അപ്പാനി രവിയായി തിളങ്ങിയ ശരത് കുമാര്‍ തമിഴിലേക്ക്

സാധാരണ മലയാളചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. അവരില്‍ ഓരോരുത്തരും തങ്ങളുടേതായ വേഷങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത്  കൈയ്യടി നേടുകയും ചെയ്തു.

അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന കഥാപാത്രമാണ് അപ്പാനി രവി. ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചത്  24കാരനായ ശരത് കുമാര്‍ ആണ് . മോഹന്‍ലാലിനൊപ്പം വെളിപാടിന്‍റെ  പുസ്തകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാര്‍, വിശാല്‍ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ്.

വിശാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ ശണ്ടക്കോഴി എന്ന ലിംഗുസ്വാമി ചിത്രത്തിന്‍റെ  രണ്ടാം ഭാഗത്തിലാണ് ശരത് വിശാലിനൊപ്പം വേഷമിടുന്നത്.  വിശാലിന്‍റെ നിര്‍മാണ  കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുന്നത്.

prp

Related posts

Leave a Reply

*