രഹസ്യ ഭാഗങ്ങളില്‍ അസ്വസ്ഥതയോ???

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് രഹസ്യ ഭാഗങ്ങളിലെ ചൊറിച്ചില്‍.  സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ശാരീരികമായുള്ള ചില പ്രത്യേകതകള്‍ മൂലവും ചില ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണവും ഗര്‍ഭകാലത്ത് സ്ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ചൊറിച്ചിലുണ്ടാകാറുണ്ട്.

ഇതിനു ചില പ്രായോഗിക മാര്‍ഗങ്ങള്‍  നോക്കാം.

വൈറ്റമിന്‍ ഇ ഓയില്‍, വെളുത്തുള്ളി ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ പുരട്ടുക. അതിനുശേഷം അല്‍പം കഴിയുമ്പോള്‍   ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നതും ആ ഭാഗത്തെ ചൊറിച്ചില്‍ മാറാന്‍ സഹായിക്കും.

വൃത്തിയുള്ള തുണിയില്‍ കുറച്ച്‌ ഐസ്ക്യൂബുകള്‍ കെട്ടി ചൊറിച്ചിലുള്ള ഭാഗങ്ങളില്‍ മസാജ് ചെയ്യുന്നത് ഇതിന് ഉത്തമമാര്‍ഗമാണ്. ഒരു ബക്കറ്റില്‍ അല്‍പം ഉപ്പു കലര്‍ത്തി അല്‍പനേരം ഇതില്‍ ഇരിയ്ക്കുക. ആശ്വാസം ലഭിക്കും.

ഈ ഭാഗത്തു തേന്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം. ആര്യവേപ്പില തിളപ്പിച്ച വെള്ളവും ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്. കറ്റാര്‍വാഴയുടെ ജെല്‍ വജൈനല്‍ ഭാഗങ്ങളില്‍ പുരട്ടുന്നതും യോനീഭാഗത്തെ ചൊറിച്ചില്‍ മാറാന്‍ സഹായകമാണ്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗവും അണുബാധയ്ക്കും ചൊറിച്ചിലിനും കാരണമായേക്കാം.

ശരീര ഭാഗങ്ങള്‍ ഇപ്പോഴും വൃത്തിയോടെ പരിചരിച്ചാല്‍ ഇത്തരം ചര്‍മ്മ  പ്രശ്നങ്ങളോട് നമുക്ക് ഗുഡ് ബൈ പറയാം.

prp

Leave a Reply

*