ചെറിയ മുറികള്‍ക്ക് വലിപ്പം തോന്നിക്കാന്‍

വിസ്താരമേറിയ സൗകര്യപ്രദമായ വീടും മുറികളും എക്കാലത്തും നമ്മുടെ സ്വപ്നമാണ്. എന്നാല്‍ പണക്കുറവ് കൊണ്ടോ സ്ഥലപരിമിതി കൊണ്ടോ നമ്മുടെ മനസ്സിലെ സങ്കല്പങ്ങള്‍ക്കനുസരിച്ച്‌ മുറികള്‍ക്ക് വലിപ്പം നല്‍കാന്‍ നമുക്ക് സാധിക്കാറില്ല. എന്നാല്‍ വലിയ പണച്ചിലവോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ചെറിയ മുറികള്‍ക്കും വലിപ്പക്കൂടുതല്‍ തോന്നിക്കാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം. 1. മുഖം നോക്കാന്‍ മാത്രമല്ല കണ്ണാടി കിടപ്പുമുറികളിലും മറ്റ് ചെറിയ മുറികളിലും കണ്ണാടികള്‍ വയ്ക്കുന്നത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം മുറികള്‍ക്ക് വിസ്താരം കൂടുതല്‍ തോന്നാനും സഹായിക്കും. 2. കര്‍ട്ടന്‍ തെരഞ്ഞെടുക്കുമ്പോള്‍ കട്ടികുറഞ്ഞതും ഇളം […]

അല്‍പ്പം വിനാഗിരി കൊണ്ട് വീട് വൃത്തിയാക്കാം

മിക്ക വീടുകളിലും വിനാഗിരി അടുക്കളയിലെ സ്ഥിരം സാന്നിധ്യമായിരിക്കും . എന്നാല്‍ അവയുടെ ചില ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല വീട് വൃത്തിയാക്കാനും നല്ലതാണ്. *സിങ്ക് വൃത്തിയാക്കാന്‍: സിങ്കിന്‍റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം വിനാഗിരി ചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി. *ജനല്‍ വൃത്തിയാക്കാന്‍ : വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്‌പോഞ്ച് അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ […]

സ്വപ്ന ഭവനം ഇനി കുറഞ്ഞ ചെലവില്‍

മനസിനിണങ്ങിയ, എല്ലാം ഒത്തുചെര്‍ന്നൊരു വീട് എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്.    എന്നാല്‍ വീടുപണി ആരംഭിച്ചു കഴിഞ്ഞാണ് പലരും ബട്ജറ്റ് കയ്യിലോതുങ്ങില്ലല്ലോ എന്ന് ചിന്തിക്കാന്‍ തുടങ്ങുക. പുതിയ വീടുപണി ആരംഭിക്കുമ്പോള്‍ നൂറായിരം ചിന്തകളും പ്ലാനിങ്ങുകളുമായിരിക്കും മനസ്സില്‍.അവസാനം സ്വപ്ന മാളിക ഉയര്‍ന്നു കഴിയുമ്പോള്‍ കീശ കാലിയായി ജീവിക്കാന്‍ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാരംഭിക്കും. ഒരു ആയുഷ്കാലം മുഴുവന്‍ ജീവിക്കേണ്ട പണം മുഴുവന്‍ ആ വീടിനു വേണ്ടി ചെലവായിട്ടുണ്ടാകും. വീടിന്‍റെ പ്ലാനിംഗ് വീടിന്‍റെ പ്ലാനിംഗ് മുതല്‍ ശ്രദ്ധിച്ചാല്‍ തന്നെ […]