും.

*ചവറ്റു കൊട്ടയിലെ മണം കളയാന്‍ : ഒരു കഷ്ണം ബ്രെഡില്‍ അല്പം വിനഗര്‍ ഒഴിച്ച് കുപ്പയില്‍ വച്ചാല്‍ മതി. അടുത്ത ദിവസത്തേക്ക് ചീത്ത മണം കാണില്ല

 

*ഓള്‍ പര്‍പ്പസ് ക്ലീനര്‍ : അല്പം വിനാഗിരി വെള്ളവും ഡിഷ്വാഷിങ് ലിക്വിഡും കൂടി മിക്‌സ് ചെയ്ത് വച്ചാല്‍ വീട് മുഴുവന്‍ വൃത്തിയാക്കാനുള്ള സംഗതിയായി.

*ഈച്ചകളെ കുടുക്കാന്‍ : ഒരു കപ്പില്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി എടുത്ത് കപ്പ് ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടുക. കവറില്‍ ചെറിയ ദ്വാരങ്ങള്‍ കൊടുത്താല്‍ ഈച്ചകള്‍ കപ്പില്‍ വന്നു വീണോളും

 

Image result

*വസ്ത്രങ്ങളിലെ ചുളിവ് മാറ്റാന്‍ : ഒരല്പം വിനാഗിരി വെള്ളവുമായി മിക്‌സ് ചെയ്തു ചുളിവുള്ള വസ്ത്രങ്ങളില്‍ സ്‌പ്രേ ചെയ്യുക. അഞ്ച് മിനിറ്റ് വച്ചിരുന്നാല്‍ ചുളിവുകള്‍ മാറും.

prp

Related posts

Leave a Reply

*