ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ അംഗമായി മലയാളി സാന്നിധ്യം

വെല്ലിംഗ്ടണ്‍ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്‍റ്  അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ  എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും.

2004 ല്‍ സ്റ്റുഡന്‍റ്സ്  വിസയില്‍ എത്തി ന്യൂസിലന്‍ഡിലെ ഭരണചക്രത്തില്‍ സ്ഥാനം പിടിച്ച ഏക മലയാളി സാന്നിധ്യമാണ് പ്രിയങ്ക. ന്യുസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ ആദ്യത്തെ കിവി- ഇന്ത്യന്‍ എംപി കൂടെ ആണ് അവര്‍.

കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് നടന്ന പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പില്‍ നേരിയ വ്യതാസത്തിനു തൊട്ടടുത്ത എതിരാളിയായ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ലീ ടെന്നിസിനോട്   പ്രിയങ്ക പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഈ നേട്ടം.

prp

Leave a Reply

*